ഇന്നത്തെ വിപണി വിശകലനം
ഗ്യാപ്പ് ഡൌണിൽ 16481 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് 1 ശതമാനം മുകളിലേക്ക് കയറി. റിലയൻസ് ഓഹരിയുടെ പിന്തുണയോടെ ശാന്തമായ നീക്കമാണ് സൂചിക കാഴ്ചവച്ചത്. 16650 എന്ന ദിവസത്തെ ഉയർന്ന നില സൂചിക രേഖപ്പെടുത്തി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 105 പോയിന്റുകൾ/0.64 ശതമാനം മുകളിലായി 16522 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
35407 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ദിവസം മുഴുവൻ താഴേക്ക് വീണ് അസ്ഥിരമായി കാണപ്പെട്ടു. 180 പോയിന്റുകളുടെ റേഞ്ചിൽ മാത്രമാണ് സൂചിക ഇന്ന് വ്യാപാരം നടത്തിയത്.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 7 പോയിന്റുകൾ/ 0.02 ശതമാനം താഴെയായി 35613 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ഇന്നലത്തെ പതനത്തിന് ശേഷം നിഫ്റ്റി ഐടി(1.8%) വീണ്ടെടുക്കൽ നടത്തി. നിഫ്റ്റി മീഡിയ (+1.1%), നിഫ്റ്റി മെറ്റൽ(+1.1%), നിഫ്റ്റി പിഎസ്.യു ബാങ്ക് (+1%) എന്നിവ നേട്ടത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ ഇന്ന് കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. ജർമ്മനി, ഫ്രാൻസ് എന്നിവ 1 ശതമാനം നേട്ടത്തിൽ അടച്ചു. യുകെ 1 ശതമാനം നഷ്ടത്തിൽ അടച്ചു.
നിർണായക നീക്കങ്ങൾ
Reliance (+3.4%) ഓഹരി 52 ആഴ്ചയിലെ ഉയർന്ന നിലരേഖപ്പെടുത്തി നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.
ONGC (+1.8%), OIL (+2.2%), Hind Petro (+1.1%), BPCL (+1%) എന്നീ ഓയിൽ അനുബന്ധ ഓഹരികൾ ഇന്ന് നേട്ടത്തിൽ അടച്ചു.
എണ്ണ ഉൽപ്പാദനം വർധിപ്പിക്കാനുള്ള സൗദി അറേബ്യയുടെ തീരുമാനത്തെ തുടർന്ന് Asian Paint (+1.9%), Berger Paints (+3.5%), Kainsai Nerolac (+2.3%) പെയിന്റ് ഓഹരികൾ നേട്ടത്തിൽ അടച്ചു.
TechM (-0.05%) ഒഴികെയുള്ള ഐടി ഓഹരികൾ നേട്ടത്തിൽ അടച്ചു.HCL Tech (+2.1%), INFY (+2%), LTTS (+3.4%), LTI (+3.1%), Mind Tree (+1.9%), Mphasis (+2.1%), TCS (+2%) എന്നീ ഓഹരികളും നേട്ടത്തിൽ അടച്ചു.
Eicher Motors (-1.7%), Hero MotoCorp (-3.4%), Tata Motors (-1.2%) എന്നീ ഓഹരികൾ ലാഭമെടുപ്പിനെ തുടർന്ന് നഷ്ടത്തിൽ അടച്ചു.
AVTR 2620 എന്ന ആദ്യത്തെ 8-ചക്ര ട്രക്ക് പുറത്തിറക്കിയതിന് പിന്നാലെ
Ashok Leyland (+2.5%) ഓഹരിയിൽ ശക്തമായ ബൈയിംഗ് നടക്കുന്നതായി കണ്ടു.
വിപണി മുന്നിലേക്ക്
റിലയൻസിന്റെ പിന്തുണയോടെ വിപണി ഇന്ന് മുന്നേറ്റം നടത്തി.
റിലയൻസ് ഓഹരി 52 ആഴ്ചയിലെ ഉയർന്ന നിലയിൽ നിന്നും 4.5 ശതമാനം ദൂരെയാണുള്ളത്. മറ്റു ഊർജ്ജ ഓഹരികളിലും ബ്രേക്ക് ഔട്ട് നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അതേസമയം ആഗോള ഊർജ പ്രതിസന്ധിയെ നേരിടാൻ സൗദി എണ്ണ ഉൽപ്പാദനം വർധിപ്പിച്ചേക്കും.
ബാങ്ക് നിഫ്റ്റി ഇന്ന് വശങ്ങളിലേക്കാണ് വ്യാപാരം നടത്തിയത്. തുടർച്ചയായി വശങ്ങളിലേക്ക് തന്നെ വ്യാപാരം നടത്തിയാൽ എന്ത് സംഭവിക്കുമെന്ന് നമുക്ക് അറിയാം.
നിഫ്റ്റി ഐടി ഇന്നലത്തെ വീഴ്ച മറികടന്നു. എന്നാൽ 29850 ശക്തമായ പ്രതിബന്ധമായി നിലകൊള്ളുന്നുണ്ട്. ടിസിഎസ് ഓഹരിയിൽ ഇന്ന് 2.5 ശതമാനത്തിന്റെ മുന്നേറ്റമാണ് നടന്നത്. അത് കൊണ്ട് തന്നെ വരും ദിവസങ്ങളിൽ ഐടി ഓഹരികളിലേക്ക് ശ്രദ്ധിക്കാവുന്നതാണ്.
കൊവിഡ് കേസുകൾ വർദ്ധിച്ചതിന് പിന്നാലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കൊവിഡ് ടാസ്‌ക് ഫോഴ്‌സുമായി കൂടിക്കാഴ്ച നടത്തിയെന്ന വാർത്ത പുറത്തുവന്നിരുന്നു. എന്നാൽ ഇത് വിപണിയെ ബാധിച്ചിരുന്നില്ല.
ഇന്നത്തെ എക്സ്പെയറി നിങ്ങൾക്ക് എങ്ങനെ ഉണ്ടായിരുന്നു? കമന്റ് ചെയ്ത് അറിയിക്കുക.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

