ഇന്നത്തെ വിപണി വിശകലനം
വാങ്ങൽ ആരംഭിച്ചതിന് പിന്നാലെ കത്തിക്കയറി വിപണി.
ഉയർന്ന ഗ്യാപ്പ് അപ്പിൽ 18098 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് ആദ്യഘട്ടത്തിൽ താഴേക്ക് വീഴാൻ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞ ദിവസത്തെ ഉയർന്ന നിലയായ 18050ൽ സപ്പോർട്ട് രേഖപ്പെടുത്തി. ഇവിടെ നിന്നും ശക്തമായ മുന്നേറ്റം നടത്തിയ സൂചിക 18100, 18140 എന്നീ പ്രതിരോധങ്ങൾ മറികടന്ന് 18200 സ്വന്തമാക്കി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 170 പോയിന്റുകൾ/ 0.94 ശതമാനം മുകളിലായി 18161 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ഗ്യാപ്പ് അപ്പിൽ 38737 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 38780 പരീക്ഷിച്ചു. ദിവസം മുഴുവൻ ഈ നില തകർക്കാൻ സൂചിക ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. തുടർന്ന് 38500ൽ സപ്പോർട്ട് രേഖപ്പെടുത്തിയ സൂചിക ഉച്ചയോടെ കത്തിക്കയറാൻ ശ്രമിച്ചു. ഉച്ചയ്ക്ക് 2 മണി വരെ അസ്ഥിരമായി നിന്ന സൂചിക പിന്നീട് കത്തിക്കയറി 38600 രേഖപ്പെടുത്തി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 114 പോയിന്റുകൾ/ 0.3 ശതമാനം മുകളിലായി 38635 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ടാറ്റാ മോട്ടോഴ്സിന്റെ പിന്തുണയോടെ നിഫ്റ്റി ഓട്ടോ ശക്തമായ മുന്നേറ്റം തുടർന്നു. നിഫ്റ്റി ഐടി, നിഫ്റ്റി മെറ്റൽ എന്നിവ നേട്ടം കെെവരിച്ചു. നിഫ്റ്റി റിയൽറ്റി മാത്രമാണ് ഇന്ന് നഷ്ടത്തിൽ അടച്ചത്. മറ്റു മേഖലകൾ എല്ലാം തന്നെ ലാഭത്തിലാണ് അടച്ചത്.
ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ കയറിയിറങ്ങിയാണ് വ്യാപാരം നടത്തുന്നത്.
നിർണായക വാർത്തകൾ
ഇലക്ട്രിക് വാഹന ബിസിനസിനായി ടിപിജി റെെസ് ക്ലെെമറ്റിൽ നിന്നും 1 ബില്യൺ ഡോളർ സമാഹരിക്കുമെന്ന് പറഞ്ഞതിന് പിന്നാലെ Tata Motors(+21.1%) ഓഹരി ഇന്ന് ശക്തമായ മുന്നേറ്റം നടത്തി നാല് വർഷത്തെ ഉയർന്ന നിലകെെവരിച്ചു. ഓഹരി ഇന്ന് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.
മറ്റു ഓട്ടോ ഓഹരികളായ Ashok Leyland(+5.2%), M&M(+5%) എന്നിവയും ലാഭത്തിൽ അടച്ചു. അതേസമയം Maruti നഷ്ടത്തിൽ അടച്ചു.
ITC 3.2 ശതമാനം നേട്ടം കെെവരിച്ച് 52 ആഴ്ചയിലെ ഉയർന്ന നിലസ്വന്തമാക്കി. മറ്റു എഫ്.എം.സി.ജി ഓഹരികളായ Tata Consumer(+3.9%), Dabur(+1.1%), Godrej CP(+3.1%) എന്നിവ ലാഭത്തിൽ അടച്ചു. അതേസമയം Hindustan Unilever(-1.1%), Nestle(-0.5%) എന്നിവ നിഫ്റ്റിയുടെ ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.
ഗുജറാത്തിലെ ഹെറോയിൻ കേസിൽ മാറുകയും അയൽരാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി വെട്ടിക്കുറയ്ക്കുകയും ചെയ്തതിന് പിന്നാലെ ദിവസത്തെ ചാർട്ടിൽ റിവേഴ്സൽ കാണിച്ച Adani Ports(+3%) നേട്ടത്തിൽ അടച്ചു.
Adani Power(+5%-UC), Adani Ent(+0.98%), Adani Transmission(+0.83%) എന്നിവ നേരിയ നേട്ടത്തിൽ അടച്ചു. Adani Green(-1.2%) നഷ്ടത്തിൽ അടച്ചു. സി.എൻ.ജി, പി.എൻ.ജി എന്നിവയുടെ വില 7 ശതമാനം വർദ്ധിച്ചതിന് പിന്നാലെ ATGL(+2.9%) നേട്ടത്തിൽ അടച്ചു.
ഊർജ്ജ ഓഹരികളായ Power Grid(+3.1%), Tata Power(+14.5%) എന്നിവ ലാഭത്തിൽ അടച്ചു. ONGC(-2.1%), Coal India എന്നിവ നഷ്ടത്തിൽ അടച്ചു.
ടാറ്റാ ഗ്രൂപ്പ് ഓഹരികൾ ഏറെയും ഇന്ന് ബുള്ളിഷായി കാണപ്പെട്ടു. Tata Steel, Tata Coffee(+2.6%), Tata Chemical(+14%), Tata Investment(+13.6%), Tata Metaliks(+2.1%), TATA MTR DVR(+20%-UC), Tata Communication(+4.5%), Indian Hotels(+8%), Tayo Rolls Ltd(+20%-UC), Trent(+3.5%), Titan(+.7%), NELCO(+5%-UC) എന്നി ശക്തമായ മുന്നേറ്റം കാഴ്ചവച്ചു.
ഈ കമ്പനികളുടെ മാർക്കറ്റ് ക്യാപ്പിൽ ഇന്ന് ഉണ്ടായ വർദ്ധനവ് പരിശോധിച്ചാൽ ടാറ്റാക്ക് എയർ ഇന്ത്യ സൗജന്യമായി ലഭിച്ചുവെന്ന് കരുതാം എന്നത് ഒരു ഫൺ ഫാക്ടാണ്.
രണ്ടാം പാദഫലങ്ങൾക്ക് മുമ്പായി ഐടി ഓഹരികളായ Wipro(+2%), MindTree(+2%), INFY(+1.4%) എന്നിവ ലാഭത്തിൽ അടച്ചു. LTI(+2.1%), TechM(+2%), LTTS(+1.6%), HCL Tech(+1.2%) എന്നിവയും നേട്ടം കെെവരിച്ചു.
നവംബർ 15 മുതൽ 2022 മാർച്ച് 15 വരെ ഉരുക്ക് ഉൽപാദനം കുറയ്ക്കാൻ ചൈന സ്റ്റീൽ മില്ലുകളോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ SAIL(+5%), Tata Steel(+1.9%), Jindal Steel(+3.3%), JSW Steel(+1.1%) എന്നിവ ലാഭത്തിൽ അടച്ചു.
ആഗോള തലത്തിൽ അലൂമിനിയം വില വർദ്ധിച്ചതിന് പിന്നാലെ അലൂമിനിയം ഓഹരികളായ Hindalco(+1.8%), National Aluminium(+3.7%), Vedanta(+2.3%) എന്നിവ ലാഭത്തിൽ അടച്ചു.
വിപ്രോയുടെ ഫലങ്ങൾ വിപണി സമയത്തിന് ശേഷം പുറത്തുവന്നു. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായത്തിൽ ഇടിവ് ഉണ്ടെങ്കിലും ഫലങ്ങൾ പ്രതീക്ഷകൾക്ക് അപ്പുറമാണ്.
HAL-ന്റെ മുന്നേറ്റത്തിന് പിന്നാലെ BHEL(+8%) ഓഹരി ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു.
എടിഎഫ് ജെറ്റ് ഇന്ധനത്തിന്റെ വാറ്റ് കുറയ്ക്കാൻ വ്യോമയാന മന്ത്രി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഗ്യാപ്പ് അപ്പിൽ തുറന്നെങ്കിലും Indigo(-1.1%) നഷ്ടത്തിൽ അടച്ചു. Spicejet(+3.4%) ലാഭത്തിൽ അടച്ചു.
മ്യൂസിക്ബോട്ട് ക്യൂബ്’ എന്ന അലക്സാ ബിൽറ്റ്-ഇൻ പോർട്ടബിൾ സ്മാർട്ട് സ്പീക്കർ അവതരിപ്പിച്ചതിന് പിന്നാലെ Palred Tech(+13.2%) നേട്ടത്തിൽ അടച്ചു.
റഷ്യൻ സ്പുട്നിക് അതിന്റെ സ്പുട്നിക് ലൈറ്റ് വൺ-ഷോട്ട് വാക്സിൻ ഡാറ്റ ഇന്ന് പുറത്തിറക്കും. Panacea Biotech(+0.96%) നേട്ടം കെെവരിച്ചു.
ഇന്ത്യൻ സർക്കാർ കസ്റ്റം തീരുവയും ഭക്ഷ്യ എണ്ണയുടെ അഗ്രി സെസും കുറച്ചു. Ruchi Soya(+1.3%), GAEL(+3.3%) എന്നിവ നേട്ടത്തിൽ അടച്ചു.
വിപണി മുന്നിലേക്ക്
ബാങ്ക് നിഫ്റ്റി അസ്ഥിരമായി നിന്നപ്പോഴും നിഫ്റ്റി എക്കാലത്തെയും ഉയരങ്ങൾ മറികടന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. നിഫ്റ്റിയുടെ നേട്ടത്തിന്റെ ടാറ്റാ മോട്ടോഴ്സാണ് ഏറെയും പിന്തുണ നൽകിയത്. ഓഹരി ഇന്ന് 500 രൂപ എന്ന നില കെെവരിച്ചു. കുറഞ്ഞ വിലയിൽ ഇത്തരം മികച്ച ഓഹരികളിൽ നിക്ഷേപിക്കാൻ ശ്രദ്ധിക്കുക.
നിഫ്റ്റിയുടെ എക്കാലത്തെയും ഉയർന്ന നിലയായ 18050 ഇന്ന് മാനിച്ചിരുന്നു.ഗ്യാപ്പ് അപ്പിന് ശേഷം ഇത് സപ്പോർട്ട് ആയി പ്രവർത്തിച്ചു.
മുന്നിലേക്ക് 18050 നിഫ്റ്റിയുടെ സുപ്രധാന നിലയായി നിലകൊള്ളും. ബാങ്ക് നിഫ്റ്റി 38500 മാനിച്ചാൽ വെെകാതെ തന്നെ 40000 സ്വന്തമാക്കിയേക്കും. എച്ച്.ഡി.എഫ്.സി ബാങ്ക് ഇപ്പോഴും ശക്തമായ മുന്നേറ്റം നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. Kotak 52 ആഴ്ചയിലെ ഉയർന്ന നിലയ്ക്ക് അടുത്താണ് നിലകൊള്ളുന്നത്. IndusInd Bank, SBI എന്നിവ 52 ആഴ്ചയിലെ ഉയർന്ന നിലകെെവരിച്ചു.
നിഫ്റ്റിയുടെ തുടർച്ചയായ മുന്നേറ്റം വളരെ രസകരമാണ്. നാളെ ആഴ്ചയിലെ എക്സ്പെയറി ആയതിനാൽ തന്നെ വലിയ നീക്കങ്ങൾ പ്രതീക്ഷിക്കാം. 18000ൽ നിന്നുള്ള ഷോർട്ട് കവറിംഗ് നീക്കം പൂർണമായതായി തോന്നുന്നു. ബാങ്ക് നിഫ്റ്റി നാളെ വശങ്ങളിലേക്ക് നീങ്ങിയാൽ വിപണി അസ്ഥിരമായേക്കും.
Infosys, Wipro എന്നിവയുടെ ഫലങ്ങൾ വിപണിയിൽ ചാഞ്ചാട്ടം ഉണ്ടാക്കിയേക്കും. ഓഹരികളിൽ വലിയ ഗ്യാപ്പ് അപ്പ്, ഗ്യാപ്പ് ഡൗൺ എന്നിവ സംഭവിച്ചേക്കാം.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

