പ്രധാനതലക്കെട്ടുകൾ
Larsen & Toubro: അനുബന്ധ സ്ഥാപനത്തിന് പെട്രോനെറ്റ് എൽഎൻജിയിൽ നിന്നും ഓർഡർ ലഭിച്ചതായി കമ്പനി വ്യക്തമാക്കി.
Adani Ports: ആന്ധ്രാപ്രദേശ് സർക്കാരിൽ നിന്നും ഗംഗവരം പോർട്ട് ലിമിറ്റഡിന്റെ 10 ശതമാനം ഓഹരി ഏറ്റെടുക്കുന്നതിന് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ അംഗീകാരം നൽകി.
Yes Bank: മാസ്റ്റർകാർഡ് അധിഷ്ഠിത കാർഡുകൾ വിതരണം ചെയ്യുന്നത് ആർബിഐ താൽക്കാലികമായി നിർത്തിയതിന് പിന്നാലെ വിസാ കാർഡുമായി കെെകോർത്ത് ബാങ്ക്.
AU Small Finance Bank: ഇതുവരെ 40000 ക്രെഡിറ്റ് കാർഡുകൾ വിതരണം ചെയ്തിട്ടുണ്ടെന്നും ഇവയിൽ പകുതിയും പുതിയ ഉപയോക്താക്കളാണെന്നും കമ്പനി പറഞ്ഞു.
Action Construction Equipment: ക്യുഐപി വഴി ധനസമാഹരണത്തിന് ഒരുങ്ങി കമ്പനി. ഓഹരി ഒന്നിന് 245.55 രൂപ നിരക്കിലാണ് ഫ്ലോർ വില നിശ്ചയിച്ചിട്ടുള്ളത്.
SBI Cards: ബ്ലോക്ക് ട്രേഡിലൂടെ കമ്പനിയുടെ 3.2 കോടി ഓഹരികൾ വിറ്റഴിച്ച് സിഎ ഹോൾഡിംഗ്സ്.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഗ്യാപ്പ് ഡൌണിൽ 17450ൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 17600 സ്വന്തമാക്കിയെങ്കിലും ഇവിടെ അനുഭവപ്പെട്ട സമ്മർദ്ദത്തെ തുടർന്ന് സൂചിക 1 ശതമാനം നഷ്ടത്തിൽ 17396 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.
ബാങ്ക് നിഫ്റ്റി നിഫ്റ്റിക്ക് സമാനമായ നീക്കമാണ് കാഴ്ചവച്ചത്. താഴേക്ക് കൂപ്പുകുത്തിയ സൂചിക 1.76 ശതമാനം നഷ്ടത്തിൽ 37145 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി പി.എസ്.യു ബാങ്ക് 4.1 ശതമാനം, നിഫ്റ്റി മെറ്റൽ 6.6 ശതമാനം എന്നിങ്ങനെ നഷ്ടത്തിൽ അടച്ചു. എഫ്,എം.സിജി ഒഴികെ മറ്റെല്ലാ സൂചുകകളും നഷ്ടത്തിൽ തന്നെ കൂപ്പുകുത്തി.
എവർഗ്രാഡിന്റെ പ്രശ്നങ്ങൾ ഇന്നലെ ആഗോള വിപണിയെ ബാധിച്ചു. ഇതേതുടർന്ന് യൂറോപ്യൻ വിപണികൾ 1 ശതമാനം മുതൽ 2 ശതമാനം വരെ നഷ്ടത്തിൽ അടച്ചു. യുഎസ് വിപണി 2 ശതമാനം വരെ നഷ്ടത്തിൽ അടച്ചു.
പതനത്തിന് ശേഷം ഏഷ്യൻ വിപണികൾ ഏറെയും ഫ്ലാറ്റായാണ് കാണപ്പെടുന്നത്. ഹോങ്കോങ് 0.07 ശതമാനം, നിക്കി 2 ശതമാനം നഷ്ടത്തിലാണ്. യൂറോപ്യൻ, യുഎസ് ഫ്യൂച്ചേഴ്സ് ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.
SGX NIFTY ഉയർന്ന നിലയിൽ 17,430-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
17,390, 17,360, 17,300 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,500, 17,540, 17,600 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 37,000, 36,800 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 37,500, 37800, 38,000 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 92 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1626 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.
17800, 17700, 17600 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ കോൾ ഒഐ ഉള്ളത്. 17000, 17400 എന്നിവിടെ കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 38000ലാണ് ഏറ്റവും കൂടുതൽ കോൾ ഒഐ ഉള്ളത്. 37000ൽ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു.
നിഫ്റ്റി, ബാങ്ക് നിഫ്റ്റി എന്നിവയുടെ പിസിആർ 0.6 ആണ് കാണിക്കുന്നത്. ഇത് വിപണി ദുർബലമാണെന്ന സൂചന നൽകുന്നു.
യുഎസ്, യൂറോപ്യൻ വിപണികൾ കൂപ്പുകുത്തിയതിന് പിന്നാലെ ഏഷ്യൻ വിപണികൾ സ്ഥിരത കെെവരിക്കുന്നത് കാണാം. എവർഗ്രാൻഡെ നാല് ശതമാനം നഷ്ടം കാഴ്ചവക്കുന്നെങ്കിലും ചെെനീസ് വിപണികൾക്ക് അടുത്തുള്ളവ ഒന്നും തന്നെ ദുർബലമായി കാണുന്നില്ല.
വിപണിയുടെ ദിശ മനസിലാക്കാനായി കുറച്ച് സമയം കാത്തിരിക്കേണ്ടതുണ്ട്.
ഇന്ത്യ വിക്സ് 17.49 ആയി വർദ്ധിച്ചു. ഇത് 4 മാസത്തെ ഉയർന്ന നിലയാണ്. വരും ദിവസങ്ങളിൽ വിപണിയിൽ ചാഞ്ചാട്ടം രൂക്ഷമായേക്കാം.
ആഴ്ചയിൽ 17250 വിപണിക്ക് ശക്തമായ സപ്പോർട്ടായി പരിഗണിക്കാം. ഇത് തകർന്നാൽ വിപണി ബെയറിഷാണെന്ന് കരുതാം.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

