വിപണി വിശകലനം
രാവിലെ 15381 എന്ന നിലയിൽ വളരെ വലിയ ഗ്യാപ്പ് അപ്പിൽ തുറന്ന നിഫ്റ്റി ആദ്യത്തെ 20 മിനിറ്റിൽ ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. തുടർന്ന് എക്കാലത്തേയും ഉയർന്ന നിലയായ 15,432ൽ എത്തിയ സൂചിക അവിടെ നിന്നും ശക്തമായി താഴേക്ക് വീഴുകയും ഓപ്പണിംഗ് റേഞ്ചിൽ സപ്പോർട്ട് എടുത്ത് നിലകൊള്ളുകയും ചെയ്തു. എന്നാൽ പിന്നീട് ഈ സപ്പോർട്ട് തകർത്ത സൂചിക ശക്തമായ ഒരു ഇൻട്രാഡേ ഫാളിന് സാക്ഷ്യം വഹിച്ചു.
ഇന്നത്തെ ഏറ്റവും ഉയർന്ന നിലയായ 15242ൽ നിന്നും 190 പോയിന്റ് താഴെയായി 15242ൽ വന്നാണ് നിഫ്റ്റി പിന്നീട് സപ്പോർട്ടെടുത്തത്. 15240 നിഫ്റ്റിക്ക് വളരെ പ്രധാനപെട്ട നിലയാണെന്ന് ഞങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു. ചാർട്ട് തുറന്ന് പരിശോധിച്ചാൽ നിങ്ങൾക്ക് ഇക്കാര്യം വ്യക്തമാകും. നേരിയ തോതിൽ നേട്ടം കെെവരിച്ച സൂചിക കഴിഞ്ഞ ദിവസത്തേക്കാൾ 1 പോയിന്റ് താഴെയായി 15313 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
37550ൽ ഗ്യാപ്പ് അപ്പിൽ തുറന്ന ബാങ്ക് നിഫ്റ്റി സ്വകാര്യ ബാങ്കുകളുടെ സഹായത്തോടെ പുതിയ ഉയരങ്ങൾ കീഴടക്കാൻ ശ്രമിച്ചുവെങ്കിലും പിന്നീട് ശക്തമായി താഴേക്ക് വീണു. ഓപ്പണിംഗ് റേഞ്ച് സപ്പോർട്ട് തകർക്കപെട്ടതോടെ സൂചിക വളരെ വലിയ ഒരു പതനത്തിന് സാക്ഷ്യം വഹിച്ചു. 37000 ശക്തമായ സപ്പോർട്ടായി നിലനിന്നെങ്കിലും ഇതും തകർക്കപെട്ടു. 1000 പോയിന്റുകളുടെ നീക്കമാണ് സൂചിക ഇന്ന് മാത്രമായി നടത്തിയത്. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 207 പോയിന്റ് നഷ്ടത്തിൽ 37098 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.
ഇന്ന് മിന്നും പ്രകടനം കാഴ്ചവച്ച നിഫ്റ്റി മെറ്റൽ 2.9 ശതമാനം നേട്ടം കെെവരിച്ചു. പി.എസ്.യു ബാങ്കുകൾ ഇന്ന് 1.6 ശതമാനം ഉയർച്ച കെെവരിച്ചു. വേറെ മേഖലകൾ ഒന്നും തന്നെ 1 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചില്ല. അതേസമയം നിഫ്റ്റി ഐ.ടി 1.5 ശതമാനം താഴേക്ക് പതിച്ചു. മറ്റു മേഖലകൾ ഒന്നും തന്നെ ഇന്ന് 1 ശതമാനത്തിൽ താഴെ ഇടിവ് രേഖപ്പെടുത്തിയിട്ടില്ല.
യൂറോപ്യൻ വിപണികൾ എല്ലാം തന്നെ ഇന്ന് ഫ്ലാറ്റായിട്ടാണ് വ്യാപാരം നടത്തിയത്. ഏഷ്യൻ വിപണികൾ എല്ലാം തന്നെയും ഫ്ലാറ്റായി പച്ച നിറത്തിലാണ് വ്യാപാരം നടത്തിയത്.
നിർണായക വാർത്തകൾ
ONGC, PowerGrid, NTPC featured എന്നീ ഓഹരികൾ ഇന്ന് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടം നേടി. IOC-യും ഗെയിനേഴ്സ് പട്ടികയുടെ ഭാഗമായി.
Axis Bank, ICICI Bank എന്നീ ഓഹരികൾ ഇന്ന് ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപെട്ടു. ഇരു ഓഹരികളും കഴിഞ്ഞ ദിവസം ടോപ്പ് ഗേയിനേഴ്സ് പട്ടികയിൽ ഇടം നേടിയിരുന്നു. ഈ ഓഹരികളിലെ പതനം 33 പോയിന്റുകളോളമാണ് ബാങ്ക് നിഫ്റ്റിയെ താഴേക്ക് കൊണ്ട് പോയത്. അതേസമയം Kotak Bank 1.7 ശതമാനവും HDFC Bank 0.62 ശതമാനവും നേട്ടം കെെവരിച്ചു.
ബാങ്ക് നിഫ്റ്റി താഴേക്ക് വീണിട്ടും RBL Bank, Bandhan Bank എന്നിവ ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. പ്രധാന സൂചികകൾ വീഴുമ്പോൾ മിഡ് ക്യാപ് ഓഹരികൾ നേട്ടം കൊയ്യുമെന്നതിന്റെ ഓർമ്മപ്പെടുത്തലാണ് ഇത്.
ഉയർന്ന ബാങ്കിംഗ് ഓഹരികൾ താഴേക്ക് വീണപ്പോൾ പി.എസ്.യു ബാങ്കുകൾ ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. Bank of India, Central Bank, Maharashtra Bank, IOB തുടങ്ങിയ ബാങ്കുകൾ എല്ലാം തന്നെ ഇന്ന് 20 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു.
Tata Steel, Hindalco എന്നീ ഓഹരികൾ ഇന്ന് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടം പിടിച്ചു. ഇവ മെറ്റൽ മേഖലയെ ശക്തമായി പിടിച്ചുയർത്താൻ സഹായിച്ചുവെന്ന് തന്നെ പറയാം. ഹെെവേ നിർമ്മാണത്തിനായി വിവിധ തരം സ്റ്റീലുകൾ ഉപയോഗിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയത്തിൽ നിന്നും സൂചനകൾ ലഭിച്ചതിനാൽ സ്റ്റീൽ ഓഹരികളിൽ തുടർന്നും മുന്നേറ്റമുണ്ടായേക്കാം. Jindal Steel ഓഹരികളും ഇന്ന് 7.79 ശതമാനം നേട്ടം കെെവരിച്ചു.
Reliance ഓഹരികൾ ഇന്ന് ശക്തമായ നേട്ടം കെെവരിച്ച് 2050 എന്ന നിർണായക നിലയിലേത്തി. നിഫ്റ്റി താഴേക്ക് വീണപ്പോൾ റിലയൻസ് ഓഹരികൾ മുകളിലേക്ക് കയറി 17 പോയിന്റുകളുടെ നേട്ടം സൂചികയ്ക്ക് നൽകി.
മികച്ച ക്യൂ 3 ഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ Apollo Hospitals ഓഹരി ഇന്ന് 3.6 ശതമാനം നേട്ടം കെെവരിച്ചു.
ഐടി മേഖലകൾ താഴേക്ക് വീണതോടെ Naukri ഓഹരികളിൽ ഇന്ന് 7.7 ശതമാനം ഇടിവ് രേഖപ്പെടുത്തി. കമ്പനിയുടെ ലാഭം കുറഞ്ഞ് വരുന്നതായി കാണം. എന്നാൽ ശക്തമായ ഒരു സപ്പോർട്ടെടുത്ത് ഇത് തിരികെ വരിക തന്നെ ചെയ്യും. നിഫ്റ്റി ഐടിയിലെ 7 ഓഹരികളിൽ 3 എണ്ണം മാത്രമാണ് ഇന്ന് പച്ച നിറത്തിൽ വ്യാപാരം അവസാനിപ്പിച്ചത്.
Adani Enterprises ഓഹരികൾ ഇന്ന് മാത്രം 5-6 ശതമാനം ഇൻട്രാഡേ നേട്ടം കെെവരിച്ചു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 2 ശതമാനം ഉയർച്ച രേഖപ്പെടുത്തി.
Trent ഓഹരികളിൽ ഇന്ന് 7 ശതമാനം നേട്ടം കെെവരിച്ചു. ട്രെന്റ് കമ്പനിയെ പറ്റി വിശദമായ ലേഖനം മാർക്കറ്റ് ഫീഡ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. വായിക്കാൻ ലിങ്ക് സന്ദർശിക്കുക.
HEG, Graphite India ഓഹരികൾ ഇന്ന് 15 ശതമാനത്തിലേറെ നേട്ടം കെെവരിച്ചു. ബാറ്ററികൾക്ക് ആവശ്യമായ പ്രധാന ഘടകങ്ങൾ നിർമ്മിക്കുന്ന കമ്പനികളാണ് ഇവ. ഇലക്ട്രിക് വാഹനങ്ങളുടെ വരവിന് ഇവ ഏറെ ഉപകാരപ്പെടും. അതേസമയം ടാറ്റാ പവറിന്റെ ഓഹരികൾ ഇന്ന് 4 ശതമാനം നേട്ടം കെെവരിച്ചു.

വിപണി മുന്നിലേക്ക്
പ്രതീക്ഷിച്ചത് പോലെ തന്നെ നിഫ്റ്റി ഇന്നും ഫ്ലാറ്റായി തന്നെ വ്യാപാരം അവസാനിപ്പിച്ചു. യുഎസ് വിപണിയിൽ നിന്നും വ്യക്തമായ സൂചനകൾ ലഭിക്കാതിരുന്നതാകും ഇന്ന് സൂചിക അസ്ഥിരമാകാൻ കാരണമായതെന്ന് ഞാൻ കരുതുന്നു.
നിലവിൽ യുഎസ് ഫ്യൂച്ചേഴ്സ് പ്രീമിയത്തിലാണ് വ്യാപാരം നടത്തുന്നത്. ഈ നില തുടർന്നാൽ നാളെ നിഫ്റ്റി ശക്തമായ മുന്നേറ്റം നടത്തിയേക്കും.
15400 ൽ നിഫ്റ്റി എത്തുമെന്ന നിഗമനം ശരിയായി. ഇത് നിങ്ങളുടെ സ്വിഗ്, ഓപ്പ്ഷൻ പെസിഷനുകൾക്ക് സഹായകരമായെന്ന് കരുതുന്നു.
Kotak Bank-ന്റെ മുന്നേറ്റം വളരെ രസകരമായിരുന്നു. അതേസമയം Adani Ports-ന്റെ കുതിച്ചുകയറ്റം അവസാനിച്ചതായി തോന്നുന്നു. ഓഹരി വീണ്ടും അസ്ഥിരമായി തുടരാനോ താഴേക്ക് വീഴാനോ സാധ്യതയുണ്ട്. താഴേക്ക് വീണാൽ നിക്ഷേപകർക്ക് അത് വളരെ വലിയ ഒരു അവസരമാക്കി മാറ്റാവുന്നതാണ്.
ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്നും അതിലൂടെ മികച്ച സ്റ്റോക്കുകൾ കണ്ടെത്തുമെന്നും പ്രതീക്ഷിക്കുന്നു.

