പ്രധാനതലക്കെട്ടുകൾ
Tata Consultancy Services: ആശയവിനിമയ സേവന ദാതാക്കൾക്കായി അടുത്ത-തലമുറ സബ്‌സ്‌ക്രിപ്‌ഷൻ മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്നതിനായി മെട്രിക്സ് സോഫ്റ്റ്‌വെയറുമായി പങ്കാളിത്തം പ്രഖ്യാപിച്ച് കമ്പനി.
Best Agrolife: കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ബസ്റ്റ് കോർപ്പ് സയൻസിന് കേന്ദ്ര കീടനാശിനി ബോർഡിൽ നിന്നും രജിസ്‌ട്രേഷൻ കമ്മിറ്റിയിൽ നിന്നും സ്‌പൈറോമെസിഫെൻ സാങ്കേതിക വിദ്യയുടെ തദ്ദേശീയമായ നിർമ്മാണത്തിനുള്ള ലൈസൻസ് ലഭിച്ചു.
Southern Petrochemicals: മൂന്നാം പാദത്തിൽ കമ്പനിയുടെ പ്രതിവർഷ ഏകീകൃത അറ്റാദായം 832 ശതമാനം വർദ്ധിച്ച് 59.6 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ അറ്റാദായം 6.4 കോടി രൂപയായിരുന്നു. ഏകീകൃത വരുമാനം 15 ശതമാനം വർദ്ധിച്ച് 492 കോടി രൂപയായി.
Compuage Infocom: റൈറ്റ് ഇഷ്യുവിലൂടെ 50 കോടി രൂപ വരെ ധനസമാഹരണം നടത്താൻ ഡയറക്ടർ ബോർഡിൽ നിന്ന് കമ്പനിക്ക് അനുമതി ലഭിച്ചു.
Wipro: എബിബി ഇൻഫർമേഷൻ സിസ്റ്റങ്ങളുടെ ഡിജിറ്റൽ വർക്ക്‌പ്ലേസ് സേവനങ്ങൾക്കായി പരിവർത്തനം നടത്തുന്നതിനുള്ള അഞ്ച് വർഷത്തെ കരാർ ഐടി കമ്പനിക്ക് ലഭിച്ചു.
Infosys: ഗൂഗിൾ ക്ലൗഡ് കോർട്ടെക്‌സ് ഫ്രെയിംവർക്കിന്റെ സമാരംഭത്തിന്റെ അടിസ്ഥാന പങ്കാളിയായി ഇൻഫോസിസ് തിരഞ്ഞെടുക്കപ്പെട്ടു. വിപണിയിലെ മുൻനിര ഡാറ്റ, അനലിറ്റിക്‌സ്, AI വൈദഗ്ധ്യം എന്നിവ ഉപയോഗിച്ച് ഡിജിറ്റൽ പരിവർത്തനം ത്വരിതപ്പെടുത്താനും പുതിയ ബിസിനസ്സ് കഴിവുകൾ ശക്തിപ്പെടുത്താനും ഇൻഫോസിസ് ക്ലയന്റുകളെ സഹായിക്കും.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഗ്യാപ്പ് അപ്പിൽ 17415 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി പിന്നീട് താഴേക്ക് നീങ്ങി. 17280ൽ സപ്പോർട്ട് എടുത്ത സൂചിക മുകളിലേക്ക് കയറി 17500ൽ പ്രതിബന്ധം രേഖപ്പെടുത്തി. അവസാന മണിക്കൂറിൽ അനുഭവപ്പെട്ട നെഗറ്റീവ് സാഹചര്യം സൂചികയെ താഴേക്ക് വലിച്ചു. തുടർന്ന് 30 പോയിന്റുകൾ/0.17 ശതമാനം താഴെയായി 17322 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഗ്യാപ്പ് അപ്പിൽ 38311 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ തന്നെ കരടികളുടെ പിടിയിൽ അകപ്പെട്ടു. എന്നാൽ ദിവസത്തെ താഴ്ന്ന നില രേഖപ്പെടുത്തിയ സൂചിക പിന്നീട് തിരികെ കയറി. ഗ്യാപ്പ് മറികടന്നതിന് പിന്നാലെ സൂചിക താഴേക്ക് വീണു. തുടർന്ന് 216 പോയിന്റുകൾ/ 0.57 ശതമാനം താഴെയായി 37954 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഫാർമ 0.5 ശതമാനം നേട്ടത്തിൽ അടച്ചു.
യൂഎസ്, വിപണികൾ തുടക്കത്തിൽ ബെയറിഷായി കാണപ്പെട്ടെങ്കിലും പിന്നീട് തിരികെ കയറി ഫ്ലാറ്റായി അടച്ചു. യൂറോപ്യൻ വിപണികൾ അസ്ഥിരമായി നേരിയ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഏഷ്യൻ വിപണികൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് , യൂറോപ്യൻ ഫ്യൂച്ചേഴ്സ് ഫ്ലാറ്റായി കാണപ്പെടുന്നു.
SGX NIFTY 17,374-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
17,280, 17,210, 17,150, 17,100 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,380, 17,435, 17,500, 17,540, 17,610 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 37,800, 37,550, 37,300 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 38,400, 38,600, 38,800 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
നിഫ്റ്റിയിൽ 17700ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 17000 ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 38,500ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 37000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.
വിക്സ് 20.6 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1,900 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1,200 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
ചൊവ്വാഴ്ചത്തെ അതെ പ്രൈസ് ആക്ഷനാണ് കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിലേക്ക് നീങ്ങിയ ശേഷം റാലി നടത്തി കൊണ്ട് ബാങ്ക് നിഫ്റ്റി കാഴ്ചവച്ചത്. എന്നാൽ അവസാന നിമിഷം ഉണ്ടായ ആഗോള നെഗറ്റിവിറ്റി കാളയോട്ടത്തിന് കടിഞ്ഞാണിട്ടു. ആദ്യത്തെ അര മണിക്കൂറിൽ ബാങ്ക് നിഫ്റ്റിയേക്കാൾ മികച്ച മുന്നേറ്റമാണ് നിഫ്റ്റി കാഴ്ചവച്ചത്.
അതിർത്തിയിൽ നിന്നും സൈന്യത്തെ പിൻവലിക്കുന്നതായി റഷ്യ വ്യക്തമാക്കിയിരുന്നു. എന്നാൽ റഷ്യ അതിർത്തിയിൽ കൂടുതൽ സേനയെ വിന്യസിക്കുന്നതായാണ് നാപ്റ്റോ പറയുന്നത്. നാറ്റോയുടെ ആരോപണത്തിന് തെളിവുകൾ ഇല്ലെന്ന് റഷ്യ തിരിച്ചടിച്ചു. ഇതോടെ നിക്ഷേപകർ വിൽക്കണോ വാങ്ങണമോ എന്ന് അറിയാതെ കൂടുതൽ ആശങ്കയിലായി. അതേസമയം സൈന്യത്തെ റഷ്യ വർദ്ധിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥരും അഭിപ്രായപ്പെടുന്നു.
യുകെയിലെ പണപ്പെരുപ്പം 5.5 ശതമാനമായി രേഖപ്പെടുത്തി. ഇത് 30 വർഷത്തെ ഉയർന്ന കണക്കാണ്. കൊവിഡിന് ശേഷം വിലക്കയറ്റത്തെ നിയന്ത്രിക്കാൻ ആദ്യമായി പലിശ വർദ്ധിപ്പിച്ച രാജ്യമാണ് യുകെ.
മാർച്ചിൽ പലിശ നിരക്ക് വർദ്ധിപ്പിക്കുമെന്ന് ഫെഡ് കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഇത് പ്രതീക്ഷിച്ചിരുന്നതാണ്. ഏത്ര ശതമാനം വർദ്ധിപ്പിക്കും എന്നതും ആശങ്ക ഉയർത്തുന്ന ചോദ്യമാണ്.
യുദ്ധവുമായി ബന്ധപ്പെട്ട വാർത്തകൾ വിപണിയെ വലിയ രീതിയിൽ സ്വാധീനിക്കുന്നത് കാണാം. അതിനാൽ തന്നെ ശ്രദ്ധിച്ച് വ്യാപാരം നടത്തുക. 17280 തകർന്നാൽ കൂടുതൽ പതനത്തിന് നിഫ്റ്റി സാക്ഷ്യംവഹിച്ചേക്കാം. മുകളിലേക്ക് 17500 ശ്രദ്ധിക്കാവുന്നതാണ്.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

