പ്രധാനതലക്കെട്ടുകൾ
NTPC: 1175 കോടി രൂപയുടെ ബോണ്ട് വിതരണത്തിനായി ഡിസംബർ 20ന് കമ്പനി യോഗം ചേരും.
ഡിസംബർ 22-ന് ആരംഭിക്കുന്ന അഹമ്മദാബാദ്-മുംബൈ സെൻട്രൽ തേജസ് എക്‌സ്പ്രസ് നാല് ദിവസത്തിന് പകരം ആഴ്ചയിൽ അഞ്ച് ദിവസം ഓടും.IRCTC നിക്ഷേപകർക്ക് ഇത് ശുഭവാർത്തയാണ്.
Bharti Airtel: വാഹൻ ഇൻകോർപ്പറേറ്റിൽ 2.86 ശതമാനം വരെ അധിക ഓഹരികൾ ഏറ്റെടുക്കാൻ കമ്പനി തീരുമാനിച്ചു.
ICICI Bank: ടോക്കിയോ പ്രോ-ബോണ്ട് പ്രോഗ്രാമിന് കീഴിൽ കുടിശ്ശികയുള്ള പണം പൂർണ്ണമായി വീണ്ടെടുത്ത് ബാങ്ക്.
Gujarat Flurochemicals: കമ്പനിയുടെ ഗുജറാത്തിലെ രഞ്ജിത് നഗർ സൈറ്റിൽ തീപിടിത്തം ഉണ്ടായി. മൾട്ടി പ്രൊഡക്ട് പ്ലാന്റുകളിലൊന്നിലാണ് തീപിടിത്തമുണ്ടായത്. മൂന്ന് പേർ മരണപ്പെടുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Jindal Stainless: ചെക്കർഡ് സ്റ്റീലിൽ നിന്ന് 500 കോടി രൂപയുടെ വിൽപ്പനയാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് കമ്പനി പറഞ്ഞു.
Yes Bank: ഫണ്ട് സമാഹരണത്തിന് അനുമതി തേടി ഡിസംബർ 21ന് ഡയറക്ടർ ബോർഡ് യോഗം ചേരും.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഉയർന്ന ഗ്യാപ്പ് അപ്പിൽ യുഎസിനെ പിന്തുടർന്ന് 17373 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി പിന്നീട് ഉണ്ടായ ലാഭമെടുപ്പിനെ തുടർന്ന് 130 പോയിന്റുകൾ താഴേക്ക് വീണു. സൂചിക തിരികെ കയറാൻ ശ്രമം നടത്തിയെങ്കിലും 17300ന് അടുത്ത് ഉണ്ടായ പ്രതിബന്ധത്തെ തുടർന്ന് അതിന് സാധിച്ചില്ല. രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായ നിഫ്റ്റി 17200ന് താഴെ വരെ പോയി. തുടർന്ന് 27 പോയിന്റുകൾക്ക് മുകളിലായി 17248 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഗ്യാപ്പ് അപ്പിൽ 367094 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ അസ്ഥിരമായി കാണപ്പെട്ടു. 36500 തകർത്ത് താഴേക്ക് വീണ സൂചിക അവസാന നിമിഷം തിരികെ കയറി. തുടർന്ന് 241 പോയിന്റുകൾ/ 0.65 ശതമാനം താഴെയായി 36549 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി (+1.18%) ഒഴികെ എല്ലാ മേഖലാ സൂചികകളും നഷ്ടത്തിൽ അടച്ചു.
യുഎസ്, വിപണികൾ നഷ്ടത്തിൽ അടച്ചു. ഡൌ ജോൺസ് ഫ്ലാറ്റായും S&P 500 1 ശതമാനം നഷ്ടത്തിലും NASDAQ 2 ശതമാനത്തിൽ അധികം നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു. യൂറോപ്യൻ വിപണികൾ ഫെഡ് തീരുമാനത്തിനെ തുടർന്ന് ലാഭത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ നഷ്ടത്തിലാണുള്ളത്. യുഎസ് ഫ്യൂച്ചേഴ്സ്, യൂറോപ്യൻ ഫ്യൂച്ചേഴ്സ് എന്നിവ നേരിയ ലാഭത്തിൽ കാണപ്പെടുന്നു.
SGX NIFTY 17,282-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
17,250, 17,200, 17,100, 17,000 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,300, 17,325, 17,375, 17,400, 17,500, 17,550 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 36,500, 36,300, 36,200, 36,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 36,800, 37,000, 37,200, 37,500 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.
17,300ലാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐയും പുട്ട് ഒഐയും കാണപ്പെടുന്നത്.
ബാങ്ക് നിഫ്റ്റിയിൽ 37000-ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 36500-ലാണ് ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നത്.
വിക്സ് 15.9 ആയി കുറഞ്ഞു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1,469 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1,533 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
കഴിഞ്ഞ ദിവസത്തെ ഗ്യാപ്പ് അപ്പ് ഓപ്പണിംഗ് ലാഭമെടുപ്പിന് കാത്തിരുന്നവർക്ക് ഉള്ള ഒരു സുവർണ്ണാവസരമായിരുന്നു. കരടികളുടെ സാന്നിധ്യം വിപണിയിൽ നിന്നും വിട്ടുമാറിയിട്ടില്ല. ഒരു ഘട്ടത്തിൽ 17200ന് താഴേക്ക് പോലും സൂചികയെ ഇവർ കൊണ്ട് പോയി. ഈ നിലയ്ക്ക് മുകളിൽ ഒരു ക്ലോസ് ലഭിച്ചത് ഒരു ശുഭസൂചനയാണെങ്കിലും, 17600 മറികടന്നാൽ മാത്രമെ നിഫ്റ്റി പൂർണമായും ശക്തി കെെവരിച്ചതായി പറയാൻ സാധിക്കു.
ഇൻഫോസിസിന്റെ പിന്തുണയോടെ ഐടി മേഖല ശക്തമായ മുന്നേറ്റമാണ് കഴിഞ്ഞ ദിവസം നടത്തിയത്. റിലയൻസ് ഓഹരിയും വിപണിക്ക് പിന്തുണ നൽകി. വിൽപ്പന സമ്മർദ്ദത്തിൽ അസ്ഥിരമായി നിന്ന ബാങ്ക് നിഫ്റ്റിയിൽ ദിവസത്തെ ചാർട്ടിൽ ബെയറിഷ് എൻഗൽഫിംഗ് കാൻഡിൽ രൂപപ്പെട്ടിട്ടുള്ളതായി കാണാം.
താഴേക്ക് 17200 ശ്രദ്ധിക്കാവുന്നതാണ്. ആഗോള വിപണികളുടെ പിന്തുണ ഇല്ലാതെ നിഫ്റ്റിക്ക് ഇന്ന് 17400ന് മുകളിൽ വ്യാപാരം അവസാനിപ്പിക്കാൻ സാധിക്കുകയില്ല. ഇങ്ങനെ സംഭവിച്ചാൽ സൂചിക വെെകാതെ തന്നെ 17600ലേക്ക് എത്തപ്പെട്ടേക്കും.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

