പ്രധാനതലക്കെട്ടുകൾ
Hero MotoCorp: ഉപഭോക്താക്കൾക്ക് സീറോ ഡൗൺ പേയ്‌മെന്റ്, സീറോ പലിശ നിരക്ക്, സീറോ പ്രോസസ്സിംഗ് ഫീ എന്നിവ വാഗ്ദാനം ചെയ്തു കൊണ്ട് റീട്ടെയിൽ ഫിനാൻസ് കാർണിവൽ ആരംഭിച്ച് കമ്പനി.
IRCON International: സംയുക്ത സംരംഭത്തിലൂടെ 500 മെഗാവാട്ട് സോളാർ പവർ പ്ലാന്റ് സ്ഥാപിക്കുന്നതിന് അയന റിന്യൂവബിൾ പവർ പ്രൈവറ്റ് ലിമിറ്റഡുമായി ഷെയർ സബ്സ്ക്രിപ്ഷൻ കരാറിൽ കമ്പനി ഒപ്പുവച്ചു.
Safari Industries: ലഗേജ് നിർമാണ യൂണിറ്റ് സ്ഥാപിക്കാൻ ഗുജറാത്തിൽ ഭൂമി വാങ്ങി കമ്പനി.
Kotak Mahindra Bank: എൻട്രോക് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 7.5 ശതമാനം ഓഹരി 3 കോടി രൂപയ്ക്ക് ഏറ്റെടുത്ത് കമ്പനി.
NTPC: NTPC-Sail Power Co 100 കോടി രൂപ കമ്പനി ഇടക്കാല ലാഭവിഹിതമായി നൽകും.
Indiabulls Real Estate: ധന സമാഹരണം സംബന്ധിച്ച് ചർച്ച നടത്താൻ കമ്പനി ബോർഡ് ഡിസംബർ 22ന് യോഗം ചേരും.
ഇന്നത്തെ വിപണി സാധ്യത
വെള്ളിയാഴ്ച ഉയർന്ന ഗ്യാപ്പ് അപ്പിൽ 17298 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി പിന്നീട് താഴേക്ക് വീണു. ശേഷം 17000ൽ സപ്പോർട്ട് എടുത്ത് തിരികെ കയറിയ സൂചിക 17100ന് അടുത്ത് ഉണ്ടായ സമ്മർദ്ദത്തെ തുടർന്ന് വീണ്ടും താഴേക്ക് വീണു. തുടർന്ന് 263 പോയിന്റുകൾക്ക് താഴെയായി 16985 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഫ്ലാറ്റായി 36550 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ബെയറിഷായി കാണപ്പെട്ടു. 36000 തകർക്കപ്പെട്ട സൂചിക 250 പോയിന്റുകൾക്ക് ഉള്ളിൽ പിന്നീട് അസ്ഥിരമായി കാണപ്പെട്ടു. തുടർന്ന് 930 പോയിന്റുകൾ/ 2.54 ശതമാനം താഴെയായി 35619 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി(+1.35%) ഒഴികെ എല്ലാ മേഖലാ സൂചികകളും കൂപ്പുകുത്തി.
യുഎസ്, വിപണികൾ നഷ്ടത്തിൽ അടച്ചു. NASDAQ ആഴ്ചയിലെ മോശം പ്രകടനത്തിന് ശേഷം ഫ്ലാറ്റായി അടച്ചു. യൂറോപ്യൻ വിപണികളും നഷ്ടത്തിൽ അടച്ചു. FTSE മാത്രം നേരിയ ലാഭത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
ഏഷ്യൻ വിപണികൾ വലിയ നഷ്ടത്തിലാണുള്ളത്. യുഎസ് ഫ്യൂച്ചേഴ്സ്, യൂറോപ്യൻ ഫ്യൂച്ചേഴ്സ് എന്നിവയും നഷ്ടത്തിൽ കാണപ്പെടുന്നു.
SGX NIFTY 16,906-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
16,900, 16,780, 16,720, 16,690, 16,600 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,000, 17,100, 17,200, 17,250, 17,300, 17,325, 17,400 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 35,500, 35,330, 35,000, 34,900 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 35,700, 36,000, 36,300, 36,500 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.
17,300, 17500 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 17000, 16500 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 37000-ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 36000-ലാണ് ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നത്.
വിക്സ് 16.3 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2,070 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1,479 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
ഒമെെക്രോൺ 90ൽ അധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞു. യുകെ സർക്കാർ ഇപ്പോൾ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ഒരുങ്ങുകയാണ്. അതേസമയം ഇന്ത്യയിൽ ഒമെെക്രോൺ കേസുകൾ 100 കടന്നു. അനാവശ്യമായ യാത്രകൾ ഒഴിവാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകി കഴിഞ്ഞു.
2022 മാർച്ചോടെ ഫെഡറൽ ബോണ്ട് വാങ്ങൽ നിർത്തലാക്കുമെന്നതും പണപ്പെരുപ്പ ഡാറ്റ എല്ലായിടത്തും തൃപ്തികരമല്ലാത്തതും ആശങ്ക വർദ്ധിപ്പിക്കുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് അപ്രതീക്ഷിതമായി പലിശ കൂട്ടിയ നടപടിയും നിക്ഷേപകർക്ക് തിരിച്ചടിയായി.
ബജറ്റിലേക്കുള്ള ഇൻപുട്ടുകൾ ലഭിക്കാൻ പ്രധാന നിക്ഷേപകരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. നിക്ഷേപകരുടെ താൽപ്പര്യങ്ങളിൽ സർക്കാരിന് ആശങ്കയുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു എന്നുള്ളത് വിപണിയെ സംബന്ധിച്ചിടത്തോളം ശുഭസൂചനയാണ്.
ഒരു ഗ്യാപ്പ്-ഡൗൺ ഓപ്പണിംഗിനുള്ള ഉയർന്ന സാധ്യത കാണുമ്പോൾ, ചില ഷോർട്ട് സെല്ലർമാർ അവരുടെ ലാഭം ബുക്ക് ചെയ്തേക്കാം. നിഫ്റ്റിയിലും ബാങ്ക് നിഫ്റ്റിയിലും ഒരു പോലെ ഐടിഎം പുട്ട് ബിൽഡ് അപ്പ് ഉള്ളതായി കാണാം. വിപണിയിൽ ഇതിനാൽ തന്നെ ചാഞ്ചാട്ടം രൂക്ഷമായേക്കാം.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

