പ്രധാനതലക്കെട്ടുകൾ

Paras Defence and Space Technologies: വിജയകരമായി ഐപിഒ പൂർത്തിയാക്കിയതിന് പിന്നാലെ ഓഹരി ഇന്ന് വിപണിയിൽ ലിസ്റ്റ് ചെയ്യും. ഇത് 100 ശതമാനം ലിസ്റ്റിംഗ് ഗെയിൻ നേടുമെന്ന് പ്രതീക്ഷിക്കുന്നു.

HDFC Bank: സെപ്റ്റംബർ 30ന് വിദേശ വിപണികളിൽ നിന്നും  739 കോടി രൂപ സമാഹരിച്ചതായി ബാങ്ക് അറിയിച്ചു.

Maruti Suzuki:
ചിപ്പ് ക്ഷാമം ഹരിയാനയിലെയും ഗുജറാത്തിലെയും രണ്ട് പ്ലാന്റുകളിലെ ഉത്പാദനത്തെ വലിയ രീതിയൽ സ്വാധീനം ചെലുത്തിയേക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി പറഞ്ഞു.

NMDC: നിലവിലെ സാമ്പത്തിക വർഷത്തിൽ 47 മില്യൺ ടണ്ണിന്റെ ഇരുമ്പയിര് ഉത്പാദിപ്പിക്കാൻ ലക്ഷ്യമിടുന്നതായി കമ്പനി പറഞ്ഞു. ഇതിനായി 3720 കോടി രൂപ ചെലവാക്കും.

Adani Green: കമ്പനിയുടെ അനുബന്ധ സ്ഥാപനം എസ്സൽ ഗ്രീൻ എനർജിയിൽ നിന്ന് 40 മെഗാവാട്ട് പ്രവർത്തിക്കുന്ന സോളാർ പദ്ധതി സ്വന്തമാക്കി.

Bank of India: ബാസൽ- III ബോണ്ടുകൾ വിതരണം ചെയ്തു കൊണ്ട് 1800 രൂപ സമാഹരിച്ചതായി ബാങ്ക് അറിയിച്ചു.

Nuvoco Vistas: അടുത്തിടെ ഐപിഒ നടന്ന കമ്പനിയുടെ ഓഹരി വിലയ്ക്ക് 710 രൂപ ടാർഗറ്റ് നിശ്ചയിച്ച് ജെപിമോർഗൻ.

ആഭ്യന്തര ഗ്യാസ് ഉത്പന്നങ്ങളുടെ വില വർദ്ധിപ്പിച്ച് ഇന്ത്യ. റിലയൻസ് ഉൾപ്പെടെയുള്ള ഗ്യാസ് ഓഹരികളിലേക്ക് ശ്രദ്ധിക്കുക.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് ഡൗണിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി രാവിലെ അസ്ഥിരമായി കാണപ്പെട്ടെങ്കിലും ഉച്ചയ്ക്ക് ശേഷം താഴേക്ക് കൂപ്പുകുത്തി. ഫ്യൂച്ചർ, ഓപ്ഷൻ കോൺട്രാക്ടുകളുടെ മാസത്തെ എക്സ്പെയറിയായിരുന്നു ഇന്നലെ. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക് നിഫ്റ്റി സൂചികയും ഇന്നലെ താഴേക്ക് വീണു. ഏറെയും ലാർജ് ക്യാപ്പ് ഓഹരികൾ നഷ്ടത്തിലാണ് അടച്ചത്. അതേസമയം ചെറിയ ബാങ്കിംഗ് ഓഹരികൾ എല്ലാം ലാഭത്തിൽ അടച്ചു.

നിഫ്റ്റി പി.എസ്.യു ബാങ്ക് 0.8 ശതമാനം, നിഫ്റ്റി റിയൽറ്റി 1.4 ശതമാനം എന്നിവ മാത്രമാണ് ഇന്നലെ ലാഭത്തിൽ അടച്ചത്. മറ്റു മേഖലാ സൂചികകൾ അസ്ഥിരമായി കാണപ്പെട്ടു.

ആഗോള വിപണികളും ഇന്നലെ ലാഭമെടുപ്പിന് വിധേയമായി. പോസിറ്റീവ് ആയി തുറന്ന യൂറോപ്യൻ വിപണികൾ ഏറെയും ഇന്നലെ നഷ്ടത്തിൽ അടച്ചു.  യുഎസ് വിപണിയും ജൂലെെയ്ക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ നഷ്ടത്തിലാണുള്ളത്.  S&P 500 സെപ്റ്റംബറിലെ ഉയർന്ന നിലയിൽ നിന്നും 500 പോയിന്റുകളോളം താഴെയാണ് ഇപ്പോഴുള്ളത്.



ഏഷ്യൻ വിപണികൾ ഏറെയും നഷ്ടത്തിലാണ് കാണപ്പെടുന്നത്. ഏറെ നാളുകൾക്ക് ശേഷമാണ് യുഎസ് വിപണി 5 ശതമാനത്തിന് മുകളിൽ തിരുത്തൽ രേഖപ്പെടുത്തുന്നത്. യൂറോപ്യൻ, യുഎസ് ഫ്യൂച്ചേഴ്സും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. വിപണിയുടെ പതനം തുടർന്നേക്കുമെന്ന സൂചനയാണ് ഇത് നൽകുന്നത്.

SGX NIFTY താഴ്ന്ന നിലയിൽ 17435-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ 150 മുതൽ 200 പോയിന്റുകൾ വരെ വന്നേക്കാവുന്ന  ഒരു വലിയ ഗ്യാപ്പ് ഡൗൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

17,515, 17,440, 17,380 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,630, 17,740 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 37,000, 36,880, 36500 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 37500, 37800, 38000  എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2225.6 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ  വിപണിയിൽ നിന്നും 97.18 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.



ഓക്ടോബർ മാസത്തെ ഫ്യൂച്ചർ, ഓപ്ഷൻ കോൺട്രാക്ടുകൾ ഇന്ന് ആരംഭിക്കുന്നതാണ്. ആഗോള വിപണിയെ പിന്തുടർന്ന് നിഫ്റ്റിയും ഇന്ന് നഷ്ടത്തിൽ അടയ്ക്കാനാണ് സാധ്യത.

മൂന്ന് മാസത്തെ തുടർച്ചയായ റാലിക്ക്  ശേഷം ഒരു പതനത്തിന് സാക്ഷ്യം വഹിക്കുന്നതിനാൽ തന്നെ വിക്സ് ഇന്ന് നല്ല രീതിയൽ ഉയർന്നേക്കാം.

വിപണി ഇടിയുമ്പോൾ കുറഞ്ഞ നിലയ്ക്ക് ഓഹരികൾ വാങ്ങികൂട്ടുന്നതിനെ പറ്റി കഴിഞ്ഞ ദിവസം ഞങ്ങൾ സൂചിപ്പിച്ചിരുന്നു. എന്നാൽ നിഫ്റ്റിയുടെ ഒഐ കണക്കുകളിലേക്ക് നോക്കുമ്പോൾ  സെപ്റ്റംബർ സീരീസിൽ നിന്നും ഓക്ടോബർ സീരീസിലേക്ക് വളരെ കുറച്ച് കോൺട്രാക്ടുകൾ മാത്രമെ കെെമാറ്റം ചെയ്യപ്പെട്ടിട്ടുള്ളു. ട്രേഡേഴ്സ് വളരെ ശ്രദ്ധിച്ചാണ് നീങ്ങുന്നത്. ഏറെ നാളത്തെ മുന്നേറ്റത്തിന് ശേഷം യുഎസ് വിപണി 5 ശതമാനം ഇടിഞ്ഞത് കാളകളുടെ തേരോട്ടം താത്ക്കാലികമായി നിന്നുവെന്ന സൂചന നൽകുന്നു.

നിങ്ങളുടെ പോർട്ട്ഫോളിയോയിലേക്ക് കുറഞ്ഞ വിലയ്ക്ക് മികച്ച ഓഹരികൾ വാങ്ങികൂട്ടുന്നതിനായി ഈ അവസരം ഉപയോഗിക്കുക. നിങ്ങൾ ഒരു ട്രേഡർ ആണെങ്കിൽ എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങൾ അറിയാമെന്ന് വിശ്വസിക്കുന്നു. ശ്രദ്ധയോടെ മാത്രം വ്യാപാരം നടത്തുക. 

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement