ഇന്നത്തെ വിപണി വിശകലനം

രാവിലത്തെ കരടി ആക്രമണത്തിന് പിന്നാലെ ഫ്ലാറ്റായി അടച്ച് നിഫ്റ്റി.

നിഫ്റ്റി ഇന്ന് ഗ്യാപ്പ് ഡൌണിൽ 16949 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ പതിയെ മുകളിലേക്ക് കയറി. അവസാന നിമിഷം സൂചികയിൽ ബൈയിംഗ് നടക്കുന്നതായി കാണപ്പെട്ടു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 33 പോയിന്റുകൾ/ 0.20 ശതമാനം താഴെയായി 17069 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

36682 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യ കാൻഡിലിൽ 300 പോയിന്റുകളുടെ നേട്ടം കൈവരിച്ചു. ഏറെ നേരം പിന്നീട് അസ്ഥിരമായി നിന്ന സൂചിക അവസാന നിമിഷം ബ്രേക്ക് ഔട്ട് നടത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 75 പോയിന്റുകൾ/ 0.21 ശതമാനം മുകളിലായി 36163 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി ഐടി(-1.5%), നിഫ്റ്റി ഓട്ടോ(-1.2%) എന്നിവ ഇന്ന് നഷ്ടത്തിൽ അടച്ചു. മറ്റു മേഖലാ സൂചികകൾ അസ്ഥിരമായി കാണപ്പെട്ടു.

ഏഷ്യൻ വിപണികൾ ഇന്ന് കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഇപ്പോൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ

നാലാം പാദത്തിൽ മികച്ച ഫലങ്ങൾ പുറത്തുവിട്ടതിന് പിന്നാലെ IndusInd Bank (+4%) ഓഹരി ശക്തമായ മുന്നേറ്റം നടത്തി നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംപിടിച്ചു.

ഏപ്രിലിൽ ഉത്പാദം 27 ശതമാനം വർദ്ധിച്ചതിന് പിന്നാലെ Coal India (+2.6%) ഓഹരി ശക്തമായ മുന്നേറ്റം നടത്തി.

ഏപ്രിലിൽ വിൽപ്പന കുറഞ്ഞതിന് പിന്നാലെ Bajaj Auto (-2.8%) ഓഹരി കുത്തനെ താഴേക്ക് വീണ് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. Eicher Motors ഓഹരിയും താഴേക്ക് വീണു.

ഫലങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നതിന് പിന്നാലെ Tata Chem (+9.8%), CanFin Home (+8.4%) എന്നിവ ഇന്ന് നേട്ടത്തിൽ അടച്ചു.

പങ്കാളിയായ ഷവോമിയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയതിന് പിന്നാലെ Dixon (-9.1%) ഓഹരി കുത്തനെ താഴേക്ക് വീണു. അതേസമയം എതിരാളിയായ Amber Enterprises നേട്ടത്തിൽ അടച്ചു.

എംഡി, സിഇഒ എന്നിവർ രാജിവച്ചതിന് പിന്നാലെ Solara Active Pharma (-20%) ഓഹരി കുത്തനെ താഴേക്ക് വീണു. വിൽപ്പനയും ഇടിഞ്ഞു.

നാലാം പാദഫലങ്ങൾ ഇന്ന് വരാനിരിക്കെ Kitex ഓഹരി ഇന്ന് ശക്തമായ മുന്നേറ്റം നടത്തി 52 ആഴ്ചയിലെ ഉയർന്ന നില കൈവരിച്ചു.

വിപണി മുന്നിലേക്ക് 

അനേകം ശ്രമങ്ങൾക്ക് ഒടുവിൽ വീണ്ടെടുക്കൽ നടത്താൻ കഴിയാതെ പരാജയപ്പെട്ട് ഐടി ഓഹരികൾ. നിഫ്റ്റി ഐടി 9 മാസത്തെ താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി.

ആഗോള ടെക്ക് ഓഹരികളും വൻ നഷ്ടത്തിലാണുള്ളത്. NASDAQ സൂചിക കഴിഞ്ഞ ദിവസം 4 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. യുഎസ് സൂചിക 1 വർഷത്തെ താഴ്ന്ന നിലയിലാണ്.

നിഫ്റ്റി ഇപ്പോഴും 16,950- 17,450 എന്ന റേഞ്ചിനുള്ളിൽ തന്നെയാണ് നിൽക്കുന്നത്. 

കഴിഞ്ഞ ദിവസത്തെ പതനം നിക്ഷേപ സ്ഥാപനങ്ങളുടെ വിൽപ്പനയെ സൂചിപ്പിക്കുന്നതായി കാണാം. കാരണം വെള്ളിയാഴ്ചത്തെ വീഴ്ചയെ മറികടക്കാൻ സൂചികയ്ക്ക് സാധിച്ചില്ല. ഇതിനൊപ്പം തന്നെ ഐടി ഓഹരികൾ ദുർബലമായി കാണപ്പെടുന്നു.

നാളെ ചെറിയ പെരുന്നാൾ ആയതിനാൽ തന്നെ വിപണി അവധിയാണ്. അതിനാൽ തന്നെ ആഴ്ചയിൽ ഇനി മൂന്ന് ദിവസം മാത്രമെ വ്യാപാരം ഉണ്ടാവുകയുള്ളു. എല്ലാ മാർക്കറ്റ്ഫീഡ് വായനക്കാർക്കും പെരുന്നാൾ ആശംസകൾ.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement