ഇന്നത്തെ വിപണി വിശകലനം 

ഇന്ന് ഫ്ലാറ്റായി 18402 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ദുർബലമായി കാണപ്പെട്ടതിന് പിന്നാലെ 170 പോയിന്റുകളോളം മുകളിലേക്ക് കയറി ദിവസത്തെ ഉയർന്ന നില രേഖപ്പെടുത്തി. പിന്നീട്
18500ന് താഴേക്ക് വീണ സൂചിക 19430ൽ സപ്പോർട്ട് എടുത്തു.

തുടർന്ന്
കഴിഞ്ഞ ദിവസത്തേക്കാൾ 0.55 പോയിന്റുകൾ/0.00 ശതമാനം താഴെയായി 18497 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

43455  എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ശക്തമായ മുന്നേറ്റം നടത്തി 43700 രേഖപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 75 പോയിന്റുകൾ/ 0.17 ശതമാനം മുകളിലായി 43708 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ഇന്ന് ഗ്യാപ്പ് ഡൌണിൽ 19191 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ഫിൻ നിഫ്റ്റി 19150ൽ സപ്പോർട്ട് രേഖപ്പെടുത്തി. ഇവിടെ നിന്നും സൂചിക ശക്തമായി തിരികെ കയറി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 23 പോയിന്റുകൾ/ 0.012 ശതമാനം മുകളിലായി 19313 എന്ന നിലയിൽ ഫിൻ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

Nifty PSU Bank (+1.4%) നേട്ടത്തിൽ അടച്ചു. മറ്റു മേഖലാ സൂചികകൾ ഫ്ലാറ്റായി അടച്ചു.

ഏഷ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഫ്ലാറ്റായി കാണപ്പെടുന്നു.

നിർണായക നീക്കങ്ങൾ

ക്രൂഡ് ഓയിൽ വില ഇടിഞ്ഞതിനെ തുടർന്ന് BPCL (+3.1%), HPCL (+4.9%), IOC (+2.4%), Chennai Petro (+.3%) എന്നീ ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ ഇന്ന് നേട്ടത്തിൽ അടച്ചു.

ക്രൂഡ് ഓയിൽ വില കുറഞ്ഞതിനാൽ തന്നെ വിൻഡ് ഫാൾ നികുതി കുറഞ്ഞേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Indigo (+3.1%), SpiceJet (+1.1%) എന്നിവ നേട്ടത്തിൽ അടച്ചു.

Asian Paints (-1.8%) ഓഹരി നഷ്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

Infosys (-1.4%) വീണ്ടെടുക്കൽ നടത്താൻ ശ്രമിച്ചെങ്കിലും പിന്നീട് നഷ്ടത്തിൽ അടച്ചു.

Kirloskar Brothers (+5.3%) ഓഹരി നേട്ടത്തിൽ അടച്ചു.

115 കോടി രൂപയുടെ ഓർഡർ ലഭിച്ചതിന് പിന്നാലെ PSP Projects (+6.8%) നേട്ടത്തിൽ അടച്ചു.

JP Power (+10.6%),
JP Associates (+10%-Upper Circuit) എന്നീ ഓഹരികളിൽ ശക്തമായ ബൈയിംഗ് കാണപ്പെട്ടു.

ക്യൂഐപി വിതരണത്തിലൂടെ 3547 കോടി രൂപ സാഹരിച്ചതിന് പിന്നാലെ Macrotech Developers (+2.5%) ഓഹരി നേട്ടത്തിൽ അടച്ചു.

4500 കോടി രൂപ പേമെന്റ് സംബന്ധിച്ച കാര്യത്തിൽ ഡിസംബർ 14ന് മുമ്പ് തീരുമാനം അറിയിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി നിർദ്ദേശിച്ചതിന് പിന്നാലെ Reliance Infra (+4.5%) ഓഹരി നേട്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക്

ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള വീണ്ടെടുക്കലാണ് രാവിലെ വിപണിയിൽ കാണപ്പെട്ടത്. 18400ന്  താഴെ ഉള്ള നെഗറ്റീവ് ഓപ്പണിംഗ് കൂടുതൽ വീഴ്ചക്ക് കാരണമാകുമെന്നാണ് കരുതിയത്. എന്നാൽ 43330-380
എന്ന ബാങ്ക് നിഫ്റ്റിയുടെ സപ്പോർട്ട് സോണും, ഫിൻ നിഫ്റ്റിയുടെ 19150 എന്ന സപ്പോർട്ടും വിപണിക്ക് പിന്തുണ നൽകി.

നാളെ ഫിൻ നിഫ്റ്റി എക്സ്പെയറി ആണ്. 19,150, 19,200, 19,300, 19350, 19500 എന്നിവ ശ്രദ്ധിക്കുക.

2530-2600 എന്ന റേഞ്ച് റിലയൻസിന് വരും ദിവസങ്ങളിൽ ശക്തമായ സപ്പോർട്ട് ആയി നിലകൊള്ളുമെന്ന് പ്രതീക്ഷിക്കാം.

എച്ച്.ഡി.എഫ്.സി വീണ്ടും ഒരു ബ്രേക്ക് ഔട്ടിന് ശ്രമിക്കുന്നു. 1640 ശ്രദ്ധിക്കുക.

2022-23 സാമ്പത്തിക വർഷം ഇന്ത്യയുടെ നികുതി വരുമാനം 24.3 ശതമാനം ഉയർന്ന് 8.77 ലക്ഷം കോടി രൂപയായി. വിദേശ ഡോളർ ശേഖരം വർദ്ധിച്ചതായും കാണാം.

യുകെയിലെ ഒക്ടോബറിലെ ജിഡിപി 15 ശതമാനം ആയി രേഖപ്പെടുത്തി. പ്രതീക്ഷിച്ചിരുന്നത് 1.6 ശതമാനം ആയിരുന്നു. പോയവർഷം ഇത് 1.3 ശതമാനം ആയിരുന്നു. ഇന്ത്യയുടെ സിപിഐ കണക്കുകൾ 5:30 ഓടെ വരും. 6.35 ശതമാനം ആണ് പ്രതീക്ഷിക്കുന്നത്. നേരത്തെ ഇത് 6.77 ശതമാനം ആയിരുന്നു.

ഇന്നത്തെ ട്രേഡിംഗ് നിങ്ങൾക്ക് എങ്ങനെ ഉണ്ടായിരുന്നു? കമന്റ് ചെയ്ത് അറിയിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement