ഇന്നത്തെ വിപണി വിശകലനം

ശക്തമായ വീണ്ടെടുക്കൽ, കഴിഞ്ഞ രണ്ട് മാസത്തിന് ഉള്ളിലെ ഏറ്റവും മികച്ച രീതിയിൽ വ്യാപാരം അവസാനിപ്പിച്ച് നിഫ്റ്റി.

ഇന്ന് 15912 എന്ന നിലയിൽ 70 പോയിന്റുകൾക്ക് മുകളിലായി വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് മുകളിലേക്കാണ് വ്യാപാരം നടത്തിയത്. പ്രധാന പ്രതിബന്ധങ്ങൾ മറികടന്ന് മുന്നേറിയ സൂചിക ദിവസം മുഴുവൻ മുന്നേറ്റം തുടർന്നു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 417 പോയിന്റുകൾ/2.63 ശതമാനം മുകളിലായി 16256 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

198 പോയിന്റുകൾക്ക് മുകളിലായി 33796 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 33700ന് അടുത്തായി സപ്പോർട്ട് എടുത്ത ശേഷം മുകളിലേക്ക് കയറി. അവസാന നിമിഷം വരെ മുന്നേറ്റം നടത്തിയ സൂചിക 34000ന് മുകളിലായി അസ്ഥിരമായി നിന്നു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 704 പോയിന്റുകൾ/ 2.1 ശതമാനം മുകളിലായി 34301 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി മെറ്റൽ (+6.8%) ഇന്ന് മിന്നുംപ്രകടനം കാഴ്ചവച്ചു. എല്ലാ മേഖലാ സൂചികകളും ഇന്ന് നേട്ടത്തിൽ അടച്ചു. നിഫ്റ്റി ഓട്ടോ (+2.4%), നിഫ്റ്റി പി.എസ്.യു ബാങ്ക്(+2%), നിഫ്റ്റി ഫിൻസെർവ്(+2%), നിഫ്റ്റി എഫ്.എം.സി.ജി (+2%), നിഫ്റ്റി ഐടി(+2.7%), നിഫ്റ്റി മീഡിയ (+3%) എന്നിവ നേട്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ ലാഭത്തിൽ അടച്ചു. യൂറോപ്യൻ വിപണികളും ഇപ്പോൾ 1 ശതമാനത്തിലേറെ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ


ചൈനീസ് പ്ലാന്റുകൾ തുറന്നതിന് പിന്നാലെ നിഫ്റ്റി മെറ്റൽ ഓഹരികൾ ഇന്ന് ശക്തമായ മുന്നേറ്റം നടത്തി.

Hindalco (+9.5%) ഓഹരി നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. Tata Steel (+7.7%), Coal India (+7.4%), JSW Steel (+6.5%) എന്നിവ നേട്ടത്തിൽ അടച്ചു.

നേരത്തെ ഞങ്ങൾ സൂചിപ്പിച്ചത് പോലെ നിഫ്റ്റി ഓട്ടോ വീണ്ടെടുക്കൽ തുടരുന്നതായി കാണാം. Tata Motors (+4.6%), TVS Motors (+3.4%), Maruti (+3.9%), Eicher Motors(+3.3%) എന്നിവ മിന്നുംപ്രകടനം കാഴ്ചവച്ചു.

2023 സാമ്പത്തിക വർഷത്തെ ഒന്നാം പാദഫലം ചൈനയെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നിറഞ്ഞതാണെന്ന് ടാറ്റാ മോട്ടോർസ് പ്രതീക്ഷിക്കുന്നു. അതിനാൽ തന്നെ ജെഎൽആർ ഇക്കാലയളവിൽ നെഗറ്റീവ് ഫലങ്ങൾ പുറത്തുവിട്ടേക്കാം.

Reliance (+4.2%) ഓഹരി ഇന്ന് നിഫ്റ്റിക്ക് ശക്തമായ പിന്തുണ നൽകി നേട്ടത്തിൽ അടച്ചു. ഓഹരി 2500 എന്ന സമ്മർദ്ദ രേഖയ്ക്ക് മുകളിലായാണ് വ്യാപാരം അവസാനിപ്പിച്ചത്.

LIC 8 ശതമാനം കിഴിവിൽ ഓഹരി ഒന്നിന് 872 രൂപ നിരക്കിൽ വിപണിയിൽ ലിസ്റ്റ് ചെയ്തു. 949 രൂപയായിരുന്നു ഐപിഒ വില. 875 രൂപയ്ക്ക് ഓഹരി വ്യാപാരം അവസാനിപ്പിച്ചു.

രാജ്യത്ത് ഇവി ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ ശക്തിപ്പെടുത്തുന്നതിന് ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യയുമായി കൈകോർത്തതിന് പിന്നാലെ Tata Power (+6.4%) ഓഹരി നേട്ടത്തിൽ അടച്ചു. Adani Power (+5%), IEX (+4.1%), JSW Energy (+8%) എന്നീ ഊർജ ഓഹരികൾ നേട്ടത്തിൽ അടച്ചു.

STL tech (+13.1%), VTL (+12.1%), NLC India (+11.7%), Intellect (+11.1%) എന്നീ സ്മോൾ ക്യാപ്പ് ഓഹരികൾ 10 ശതമാനത്തിന് മുകളിൽ നേട്ടത്തിൽ അടച്ചു.

ഐടി ഓഹരികൾ ഇന്ന് നേട്ടത്തിൽ അടച്ചു. Wipro (+4%), HCL Tech (+3.6%), TCS(+2.2%) എന്നിവ മിന്നുംപ്രകടനം കാഴ്ചവച്ചു. LTTS (+8%), LTI (+4.5%), Mindtree (+4.5%) എന്നിവയും നേട്ടത്തിൽ അടച്ചു.

പ്രതിവർഷ അറ്റാദായം 35 ശതമാനം വർദ്ധിച്ച് 210 കോടി രൂപയായി രേഖപ്പെടുത്തിയതിന് പിന്നാലെ Abbott India’s (+6.8%) ഓഹരി ലാഭത്തിൽ അടച്ചു.

നാലാം പാദത്തിൽ അറ്റാദായം 90 ശതമാനം വർദ്ധിച്ച് 88.4 കോടി രൂപയായതിന് പിന്നാലെ Star Cement (+8.8%) ഓഹരി നേട്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

ഏപ്രിലിൽ രാജ്യത്തെ മൊത്തം വിലക്കയറ്റ സൂചിക (ഡബ്ല്യുപിഐ) 15.08 ശതമാനമായി രേഖപ്പെടുത്തി. കഴിഞ്ഞാഴ്ചത്തെ പണപ്പെരുപ്പ കണക്കുകളെ തുടർന്ന് ഇത് പ്രതീക്ഷിച്ചിരുന്നതാണ്.

സപ്പോർട്ട് എടുത്ത നിഫ്റ്റി റിലയൻസ് ഓഹരിയുടെ പിന്തുണയോടെ ശക്തമായ മുന്നേറ്റം നടത്തി.  ക്രൂഡ് ഓയിൽ വില ഹ്രസ്വകാലത്തേക്ക് ഉയരുമ്പോൾ ഇന്ത്യൻ വിപണികൾ ദുർബലമാകുമെന്നതിനാൽ ഇതിന് ഇരട്ട ഫലമുണ്ട്. അതേസമയം റിലയൻസ് ഓഹരി മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും വിപണിയെ മുകളിലേക്ക് കൈപിടിച്ച് ഉയർത്തുകയും ചെയ്യും.

പോളിഷ് അതിർത്തിക്ക് സമീപം റഷ്യ മിസൈൽ ആക്രമണം നടത്തിയെങ്കിലും ശക്തമായ കാളയോട്ടത്തിന് ഇടയിൽ ഈ വാർത്ത നിക്ഷേപകർ ചെവികൊണ്ടില്ല.

ശക്തമായ വീണ്ടെടുക്കൽ നടത്തിയ നിഫ്റ്റി 16000ന് മുകളിൽ വ്യാപാരം അവസാനിപ്പിച്ചു. സൂചിക ഇപ്പോഴും 200 ദിവസത്തെ എക്സ്പോണൻഷ്യൽ മൂവിംഗ് ആവറേജിൽ നിന്നും 500 പോയിന്റുകൾ അകലെയാണുള്ളത്. ഇത് മറികടന്നാൽ വിപണിയുടെ ട്രെൻഡ് മാറിയെന്ന് ഉറപ്പിക്കാവുന്നതാണ്.

ആഗോള സമ്മർദ്ദത്തിനിടയിലും ഐടി ഓഹരികൾ നേട്ടമുണ്ടാക്കി. ചരിത്രത്തിലെ ആദ്യത്തെ 7-ആഴ്‌ചത്തെ തുടർച്ചയായ നഷ്ടത്തിന് ശേഷം ബിറ്റ്‌കോയിനും നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നതായി കാണാം.

ദിവസത്തെ ചാർട്ടിൽ ബാങ്ക് നിഫ്റ്റി ശക്തമായ രണ്ട് ഗ്രീൻ കാൻഡിൽ രൂപപ്പെടുത്തിയിട്ടുള്ളതായി കാണാം. 200 ഇഎംഎ എന്നത് 36000ന് അടുത്തായി കാണപ്പെടുന്നു. ഇവിടെ ശ്രദ്ധിക്കാവുന്നതാണ്.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement