ഇന്നത്തെ വിപണി വിശകലനം
വർഷത്തെ ഏറ്റവും മോശം നിലയിൽ ഡിസംബറിലെ മൂന്നാം ആഴ്ചയിൽ വ്യാപാരം അവസാനിപ്പിച്ച് നിഫ്റ്റി.
ഗ്യാപ്പ് അപ്പിൽ 17298 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീണു. ഇന്നലത്തെ താഴ്ന്ന നില മറികടന്ന സൂചിക 17000ൽ സപ്പോർട്ട് എടുത്ത് തിരികെ കയറാൻ ശ്രമം നടത്തിയെങ്കിലും 17100ൽ അനുഭവപ്പെട്ട സമ്മർദ്ദത്തെ തുടർന്ന് സൂചിക താഴേക്ക് വീണു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 263 പോയിന്റുകൾ/ 1.53 ശതമാനം താഴെയായി 16985 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഫ്ലാറ്റായി 36550 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ താഴേക്ക് വീണു. 36000 എന്ന സപ്പോർട്ട് നഷ്ടപ്പെട്ടതിന് പിന്നാലെ സൂചിക 4 മണിക്കൂറോളം വശങ്ങളിലേക്ക് വ്യാപാരം നടത്തി. അവസാന നിമിഷം ഉണ്ടായ വിൽപ്പനാ സമ്മർദ്ദത്തെ തുടർന്ന് സൂചിക ദിവസത്തെ താഴ്ന്ന നില രേഖപ്പെടുത്തി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 930 പോയിന്റുകൾ/ 2.54 ശതമാനം താഴെയായി 35618 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി(+1.1%) മാത്രമാണ് ഇന്ന് ലാഭത്തിൽ അടച്ചത്. നിഫ്റ്റി മീഡിയ, പിഎസ്.യു ബാങ്ക്, റിയൽറ്റി എന്നിവ നഷ്ടത്തിൽ അടച്ചു. മറ്റു മേഖലാ സൂചികകൾ എല്ലാം തന്നെ നഷ്ടത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എല്ലാ യൂറോപ്യൻ വിപണികളും ഇപ്പോൾ കയറിയിറങ്ങിയാണ് വ്യാപാരം നടത്തുന്നത്.
നിർണായക വാർത്തകൾ
സൂചികയിൽ ഉണ്ടായ ബ്രേക്ക് ഔട്ടിന് പിന്നാലെ ഐടി ഓഹരികൾ ശക്തമായ മുന്നേറ്റം നടത്തി. Wipro(+4.1%), Infosys(+2.7%), HCL Tech(+1%) എന്നിവ നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. എഫ്‌ടിഎസ്‌ഇക്കും സെൻസെക്‌സിനും ശേഷം 1,000 കോടിയിലധികം രൂപയുടെ നിക്ഷേപം സ്റ്റോക്ക് കാണാമെന്ന വാർത്തയെ തുടർന്ന് വിപ്രോ മികച്ച പ്രകടനം കാഴ്ചവച്ചു.
ബാങ്കിംഗ് ഓഹരികളിലെ വിൽപ്പനയെ തുടർന്ന് IndusInd Bank(-4.8%) ഓഹരി നവംബറിലെ താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. Kotak Bank(-3.6%), HDFC(-3%), SBI(-2.7%) എന്നീ ഓഹരികളും നഷ്ടത്തിൽ അടച്ചു.
Tata Motors(-4.4%), ONGC(-4%), Hindustan Unilever(-3.4%) എന്നീ ഓഹരികളും ഇന്ന് താഴേക്ക് വീണു. Tata Motors European JLR വിൽപ്പന 3853 യൂണിറ്റായി. പോയ വർഷം ഇത് 6007 യൂണിറ്റായിരുന്നു. Tata Motors DVR(-7.8%) ഓഹരിയും ഇടിഞ്ഞു.
മോർഗൻ സ്റ്റാൻലി മോശം വലിയിരുത്തൽ നടത്തിയതിന് പിന്നാലെ Indiabulls Housing Finance(-8.2%) ഓഹരി താഴേക്ക് കൂപ്പുകുത്തി. പ്രൊമോട്ടർ ഓഹരി വിൽപ്പന നടത്തിയതോടെ ഓഹരി ഇന്നലെ തന്നെ ഇടിഞ്ഞിരുന്നു. Apollo Hospital(-8%), BHEL(-7.6%) and ZEEL(-7) എന്നീ ഓഹരികളും താഴേക്ക് വീണിരുന്നു.
ഓഹരി ഒന്നിന് 13 രൂപ ലാഭവിഹിതം നൽകിയതിന് പിന്നാലെ VEDL(-7%) 25 പോയിന്റുകൾ നഷ്ടത്തിൽ അടച്ചു.
Rategain ഓഹരി വിപണിയിൽ 372.10 രൂപ നിരക്കിൽ ലിസ്റ്റ് ചെയ്തു. ഓഹരി ഒന്നിന് 425 രൂപ വീതമായിരുന്നു ഐപിഒ വില. ഈ വർഷം ഏറ്റവും മോശം പ്രകടനം നടത്തിയ ഐപിഒയായിരുന്നു ഇത്.
വിപണി മുന്നിലേക്ക്
ഡിസംബറിലെ എല്ലാ നേട്ടങ്ങളും ഇല്ലാതെയാക്കിയ ആഴ്ചയായിരുന്നു ഇത്. Whirlpool, Colgate, Gillette, Bajaj Auto എന്നീ ഓഹരികൾ 52 ആഴ്ചയിലെ പുതിയ താഴ്ന്ന നില രേഖപ്പെടുത്തി. അതേസമയം Infosys,TechM എന്നിവ 52 ആഴ്ചയിലെ ഉയർന്ന നിലയ്ക്ക് അടുത്താണുള്ളത്.
ആഗസ്റ്റിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് ബാങ്ക് നിഫ്റ്റി നിൽക്കുന്നത്. വിപണിയിൽ കരടികളുടെ സാന്നിധ്യം ഇതിനാൽ തന്നെ വളരെ വ്യക്തമാണ്. HDFC Bank, Kotak Bank എന്നീ ഓഹരികളിലെ പതനം വളരെ പെട്ടന്നാണ് കാണപ്പെട്ടത്.
തിങ്കളാഴ്ച ഗ്യാപ്പ് അപ്പിനെ തുടർന്ന് നിഫ്റ്റിയിൽ ഒരു പുൾബാക്ക് നമ്മൾ കണ്ടതാണ്. എങ്കിലും കരടികളെ തളയ്ക്കാൻ ഈ മുന്നേറ്റത്തിന് സാധ്യമായിരുന്നില്ല. റിലയൻസ് ഓഹരി 2300 എന്ന സപ്പോർട്ട് സോണിലാണുള്ളത്. നിഫ്റ്റി 17600ന് മുകളിൽ വ്യാപാരം അവസാനിപ്പിച്ചാൽ മാത്രമെ സൂചിക ബുള്ളിഷാണെന്ന് പറയാൻ സാധിക്കു.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

