വിപണി വിശകലനം
ഏറെ ദിവസങ്ങൾക്ക് ശേഷം ഗ്യാപ്പ് ഡൗണിൽ(15,285) തുറന്ന നിഫ്റ്റി താഴേക്ക് വീണെങ്കിലും 15,200 എന്ന നിലയിൽ സപ്പോർട്ടെടുത്ത് തിരികെ കയറി. 15240ൽ ഞങ്ങൾ വരച്ച ലെെൻ ഒരിക്കൽ കൂടി നിർണായകമായി. അവിടെ നിന്നും കഴിഞ്ഞ ദിവസത്തെ ഏറ്റവും ഉയർന്ന നിലകെെവരിക്കാൻ സൂചിക ശ്രമം നടത്തിയെങ്കിലും 140 പോയിന്റുകൾ താഴേക്ക് വീണു. പിന്നീട് അസ്ഥിരമായി കാണപ്പെട്ട സൂചിക കഴിഞ്ഞ ദിവസത്തേക്കാൾ 105 പോയിന്റ് നഷ്ടത്തിൽ 15,208 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി കഴിഞ്ഞ ദിവസത്തെ റേഞ്ചിൽ തന്നെയാണ് ഇന്ന് വ്യാപാരം നടത്തിയത്. 37000-ന് മുകളിലായി ഗ്യാപ്പ് ഡൗണിൽ തുറന്ന സൂചിക താഴേക്ക് വീണെങ്കിലും കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ വന്ന് സപ്പോർട്ടെടുത്ത് തിരികെ മുകളിലേക്ക് കയറി. 600 പോയിന്റുകൾ മുകളിലേക്ക് കത്തിക്കയറിയ ബാങ്ക് നിഫ്റ്റി നിഫ്റ്റിയെ സഹിതം പിടിച്ചുയർത്തി. പിന്നീട് ഉണ്ടായ ബാങ്ക് നിഫ്റ്റിയുടെ പതനം നിഫ്റ്റിയേയും സാരമായി ബാധിച്ചു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 187 പോയിന്റ് താഴെയായി 36,910 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.
പി.എസ്.യു ബാങ്കുകൾ ഇന്ന് 5.9 ശതമാനം നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. നിഫ്റ്റി മീഡിയ മാത്രമാണ് ഇന്ന് പച്ച നിറത്തിൽ വ്യാപാരം അവസാനിപ്പിച്ച മറ്റൊരു മേഖല സൂചിക. അതേസമയം നിഫ്റ്റി ഫാർമ ഇന്ന് 1 ശതമാനത്തിലേറെ താഴേക്ക് വീണു.
ഏഷ്യൻ വിപണികൾക്ക് ഒപ്പം യൂറോപ്യൻ വിപണികൾ എല്ലാം തന്നെ ഇന്ന് ചുവന്ന നിറത്തിലാണ് വ്യാപാരം നടത്തിയത്.
നിർണായക വാർത്തകൾ
Bank of India,Central Bank, Maharashtra Bank, IOB എന്നീ ബാങ്കുകൾ 20 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചതോടെ പി.എസ്.യു ബാങ്ക്സ് സൂചിക ഇന്ന് മിന്നും പ്രകടനം കാഴ്ചവച്ചു. സർക്കാർ ഈ ബാങ്കുകൾ സ്വകാര്യവത്ക്കരിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് ഓഹരികളിൽ ഇന്ന് ശക്തമായ കുതിച്ചുകയറ്റമുണ്ടായത്. അതേസമയം ബാങ്ക് നിഫ്റ്റി ചുവന്ന നിറത്തിൽ വ്യാപാരം അവസാനിപ്പിച്ചപ്പോഴും SBI 2.34 ശതമാനം നേട്ടം കെെവരിച്ചു.
ഓട്ടോ ഓഹരികൾ എല്ലാ തന്നെ ഇന്ന് മിക്സിഡായാണ് കാണപ്പെട്ടത്. നിഫ്റ്റി ഓട്ടോ 0.28% നേട്ടം കെെവരിച്ചു. MotherSumi 6.4% Bosch, Bharatforge എന്നിവ ഒരു ശതമാനത്തിന് മുകളിലും നേട്ടം കെെവരിച്ചു.
Hero MotoCorp 3.54 ശതമാനം നേട്ടം കൊയ്യ്ത് ഓട്ടോ സൂചികയിൽ നിന്ന് ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടം നേടി.
Dighi Port ഏറ്റെടുക്കൽ പൂർത്തിയായതിന് പിന്നാലെ Adani Ports ഓഹരികൾ ഇന്ന് കത്തിക്കയറി നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. അദാനി പോർട്ട്സിനെ പറ്റി കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക.
PowerGrid ഓഹരി ഇന്ന് ശക്തമായ മുന്നേറ്റം നടത്തി 2 ശതമാനത്തിലേറെ നേട്ടം കെെവരിച്ചു.
Reliance ഓഹരികൾ ഉയർന്ന് 2100 വരെയത്തി. 1.15 ശതമാനം നേട്ടം കെെവരിച്ചാണ് റിലയൻസ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ഇത് നിഫ്റ്റിക്ക് 16 പോയിന്റുകളുടെ നേട്ടമാണ് സംഭാവന ചെയ്തത്.
Nestle India-യുടെ നാലാം പാദ ഫലങ്ങൾ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാത്തതിനാൽ ഓഹരിയിൽ 2.76 ശതമാനം ഇടിവ് രേഖപ്പെടുത്തി.
നിഫ്റ്റി ഐടി മേഖലയിലെ എല്ലാ ഓഹരികളും ഇന്ന് നിലംപതിച്ചു. Naukri ആണ് ഏറ്റവും കൂടുതൽ നഷ്ടം രേഖപ്പെടുത്തിയത്. Zomato IPO വെെകുന്നതിൽ നിക്ഷേപകർ ആശങ്കയിലാണ്.
Biocon ഒഴികെയുള്ള എല്ലാ ഫാർമാ ഓഹരികളും ഇന്ന് ചുവന്ന നിറത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടി ഓഹരികൾ വീഴുന്നതിലൂടെ ഇന്ത്യ രൂപയുടെ മൂല്യം വർദ്ധിക്കുന്നതായി നമുക്ക് വിലയിരുത്താം. നിലവിൽ 73 രൂപയിൽ താഴെയാണ് ഡോളറിന്റെ വില.
Greaves Cotton ഓഹരികൾ ഇന്ന് 20 ശതമാനത്തിലേറെ നേട്ടം കെെവരിച്ചു. കമ്പനിയുടെ വരുമാനം 50 ശതമാനത്തിലേറെ വളർച്ച നേടിയിരുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ വരവോടെ കമ്പനി നേട്ടം കെെവരിച്ചേക്കും.
പിഎൽഐ പദ്ധതിക്കായി 12000 കോടി രൂപ സർക്കാർ അനുവദിച്ചതോടെ Sterlite Tech, HFCL ,ITI ഓഹരികൾ ഇന്ന് 10 ശതമാനത്തിലേറെ നേട്ടം കെെവരിച്ചു.
Adani Enterprises ഓഹരികൾ ഇന്ന് ഫ്ലാറ്റായി അടയ്ക്കപെട്ടു. 800ൽ നിൽക്കുന്ന ഓഹരി തീർച്ചയായും ശ്രദ്ധിക്കുക.

വിപണി മുന്നിലേക്ക്
നിഫ്റ്റി ഇന്ന് ചുവന്ന നിറത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ഇന്നാണ് ഡേയിലി ചാർട്ടിൽ 5 ചുവന്ന ക്യാൻഡിലുകൾ കാണപെട്ടത്. എക്കാലത്തേയും ഉയർന്ന നിലയിൽ ആഗോള വിപണികൾക്ക് ഒപ്പം ഇന്ത്യൻ വിപണി അസ്ഥിരമായി നിൽക്കുന്നുവെന്നതാണ് ഏറ്റവും രസകരമായ കാര്യം.
Kotak Bank, HDFC Bank എന്നിവ മുകളിലേക്ക് കയറാൻ ശ്രമം നടത്തിയെങ്കിലും ഉച്ചയോടെ താഴേക്ക് വീണു. ഇവ രണ്ടും നിഫ്റ്റിയെ ഇന്ന് 50 പോയിന്റുകൾ താഴേക്ക് വലിച്ചു.
നിഫ്റ്റി ഐടി ഫാർമാ ഓഹരികളിൽ ഇന്ന് ശക്തമായ ഇടിവാണ് കാണപ്പെട്ടത്. ഇത് ഒരു തിരുത്തലിനുള്ള സൂചന നൽകുന്നു.
എക്കാലത്തേയും ഉയർന്ന നിലയിൽ എത്തിയിരുന്ന ജപ്പാൻ വിപണി താഴേക്ക് വീഴുകയും അവിടെ അസ്ഥിരമായി തുടരുകയും ചെയ്തു. യുഎസ് ബോണ്ടുകളുടെ മൂല്യം വർദ്ധിച്ചു വരുന്നതിനാൽ വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ പങ്കാളിത്തം കുറയുമെന്ന് മാർക്കറ്റ്ഫീഡ് രാവിലെ വ്യക്തമാക്കിയിരുന്നു.
ടെലികോം ഉപകരണങ്ങളിലെ പി.എൽ.ഐ പദ്ധതിയുടെ സൂചന തിരഞ്ഞെടുക്കപ്പെട്ട ഓഹരികളിൽ ശക്തമായ മുന്നേറ്റത്തിന് കാരണമായി. ആഭ്യന്തര ടെലികോം ദാതാക്കളായ Airtel, Vi എന്നിവയ്ക്കും 5ജി ഉപകരണങ്ങൾ മിതമായ നിരക്കിൽ ലഭിക്കുന്നതിലൂടെ ഇത് പ്രയോജനമായേക്കും.
ഹെവി ബുള്ളിഷ് ഓഹരികൾ എല്ലാം തന്നെ 5ജി, ഇലക്ട്രിക് വാഹനങ്ങളുടെ വരവോട് കൂടി കത്തിക്കയറുമെന്നത് തീർച്ചയാണ്.
ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്നും അതിലൂടെ മികച്ച സ്റ്റോക്കുകൾ കണ്ടെത്തുമെന്നും പ്രതീക്ഷിക്കുന്നു.

