ഇന്നത്തെ വിപണി വിശകലനം

ആഗോള വിപണികൾ നേട്ടം കെെവരിച്ചതിന് പിന്നാലെ തിരികെ കയറി നിഫ്റ്റി.

ഗ്യാപ്പ് അപ്പിൽ 15,746 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. 80 പോയിന്റുകൾ മുകളിലേക്ക് കയറിയ സൂചിക 15810-825 എന്നിവിടെ സമ്മർദ്ദം നേരിട്ടു. ഉച്ചയോടെ താഴേക്ക് വീണ സൂചിക വിപണി അടയ്ക്കുന്നതിന് മുമ്പായി ശക്തമായ തേരോട്ടം കാഴ്ചവച്ച് ദിവസത്തെ ഏറ്റവും ഉയർന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 192 പോയിന്റുകൾ/ 1.23 ശതമാനം മുകളിലായി 15,824 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

ബാങ്ക് നിഫ്റ്റി ദുർബലമായാണ് കാണപ്പെടുന്നതെങ്കിലും ലാഭത്തിൽ അടച്ചു. 34780 എന്ന  നിലയിൽ വ്യാപാരം ആരംഭിച്ച സൂചിക 35000ൽ പ്രതിരോധം അനുഭവപ്പെട്ടതിനെ തുടർന്ന് താഴേക്ക് വീണു. നിഫ്റ്റി ദിവസത്തെ ഏറ്റവും ഉയർന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ ബാങ്ക് നിഫ്റ്റി ദിവസത്തെ ഉയർന്ന നിലയിൽ നിന്നും ഏറെ താഴെയായി വ്യാപാരം അവസാനിപ്പിച്ചു. എങ്കിലും സൂചിക അവസാന നിമിഷം തിരികെ കയറി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 262 പോയിന്റുകൾ/ 0.76 ശതമാനം മുകളിലായി 34677 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

എല്ലാ മേഖലാ സൂചികകളും ഇന്ന് ലാഭത്തിലാണ് അടച്ചത്. നിഫ്റ്റി മെറ്റൽ 3 ശതമാനവും നിഫ്റ്റി റിയൽറ്റി 1.75 ശതമാനവും നിഫ്റ്റി ഐടി 1.80 ശതമാനവും നേട്ടം കെെവരിച്ചു. നിഫ്റ്റി ഓട്ടോ, എഫ്.എം.സി.ജി, ഫാർമ എന്നിവ അസ്ഥിരമായി കാണപ്പെട്ടു.

ഏഷ്യൻ വിപണികൾ എല്ലാം തന്നെ ലാഭത്തിലാണ് അടയ്ക്കപ്പെട്ടത്. യൂറോപ്യൻ വിപണികളും ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. 

നിർണായക വാർത്തകൾ

TechM ഓഹരി ഇന്ന് 5.65 ശതമാനം നേട്ടം കെെവരിച്ച് നിഫ്റ്റി 50യുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. മറ്റു ഐടി ഓഹരികളായ Wipro(+2.8%),Cyient(+5.5%), CoForge(+2.6%), OFSS(+2.3%) Infy (+2.5%) എന്നിങ്ങനെ നേട്ടം കെെവരിച്ചു.

സ്പെഷ്യാലിറ്റി സ്റ്റീലിനായി 6,322 കോടി രൂപയുടെ പി.എൽ.ഐ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകിയതിന് പിന്നാലെ സ്റ്റീൽ ഓഹരികൾ കുതിച്ചുകയറി. JSW Steel(+5%), Tata Steel(+3.2%) Hindalco(+2.7%) എന്നിങ്ങനെ നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ കയറികൂടി. Jindal Steel(+3.75%), SAIL(+2.6%), Vedanta(+2.6%) NMDC(+2.3%) എന്നീ ഓഹരികളും നേട്ടം കെെവരിച്ചു.

Larsen and Toubro
ഓഹരി ഇന്ന് 3.2 ശതമാനം നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. കമ്പനിയുടെ അനുബന്ധ സ്ഥാപനങ്ങളായ LTI 1.1 ശതമാനവും LTTS 3.6 ശതമാനവും ലാഭത്തിൽ അടച്ചു.

ഒന്നാം പദ ഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ Bajaj Finance 4.2 ശതമാനവും Bajaj Finserv 3.7 ശതമാനവും കുതിച്ചുകയറി.



അദാനി ഓഹരികൾ എല്ലാം തന്നെ ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. റാലിക്ക് പിന്നിൽ വ്യക്തമായ കാരണങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. Adani Ent(+3.7%)  Adani Ports(+2.8%) എന്നിങ്ങനെ ഉയർന്നു. Adani Power, Adani Green, ATGL, Adani Trans എന്നീ ഓഹരികൾ അപ്പർ സർക്യൂട്ട് രേഖപ്പെടുത്തി.

ഒന്നാം പദ ഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ Jubilant Foodworks 11.9 ശതമാനവും Havells 4.3 ശതമാനവും ICICI Prudential 5 ശതമാനവും നേട്ടം കെെവരിച്ചു.

ആഗോള ക്രൂഡ് ഓയിൽ വില വർദ്ധിച്ചതിനെ തുടർന്ന് ONGC(+2.5%), OIL(+3.8%), BPCL(+1.5%) IOC(+1%) എന്നിങ്ങനെ ലാഭത്തിൽ അടച്ചു.

ഗോൾഡ് ലോൺ സ്ഥാപനങ്ങളായ Manappuram 7.4 ശതമാനവും Muthoot 5 ശതമാനവും നേട്ടം കെെവരിച്ചു. ഓഹരികൾ ബ്രേക്ക് ഔട്ടിനായി തയ്യാറെടുത്തിരിക്കുകയാണെന്ന് രണ്ടാഴ്ച മുമ്പ് ഞങ്ങൾ സൂചിപ്പിച്ചിരുന്നു.

പ്രതിരോധ ഓഹരികളായ HAL 3.8 ശതമാനവും BDL 5.7 ശതമാനവും നേട്ടം കെെവരിച്ചു. മലേഷ്യൻ വ്യോമസേന കുറഞ്ഞ നിരക്കിൽ ലൈറ്റ് യുദ്ധവിമാനങ്ങൾക്കായി അഭ്യർത്ഥന നടത്തി.

റീട്ടെയിൽ ടെക്സ്റ്റൈൽ ഓഹരികളായ AB Fashion 5.4 ശതമാനവും Trent 6.8 ശതമാനവും നേട്ടം കെെവരിച്ചു.



5 വർഷത്തെ ലോക്ക് ഇൻ പിരീഡ് കഴിഞ്ഞാൽ IDFC First Bank-ന്റെ പ്രൊമോട്ടറായി തുടരാമെന്ന് ആർബിഐ വ്യക്തമാക്കിയതിന് പിന്നാലെ IDFC ഓഹരി ഇന്ന് 11.7 ശതമാനം നേട്ടം കെെവരിച്ചു. IDFC First Bank 1.8 ശതമാനം ഉയർന്നു.

ടെലികോം ഓഹരികൾ ഇന്ന് ലാഭത്തിൽ അടച്ചു. ടെലികോം വകുപ്പിൽ നിന്നും 18000 കോടി രൂപയുടെ നിക്ഷേപത്തിനുള്ള അംഗീകാരം ലഭിച്ചതിന് പിന്നാലെ Vodafone-Idea ഓഹരി ഇന്ന് 2.7 ശതമാനം നേട്ടം കെെവരിച്ചു. Airtel ഓഹരി ഇന്ന് 3.9 ശതമാനം ഉയർന്നു.

അറ്റാദായം 11 ശതമാനം വർദ്ധിച്ച് 2100 കോടി രൂപയായതിന് പിന്നാലെ Hindustan Unilever ഓഹരി ഇന്ന് താഴേക്ക് വീണു. ഓഹരി ഇന്ന് 2.3 ശതമാനം നഷ്ടം രേഖപ്പെടുത്തി.

മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 31 ശതമാനം ഇടിഞ്ഞ് 1060 കോടി രൂപയായതിന് പിന്നാലെ Bajaj Auto ഓഹരി ഇന്ന് 1.3 ശതമാനം നഷ്ടം രേഖപ്പെടുത്തി.

മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 11 ശതമാനമായി കുറഞ്ഞതിന് പിന്നാലെ IIFL Securities ഓഹരി ഇന്ന് 6.6 ശതമാനം ഇടിവ് രേഖപ്പെടുത്തി.

വിപണി മുന്നിലേക്ക്

ചൊവ്വാഴ്ച ഇന്ത്യൻ വിപണി അടച്ചതിന് പിന്നാലെ അന്ന് രാത്രിയിൽ തന്നെ ആഗോള വിപണികൾ ശക്തമായ മുന്നേറ്റം കാഴ്ചവച്ചിരുന്നു.  ഇന്നലെ വലിയ പെരുന്നാൾ ആയതിനാൽ ഇന്ത്യൻ വിപണി അവധി ആയിരുന്നപ്പോൾ പോലും ആഗോള വിപണികൾ കത്തിക്കയറി. അതിനാൽ തന്നെ ഇന്ന് നിഫ്റ്റി തിരികെ കയറി മുന്നേറുമെന്നത് തീർച്ചയായിരുന്നു.

എക്സ്പെയറി ആയതിനാൽ തന്നെ വിപണിയിൽ ഇന്ന് ചാഞ്ചാട്ടം രൂക്ഷമായിരുന്നു. നിഫ്റ്റിയുടെ അവസാന മുന്നേറ്റത്തിൽ ബാങ്ക് നിഫ്റ്റി പിന്തുണച്ചില്ല. ഇത് സൂചിക ഇപ്പോഴും ദുർബലമാണെന്ന സൂചന നൽകുന്നു.

ഒന്നാം പാദഫലം പുറത്ത് വന്നതിന് പിന്നാലെ HDFC Bank ഓഹരി ദുർബലമായി കാണപ്പെട്ടു. മാസത്തിൽ ബാങ്ക് നിഫ്റ്റി വളരെ ദുർബലമായി കാണപ്പെടുന്നു. മറ്റു ബാങ്കിംഗ് ഓഹരികളുടെ ഫലങ്ങൾക്കായി കാത്തിരിക്കേണ്ടതാണ്.

Bajaj Finance, Finserv ഓഹരികൾ മികച്ച ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ന് കത്തിക്കയറി. അതിനാൽ തന്നെ ബാങ്കിംഗ് ഓഹരികളിലും ഈ മുന്നേറ്റം പ്രതീക്ഷിക്കാം. 35,000 ,35,800  എന്നിവ അടുത്ത ലെവലായി നോക്കാവുന്നതാണ്.

മെറ്റൽ, റിയൽറ്റി ഓഹരികൾ മുന്നേറ്റം തുടരുന്നതായി കാണാം. ഇവയിൽ ശ്രദ്ധിക്കുക.

തിങ്കളാഴ്ച മുതൽ നോക്കിയാൽ നിഫ്റ്റി ഫ്ലാറ്റായി കാണപ്പെടുന്നു. എന്നാൽ നാളെ വിപണി ലാഭത്തിൽ തന്നെ ആഴ്ച അവസാനിപ്പിക്കുമെന്നാണ് തോന്നുന്നത്.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement