പ്രധാനതലക്കെട്ടുകൾ

Adani Group: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായുള്ള സാമ്പത്തിക രേഖകൾ നിർവ്വഹിച്ചതിലൂടെ നവി മുംബൈ ഇന്റർനാഷണൽ എയർപോർട്ട് പദ്ധതിയുടെ സാമ്പത്തിക നടപടികൾ പൂർത്തിയാക്കി കമ്പനി.

Welspun: കമ്പനിയുടെ സൗദി അറേബ്യ അസോസിയേറ്റ് ഈസ്റ്റ് പൈപ്പ്സ് ഇന്റഗ്രേറ്റഡ് കമ്പനി ഫോർ ഇൻഡസ്ട്രിക്ക് സലൈൻ വാട്ടർ കൺവേർഷൻ കോർപ്പറേഷനിൽ നിന്ന് 1,001.38 കോടി രൂപയുടെ ഓർഡർ ലഭിച്ചു.

Emami: ഏറ്റെടുക്കലുകളിലൂടെ ഇന്ത്യയിലെ വ്യക്തിഗത, ആരോഗ്യ പരിപാലന ബിസിനസുകൾ വികസിപ്പിക്കാൻ കമ്പനി  ശ്രമിക്കുകയാണെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.

Hero MotoCorp: നികുതി ക്രമക്കേടുകൾ സംബന്ധിച്ച മാധ്യമ റിപ്പോർട്ടുകൾ തള്ളി കമ്പനി. വാഹന വില 2000 രൂപവരെ വർദ്ധിപ്പിച്ചു. ഏപ്രിൽ 5 മുതൽ ഇത് പ്രാബല്യത്തിൽ വരും.

ONGC: മാർച്ച് 30ന്  ഓഫർ ഫോർ സെയിൽ വഴി 1.5 ശതമാനം ഓഹരികൾ കമ്പനി വിൽക്കും. 159 രൂപയാണ് അടിസ്ഥാന വില.

ഇന്നത്തെ വിപണി സാധ്യത

കഴിഞ്ഞ ദിവസം 17299 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് നീങ്ങാൻ മടികാട്ടി. 17350 മറികടക്കാൻ കഴിയാതിരുന്ന സൂചികയ്ക്ക് 17320 പിന്നീട് ശക്തമായ പ്രതിബന്ധമായി മാറി.  തുടർന്ന് 103 പോയിന്റുകൾ/0.6 ശതമാനം മുകളിലായി 17325 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ഗ്യാപ്പ് അപ്പിൽ 35933 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ മുകളിലേക്ക് കയറിയെങ്കിലും 36000 ശക്തമായ പ്രതിബന്ധമായി മാറി. അവസാന നിമിഷം മുന്നേറ്റം നടത്തിയ സൂചിക 110 പോയിന്റുകൾ/0.3 ശതമാനം മുകളിലായി 35959 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഫാർമ മുന്നേറ്റം നടത്തി.

യൂഎസ് വിപണികൾ ആദ്യ മണികൂറിൽ താഴേക്ക് വീണെങ്കിലും പിന്നീട് ലാഭത്തിൽ അടച്ചു. യൂറോപ്യൻ വിപണികൾ ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 

ഏഷ്യൻ വിപണികൾ കയറിയിറങ്ങിയാണ്  ഇപ്പോൾ വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ്, യൂറോപ്യൻ ഫ്യൂച്ചേഴ്സ് എന്നിവ നഷ്ടത്തിൽ കാണപ്പെടുന്നു.

SGX NIFTY 17,530-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

17,310, 17,230, 17,150 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.  17,350, 17,480, 17,620 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.


ബാങ്ക് നിഫ്റ്റിയിൽ 35,500, 35,300, 35,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 36,000, 36,450, 36,900 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.


നിഫ്റ്റിയിൽ 17500, 17800 എന്നിവിടെയാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 17000, 17200 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 36000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 35500ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.

ഇന്ത്യ വിക്സ്  22.6 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 35 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1,700 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി. 

സമാധാന ചർച്ചകൾ പുരോഗമിക്കുന്നതായി റഷ്യ- ഉക്രൈൻ പ്രതിനിധികൾ വ്യക്തമാക്കി. ഇരു രാജ്യത്തെയും പ്രസിന്ധന്റുമാർ കൂടി കാഴ്ചനടത്തിയേക്കും. ഇത് യൂറോപ്യൻ വിപണികളെ പോസിറ്റീവായി ഉയർത്തി. ഡാക്സ് 3 ശതമാനം ലഭത്തിലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.

സമാധാന ചർച്ചകൾ പുരോഗമിക്കുന്നെങ്കിലും വെടി നിർത്തൽ കരാർ നടപ്പാക്കിയിട്ടില്ല. കീവിലെ സൈനിക പ്രവർത്തനങ്ങൾ വെട്ടിക്കുറയ്ക്കുമെന്ന് മാത്രമാണ് റഷ്യ വാഗ്ദാനം ചെയ്തത്, ഇപ്പോഴും പോരാട്ടം നടക്കുന്ന തെക്കൻ മേഖലയിൽ അല്ല. ക്രിമിയയും വിഘടനവാദി മേഖലയും ഒഴികെയുള്ള പ്രദേശങ്ങളിൽ ഉക്രൈൻ റഷ്യയോട് ഗ്യാരണ്ടി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം യുദ്ധം അവസാനിക്കുന്നതുവരെ കാത്തിരിക്കാൻ ലോകത്തോട് ബൈഡൻ ആവശ്യപ്പെട്ടു.

നിഫ്റ്റി താഴേക്കായിരുന്നു നീങ്ങി കൊണ്ടിരുന്നത്. എങ്കിലും അവസാന നിമിഷം ശക്തമായി കൺസോളിഡേറ്റ് ചെയ്ത സൂചിക പിന്നീട് ബ്രേക്ക് ഔട്ട് നടത്തി. എസ്.ജി.എക്സ് നിഫ്റ്റി 17600 രേഖപ്പെടുത്തി.

എടിഎം പുട്ട് പ്രീമിയം കോൾ പ്രീമിയത്തേക്കാൾ വളരെ കുറവാണ്. വിക്സും താഴേക്ക് വീണു.

യുഎസ്എ ഇന്ന് രാത്രി ജഡിപി കണക്കുകൾ പുറത്തുവിടും.

നിഫ്റ്റിയിൽ താഴേക്ക് 17250, മുകളിലേക്ക് 17500 എന്നിവ  ശ്രദ്ധിക്കാവുന്നതാണ്.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement