പ്രധാനതലക്കെട്ടുകൾ

TVS Motor: സ്വിസ് ഇ-മൊബിലിറ്റി ഗ്രൂപ്പിന്റെ 75 ശതമാനം ഓഹരികൾ കമ്പനി ഏറ്റെടുത്തു.

Lupin: Exeltis-ന്റെ നിലവിലുള്ള സ്ത്രീകളുടെ ആരോഗ്യ ഉൽപ്പന്നങ്ങളുടെ നിരയ്‌ക്കൊപ്പം SOLOSEC പ്രൊമോട്ട് ചെയ്യുന്നതിനായി Exeltis USA യുമായി കമ്പനി ഒരു പ്രൊമോഷണൽ കരാറിൽ ഏർപ്പെട്ടു.

Motilal Oswal: കമ്പനി ഓഹരി ഒന്നിന് 7 രൂപ വീതം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

RBL Bank:  ബാങ്കിന്റെ അറ്റാദായം 6.1 ശതമാനം വർദ്ധിച്ച് 156 കോടി രൂപയായി.

Accelya: ഓഹരി ഒന്നിന് 17 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

Sandhar: ക്വാങ്‌സങ് കോർപ്പറേഷനുമായി ഷെയർഹോൾഡേഴ്‌സ് ഉടമ്പടിയിൽ ഏർപ്പെട്ട് കമ്പനി.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ വലിയ ഗ്യാപ്പ് ഡൌണിൽ 17071 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കുത്തനെ താഴേക്ക് വീണു. എന്നാൽ ശക്തമായി വിപണി തിരികെ കയറി. രണ്ടാം പകുതിയിൽ ദിവസത്തെ  ഉയർന്ന നില മറികടന്ന സൂചികയിൽ പ്രതിബന്ധം അനുഭവപ്പെട്ടു. തുടർന്ന് 168 പോയിന്റുകൾ/ 0.97 ശതമാനം താഴെയായി 17110 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ഗ്യാപ്പ് ഡൌണിൽ 37115 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ 37000ലേക്ക് വീണെങ്കിലും ശക്തമായി തിരികെ കയറി നിരവധി പ്രതിബന്ധങ്ങൾ തകർത്ത് മുന്നേറി. തുടർന്ന് 275 പോയിന്റുകൾ/ 0.73 ശതമാനം മുകളിലായി 37982 എന്ന നിലയിൽ  ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി(-3.55%) നഷ്ടത്തിൽ അടച്ചു.

യൂഎസ് വിപണികൾ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ചെങ്കിലും അവസാന നിമിഷം താഴേക്ക് വീണ് നെഗറ്റീവായി അടച്ചു. യൂറോപ്യൻ വിപണികൾ വീണ്ടും ലാഭത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ കയറിയിറങ്ങിയാണ് കാണപ്പെടുന്നത്. എന്നാൽ നിക്കി ഇപ്പോൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY
 17,189-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു നേരിയ ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു. 


17,050, 17,000, 16,880,16,850, 16,770, 16,700, 16,600 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,180, 17,320, 17,390, 17,420,17,500 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 37,700, 37,500, 37,300, 37,000, 36,800, 36,500, 36,400
എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 37,900, 38,000, 38,200, 38,400, 38,500 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

നിഫ്റ്റിയിൽ 18000 ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 17000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 39,000 ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 37000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

വിക്സ് 21 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 6266 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 2881 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി. 

ബാങ്ക് നിഫ്റ്റി വളരെ അവിശ്വസനീയമായ നീക്കമാണ് ഇന്നലെ കാഴ്ചവച്ചത്. ആഗോള വിപണികൾ നെഗറ്റീവ് ആയി തുടർന്നപ്പോൾ പോലും മേഖല ലാഭത്തിൽ അടച്ചു. ബജറ്റ് അടുത്തതിനാൽ തന്നെ വിപണിയിൽ ചാഞ്ചാട്ടം രൂക്ഷമായേക്കാം.

ഐടി മേഖല ബെയറിഷായി തുടരുകയാണ്. 3 ശതമാനമാണ് സൂചിക ഇന്നലെ ഇടിഞ്ഞത്. ആഗോള തലത്തിൽ തന്നെ ഐടി ഓഹരികൾ പ്രതിസന്ധി നേരിടുന്നുണ്ട്. ഇന്റൽ പോലുള്ള ഐടി ഭീമന്മാർ ആഗോള വിതരണ ശൃംഖല പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. ആപ്പിളിൽ നിന്നും മികച്ച ഫലങ്ങൾ വന്നിട്ട് പോലും നാസ്ഡാക് നഷ്ടത്തിൽ അടച്ചു.

ഒഐ ഡാറ്റാ സൂചിപ്പിക്കുന്നത് വിപണി ബുള്ളിഷാണെന്നാണ്. 17000ൽ ശക്തമായ പുട്ട് ഒഐ കാണപ്പെടുന്നുണ്ട്. എന്നാൽ ബജറ്റ് അടുത്തതിനാൽ തന്നെ ഇതിൽ മാറ്റം സംഭവിക്കാനും സാധ്യതയുണ്ട്.

എണ്ണവില കുതിച്ചുയരുകയാണ്, എന്നാൽ ഉക്രെയ്നിൽ നിന്ന് ഇപ്പോൾ ആശങ്കാജനകമായ വാർത്തകളൊന്നുമില്ല. ആപ്പിളിന്റെ മികച്ച വരുമാനവും മികച്ച  ജിഡിപി ഡാറ്റയും കൊണ്ട് യുഎസ് വിപണികൾ ആദ്യ പകുതിയിൽ മുകളിലേക്ക് കയറിയിരുന്നു. എങ്കിലും ഇപ്പോഴും അവിടെ വിൽപ്പന സമ്മർദ്ദം ഉള്ളതായി കാണാം.

മുകളിലേക്ക് 17100, 17300 എന്നിവ ശ്രദ്ധിക്കാവുന്നതാണ്.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement