പ്രധാനതലക്കെട്ടുകൾ

Tata Power Renewable Energy: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലും ബന്ദയിലും 50 മെഗാവാട്ടിന്റെ രണ്ട് സൗരോർജ പദ്ധതികൾ കമ്മീഷൻ ചെയ്ത് കമ്പനി.

Tech Mahindra: ഏർണൌട്ട്, സിനർജി ലിങ്ക്ഡ് പേഔട്ട്സ് ഉൾപ്പെടെ 2,627.97 കോടി രൂപയ്ക്ക് കോം ടെക് കോ ഐടി ഏറ്റെടുത്ത് കമ്പനി.

Indian Energy Exchange: IEX, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഇന്ത്യൻ ഗ്യാസ് എക്സ്ചേഞ്ച് എന്നിവയ്ക്കിടയിൽ ഒരു ഓഹരി വാങ്ങൽ കരാർ നടപ്പിലാക്കി കമ്പനി.

HFCL: മൂന്നാം പാദത്തിൽ കമ്പനിയുടെ വരുമാനം 8.29 ശതമാനം വർദ്ധിച്ച് 1215.21 കോടി രൂപയായി.

Angel One:  മൂന്നാം പാദത്തിൽ കമ്പനിയുടെ മൊത്തം ആദായം 12.8 ശകതമാനം വർദ്ധിച്ച് 607.1 കോടി രൂപയായി.

ഇന്നത്തെ പ്രധാന ക്യു 3 ഫലങ്ങൾ

Bajaj Finance
ICICI Prudential
Trident
Tata Elxsi
Justdial

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഫ്ലാറ്റായി 18246 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ആദ്യ കാൻഡിലിൽ തന്നെ ചാഞ്ചാട്ടത്തിന് വിധേയമാവുകയും പിന്നീട് 18230ൽ നിന്നും 18300 എന്ന പ്രതിബന്ധത്തിലേക്ക് എത്തപ്പെടുകയും ചെയ്തു. ശക്തമായ സമ്മർദ്ദത്തിനൊടുവിൽ ഇതിന് മുകളിൽ സൂചിക നേട്ടം നിലനിർത്തി. തുടർന്ന്  52 പോയിന്റുകൾ/ 0.29 ശതമാനം മുകളിലായി 18308 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ഗ്യാപ്പ് ഡൌണിൽ 38270 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ അസ്ഥിരമായി 38300ന് മുകളിൽ നിന്നു. വിൽപ്പന വർദ്ധിച്ചതിന് പിന്നാലെ സൂചിക 38200ലേക്ക് വീണു. തുടർന്ന് 154 പോയിന്റുകൾ/ 0.4 ശതമാനം താഴെയായി 38216 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഓട്ടോ (+2.05%) ലാഭത്തിൽ അടച്ചു. നിഫ്റ്റി ഐടി (-0.06%) ഫ്ലാറ്റായി അടച്ചു.

യൂഎസ് വിപണികൾ മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ ദിനത്തെ തുടർന്ന് ഇന്നലെ അവധിയായിരുന്നു. യൂറോപ്യൻ വിപണികൾ ലാഭത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ
ലാഭത്തിലാണ് കാണപ്പെടുന്നത്. യുഎസ് ഫ്യൂച്ചേഴ്സ്, യൂറോപ്യൻ ഫ്യൂച്ചേഴ്സ് എന്നിവയും ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY
18,330-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ടു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു. 

18,290, 18,270, 18,230, 18,210, 18,160, 18,110 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 18,340, 18,380, 18,420, 18,450, 18,500 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 38,100, 38,000, 37,800, 37,500 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 38,350, 38,500, 38,750, 38,850, 39,000, 39,115 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

നിഫ്റ്റിയിൽ 18300, 18400 എന്നിവിടെയാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 18000, 18200 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 38,500 ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 38000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

വിക്സ് 16.7 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 856  കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 115 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

യുഎസ് വിപണി ഇന്നലെ അവധിയായതിനാൽ അവിടെ നിന്നുള്ള സൂചനകൾ ഒന്നും തന്നെ വ്യാപാരികൾക്ക് ലഭ്യമല്ല. ഫ്യൂച്ചർ സൂചിക ലാഭത്തിലാണുള്ളത്. മൊത്തത്തിൽ ആഗോള വിപണികൾ പോസിറ്റീവ് സൂചന നൽകുന്നു.



പണപ്പെരുപ്പവും പലിശനിരക്കും സംബന്ധിച്ച് ബാങ്ക് ഓഫ് ജപ്പാൻ ഇന്ന് ചർച്ച നടത്തും. ഉയർന്ന പണപ്പെരുപ്പത്തിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കുന്നതിനാൽ പലിശ നിരക്ക് കുറയ്ക്കാനുള്ള ചൈനയുടെ തീരുമാനം പാശ്ചാത്യരെ അത്ഭുതപ്പെടുത്തിയേക്കാം, അതേസമയം ചൈനയിൽ വില നിയന്ത്രണത്തിലാണ്. എന്നിരുന്നാലും, എവർഗ്രാൻഡുമായി ബന്ധപ്പെട്ട സംഭവങ്ങൾ കാരണം അവരുടെ സാമ്പത്തിക വളർച്ച മന്ദഗതിയിലായി.

ഇന്നലെ എഫ്ഐഐയും ഡിഐഐയും ഓഹരികൾ വിറ്റഴിച്ചിരുന്നു. അപ്പോഴും നിഫ്റ്റി ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്നിരുന്നാലും ദിവസം ബാങ്ക് നിഫ്റ്റിക്ക് അനുകൂലമായിരുന്നില്ല. ദുർബലമായ ഡേ കാൻഡിൽ സൂചിക വീണ്ടും താഴേക്ക് നീങ്ങാം എന്ന സൂചന നൽകുന്നു. 10 ദിവസം സൂചിക തുടർച്ചയായ മുന്നേറ്റം നടത്തിയിരുന്നു എന്ന കാര്യം മറക്കരുത്.

ഇൻഫോസിസ്, ടിസിഎസ് എന്നിവ എക്കാലത്തെയും ഉയർന്ന നിലരേഖപ്പെടുത്തി. എന്നാൽ ശക്തമായ റാലിക്ക് ശേഷം ഐടി ഓഹരികൾ മന്ദഗതിയിലാണെന്ന് കാണാം. റിലയൻസിൽ 2570 എന്ന നില ശ്രദ്ധിക്കാവുന്നതാണ്. ഇന്ന് ഫലങ്ങൾ പുറത്തു വരാൻ പോകുന്നതിനാൽ  Bajaj Finance ഓഹരിയിലും ശ്രദ്ധിക്കാവുന്നതാണ്.

നിഫ്റ്റിയിൽ മുകളിലേക്ക് 18340, താഴേക്ക് 18230 എന്നിവ ശ്രദ്ധിക്കാവുന്നതാണ്. 18160 എന്നത് വളരെ പ്രധാന നിലയാണെന്ന കാര്യം മറക്കരുത്. ബാങ്ക് നിഫ്റ്റിക്ക് 38000 എന്ന സപ്പോർട്ട് ഇന്ന് നഷ്ടപെടുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? കമന്റ് ചെയ്ത് അറിയിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement