ഇന്നത്തെ വിപണി വിശകലനം

ചാഞ്ചാട്ടങ്ങൾക്ക് ഒപ്പം അവസാനത്തെ രണ്ട് മണിക്കൂറിൽ താഴേക്ക് വീണ് വിപണി.

17560 എന്ന നിലയിൽ വലിയ വ്യാപാരം ആരംഭിച്ച നിഫ്റ്റ് ഇന്ന് ചാഞ്ചാട്ടത്തിന് വിധേയമായിരുന്നു. സാവധാനം മുകളിലേക്ക് കയറിയ സൂചിക 17600 പരീക്ഷിച്ചെങ്കിലും ഇത് മറികടക്കാൻ സാധിച്ചില്ല. ഇവിടെ അനുഭവപ്പെട്ട വിൽപ്പന സമ്മർദ്ദത്തെ തുടർന്ന് ദിവസത്തെ ഉയർന്ന നിലയിൽ നിന്നും സൂചിക താഴ്ന്ന നിലയിലേക്ക് വീണു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 88 പോയിന്റുകൾ/ 0.50 ശതമാനം താഴെയായി 17415 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി 37412 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ താഴേക്ക് നീങ്ങിയെങ്കിലും 10 മണിക്ക് ശേഷം ബ്രേക്ക് ഔട്ട് നടത്തി മുന്നേറി. തുടർന്ന് 37900 വരെ എത്തിയ സൂചിക 1 മണിയോടെ താഴേക്ക് വീണു. അവസാന നിമിഷം അരങ്ങേറിയ വിൽപ്പന സൂചികയെ രാവിലത്തെ ഓപ്പണിംഗ് നിലയിലേക്ക് എത്തിച്ചു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 169 പോയിന്റുകൾ/ 0.45 ശതമാനം മുകളിലായി 37442 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി മീഡിയ(+2%), നിഫ്റ്റി ഓട്ടോ(-1.2%), നിഫ്റ്റി ഐടി(-1.5%), നിഫ്റ്റി എഫ്.എം.സി.ജി(-0.99%) എന്നിങ്ങനെ കാണപ്പെട്ടു. മറ്റു മേഖലാ സൂചികകൾ അസ്ഥിരമായി കാണപ്പെട്ടു.

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ കയറിയിറങ്ങിയാണ് വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ

Adani Ports(+4.6%) ഓഹരി ഇന്നും നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. Coal India(+1.8%) ഓഹരിയും നേട്ടം കെെവരിച്ചു.

ONGC(+4.6%), BPCL(+1.4%), NTPC(+1.3%), IOC(+1.1%) എന്നിവയും ലാഭത്തിൽ അടച്ചു.

Kotak Bank(+1.4%), ICICI Bank(+1.1%) എന്നീ ഓഹരികളും നേട്ടം കെെവരിച്ച് ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. ബാങ്ക് നിഫ്റ്റിയിൽ നിന്നുള്ള മറ്റു ഓഹരികൾ അസ്ഥിരമായി നിന്നു. IndusInd Bank(-1.1%) ഓഹരി വീണ്ടും ദുർബലമായി തുടർന്നു.

എഫ്എംസിജി ഓഹരികൾ ഇന്ന് നഷ്ടത്തിൽ അടച്ചു.  Tata Consumer(-2.6%) ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. ITC(-1.6%), Britannia(-1%), Dabur(-1.4%), UBL(-1.4%) എന്നിവയും നഷ്ടത്തിൽ അടച്ചു.

നിഫ്റ്റി ഓട്ടോയിലും ഇന്ന് വിൽപ്പന അരങ്ങേറി. Eicher Motors(-2.3%), Maruti(-2.3%), TVS Motors(-1.4%), Tata Motors(-1.3%) എന്നിവ നഷ്ടത്തിൽ അടച്ചു.

സോണി പിക്ചേഴ്സുമായി ചേരുന്നതിനുള്ള അവസാന ഘട്ടത്തിലാണെന്ന് കമ്പനി സി.ഇ.ഒ പറഞ്ഞതിന് പിന്നാലെ ZEEL(+7%) ഓഹരി ലാഭത്തിൽ അടച്ചു.

Vodafone Idea(+3.7%) ഇന്ന് നേട്ടം കെെവരിച്ചപ്പോൾ,  Bharti Airtel(0%) ഓഹരിക്ക് രാവിലത്തെ നേട്ടം നിലനിർത്താൻ സാധിച്ചില്ല.

സ്വകാര്യവത്ക്കരണ വാർത്ത പുറത്തുവന്നതിന് പിന്നാലെ IOB(+13.6%), Central Bank(+10.4%) എന്നിവ നേട്ടത്തിൽ അടച്ചു.

എൻഎസ്ഇയിൽ കമ്പനിയുടെ ഇക്വിറ്റി ഷെയറുകൾ ലിസ്റ്റ് ചെയ്യുന്നത് നാളെ മുതൽ പ്രാബല്യത്തിൽ വരുമെന്ന് അറിയിച്ചതിന് പിന്നാലെ Bajaj Healthcare(+12.7%) നേട്ടത്തിൽ അടച്ചു. നിലവിൽ ഓഹരി ബി.എസ്.ഇയിൽ മാത്രമെ ലിസ്റ്റ് ചെയ്തിട്ടുള്ളു.

വിപണി മുന്നിലേക്ക് 

ജർമ്മനി ചിലപ്പോൾ മുഴുവനായി ലോക്ക്ഡൌൺ പ്രഖ്യാപിച്ചേക്കും. ഒപ്പം വാക്സിനേഷനും നിർബന്ധമാക്കിയേക്കും. ഈ വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് മാർക്കറ്റ് ഇന്ന് താഴേക്ക് വീണത്. എന്നാൽ ജർമ്മൻ വിപണി അധികം താഴേക്ക് വീണില്ല.

അദാനി എന്റർപ്രൈസസിന്റെ ഓഹരികൾ എക്കാലത്തെയും ഉയർന്ന നിലയിൽ എത്തിയതോടെ മുകേഷ് അംബാനിയെ പിന്തള്ളി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി ഗൗതം അദാനി. ക്രൂഡോയിൽ വലിയ തോതിൽ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ, എണ്ണവില കുറയുന്നത് നേട്ടമാണ്.

ICICI Bank, Kotak Bank എന്നീ ബാങ്കുകളുടെ പിന്തുണയോടെ ബാങ്ക് നിഫ്റ്റി ഇന്ന് ലാഭത്തിൽ തന്നെ അടച്ചു. അതേസമയം SBI ഓഹരിയിൽ വളരെ വലിയ വോള്യത്തിൽ തന്നെ വിൽപ്പന അരങ്ങേറി. IndusInd Bank ഓഹരി 2021 മെയ്ക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നില രേഖപ്പെടുത്തി.

വിപണി അസ്ഥിരമായി നിൽക്കുന്നതാണ് ഇപ്പോൾ കാണാനാകുന്നത്. ഓക്ടോബറിലെ പതനത്തിന് ശേഷം നവംബറിന്റെ തുടക്കത്തിൽ തന്നെ ഇത് കാണപ്പെട്ടിരുന്നു. കഴിഞ്ഞ ആഴ്ചത്തെ പതനത്തിന് ശേഷവും വിപണി ഇനിയും അസ്ഥിരമായി തുടർന്നേക്കും.

മാസത്തെ എക്സ്പെയറി ആയതിനാൽ തന്നെ നാളെ വിപണിയിൽ ചാഞ്ചാട്ടം രൂക്ഷമായേക്കം.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement