ഇന്നത്തെ വിപണി വിശകലനം
ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ നിലംപതിച്ച് നിഫ്റ്റി, ഉച്ചയ്ക്ക് ശേഷം നേരിയ തോതിൽ തിരികെ കയറി.
ഗ്യാപ്പ് ഡൌണിൽ 16840 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കുത്തനെ താഴേക്ക് വീണു. 16580ന് അടുത്തായി അസ്ഥിരമായി നിന്ന സൂചികയ്ക്ക് ഇത് നിലനിർത്താൻ സാധിച്ചില്ല. വിൽപ്പന സമ്മർദ്ദം ഏറിയതിനെ തുടർന്ന് സൂചിക നാല് മാസത്തെ താഴ്ന്ന നിലയായ 16400 രേഖപ്പെടുത്തി. ഉച്ചയ്ക്ക് ശേഷം ഇവിടെ നിന്നും ബെെയിംഗ് നടക്കുന്നതായി കാണാനായി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 371 പോയിന്റുകൾ/ 2.18 ശതമാനം താഴെയായി 16614 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി 35226 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ആദ്യത്തെ 5 മിനിറ്റിനുള്ളിൽ തന്നെ 400 പോയിന്റുകൾ താഴേക്ക് വീണു. ഓപ്പണിംഗ് നിലയിൽ നിന്നും 1200 പോയിന്റുകൾ താഴേക്ക് വീണ സൂചിക ഉച്ചയോടെ 34000ന് അടുത്ത് സപ്പോർട്ട് രേഖപ്പെടുത്തി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 1178 പോയിന്റുകൾ/ 3.31 ശതമാനം താഴെയായി 34439 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
എല്ലാ മേഖലാ സൂചികകളും ഇന്ന് നഷ്ടത്തിൽ അടച്ചു. നിഫ്റ്റി റിയൽറ്റി(-4.9%), പി.എസ്.യു ബാങ്ക്(-4.4%), മീഡിയ(-3.9%) എന്നിവ 4 ശതമാനത്തിൽ കൂടുതൽ ഇടിഞ്ഞു. നിഫ്റ്റി ബാങ്ക്(-3.3%), മെറ്റൽ(-3.7%), ഫിൻസർവ്(-2.9%) എന്നിവ 3 ശതമാനത്തിന് അടുത്ത് ഇടിഞ്ഞു.
ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എല്ലാ യൂറോപ്യൻ വിപണികളും ഇപ്പോൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക വാർത്തകൾ
നിഫ്റ്റി 50യിലെ 3 ഓഹരികൾ മാത്രമാണ് ഇന്ന് ലാഭത്തിൽ അടച്ചത്. യുഎസ്‌എഫ്‌ഡിഎയിൽ നിന്ന് ലാൻറിയോടൈഡ് കുത്തിവയ്‌പ്പിനുള്ള അനുമതി ലഭിച്ചതിന് പിന്നാലെ Cipla(+3.9%) ലാഭത്തിൽ അടച്ചു. APL Ltd(+2.1%), Glenmark(+1.7%), AuroPharma(+1%) എന്നിവയും ലാഭത്തിൽ അടച്ചു.
Hindustan Unilever(+1.7%) ഓഹരി ഇടിഞ്ഞ് 9 മാസത്തെ താഴ്ന്ന നിലയായ 2200 ലേക്ക് കൂപ്പുകുത്തി. HUL വിവിധ ഉത്പന്നങ്ങളുടെ വില 7 മുതൽ 10 ശതമാനം വരെ വർദ്ധിപ്പിച്ചു.
BPCL(-6.4%), Tata Steel(-5.2%), Tata Motors(-4.9%) എന്നീ ഓഹരികൾ ഇന്ന് താഴേക്ക് വീണ് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.
സിംഗപ്പൂരിലെയും ചൈനയിലെയും ഇരുമ്പയിര് വിപണി 6 ശതമാനം ഉയർന്നിട്ടും നിഫ്റ്റി മെറ്റൽ കൂപ്പുകുത്തി.
IndusInd Bank(-4.1%) ഓഹരി താഴേക്ക് വീണ് 8 മാസത്തെ താഴ്ന്ന നില രേഖപ്പെടുത്തി ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. SBI(-3.9%), AU BANK(-9.8%), Bandhan Bank(-7.6%), RBL Bank(-6.6%) എന്നീ ഓഹരികളും നഷ്ടത്തിൽ അടച്ചു.
ഫ്യൂച്ചർ ഗ്രൂപ്പുമായുള്ള ആമസോണിന്റെ കരാർ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചതിന് പിന്നാലെ Future Retail ഓഹരി 20 ശതമാനം നേട്ടത്തിൽ യൂസി രേഖപ്പെടുത്തി.
വിപണി മുന്നിലേക്ക്
വീണ്ടും വിപണിയിൽ കരടി ഇറങ്ങിയതിനെ തുടർന്ന് നിഫ്റ്റി 400 പോയിന്റുകളുടെ ഇൻട്രാഡേ പതനമാണ് കാഴ്ചവച്ചത്. ഉച്ചയ്ക്ക് ശേഷം ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 200 പോയിന്റുകൾ സൂചിക തിരികെ കയറി.
17000ൽ ഓപ്ഷൻ ഡേറ്റ ഉയർന്ന സപ്പോർട്ട് നൽകിയിരുന്നെങ്കിലും, വലിയ ഗ്യാപ്പ് ഡൌണിൽ തുറന്നതിന് പിന്നാലെ വിപണിയിൽ ഉണ്ടായ വിൽപ്പന സമ്മർദ്ദത്തെ തുടർന്ന് സൂചിക 16500ലേക്ക് കൂപ്പുകുത്തി. പിന്നീട് ഇതിന് താഴെ നിന്നും സൂചിക തിരികെ കയറി.
ലോംഗ് ടേം ക്യാപിറ്റൽ ഗെയിനിന് നികുതി നൽകേണ്ടതില്ലെന്ന അഭ്യൂഹങ്ങൾ ഉള്ളതായി കാണാം. ഇങ്ങനെയെങ്കിൽ വിപണിയിൽ വിൽപ്പന വർദ്ധിക്കാനുള്ള സാധ്യത കാണുന്നു.
12 സംസ്ഥാനങ്ങളിലായി 161 ഒമെെക്രോൺ കേസുകൾ സ്ഥിരീകരിച്ചതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എങ്കിലും രോഗികളുടെ നില ഗുരുതരം അല്ലെന്ന് കാണാം.
16800ന് താഴേക്ക് നീങ്ങിയാൽ വിപണി ബെയറിഷാകുമെന്ന് ഞങ്ങൾ വെള്ളിയാഴ്ച സൂചിപ്പിച്ചിരുന്നു. എന്നാൽ ഇന്ന് വിപണി അവസാനിക്കാൻ നേരം ഓഹരി വാങ്ങൽ നടക്കുന്നത് കണ്ടിരുന്നു. ഇത് വിപണിക്ക് പിന്തുണ ഉണ്ടെന്ന സൂചന നൽകുന്നുവോ? നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്തു അറിയിക്കുക.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

