ന്യൂസ് ഷോട്ടുകൾ
COVID 19 കേസുകളിൽ വലിയ വർധനയുണ്ടായതിനാൽ ലണ്ടനിൽ ടയർ 2 ലോക്ക്ഡൗൺ നടപ്പാക്കി. ലോകമെമ്പാടുമുള്ള വിപണികൾ ഇടിഞ്ഞു.
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) ഐഡിബിഐ ബാങ്കിലെ ഓഹരി വിൽക്കാൻ ഒരുങ്ങുന്നു.
ഐടി കമ്പനിയായ Mindtreeയുടെ 2020 സെപ്റ്റംബർ പാദത്തിലെ അറ്റാദായം 87.9 ശതമാനം ഉയർന്ന് 253.7 കോടി രൂപയായി. വളർച്ചാ വേഗത തുടരുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് പറഞ്ഞു.
ഭാരതി എയർടെല്ലിന്റെ അനുബന്ധ കമ്പനിയായ Nxtra ഡാറ്റയുടെ ഓഹരികൾ കാർലൈൽ ഏഷ്യ പാർട്നെഴ്സിന്റെ അഫിലിയേറ്റഡ് സ്ഥാപനമായ സിഎ ക്‌ളൗഡ് ഇൻവെസ്റ്റ്‌മെന്റിന് നൽകിയിട്ടുണ്ട്.
ഇക്വിറ്റി ഷെയറുകളിലൂടെയോ മറ്റ് സെക്യൂരിറ്റികളിലൂടെയോ rights ഇഷ്യു വഴി 500 കോടി രൂപ വരെ ഫണ്ട് സ്വരൂപിക്കാൻ ലക്ഷ്മി വിലാസ് ബാങ്കിന്റെ (എൽവിബി) ഡയറക്ടർ ബോർഡ് അനുമതി നൽകി.
പെർസിസ്റ്റന്റ് സിസ്റ്റംസ് ലിമിറ്റഡ് ഇന്ത്യ (പിഎസ്‌എൽ) US കമ്പനി Capiot സോഫ്റ്റ്‌വെയറിന്റെ ഇന്ത്യൻ അനുബന്ധ കമ്പനിയായ Capiot Software Indiയുടെ 100 ശതമാനം ഓഹരികൾ ഏറ്റെടുക്കും, തൽഫലമായി, ക്യാപിയറ്റ് ഇന്ത്യ പിഎസ്‌എല്ലിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാകും.
പശ്ചിമാഫ്രിക്കയിലെ നൈജറിൽ സോളാർ പിവി ബാറ്ററി സംഭരണവും ഡീസൽ ജെൻസെറ്റ് അധിഷ്ഠിത ഹൈബ്രിഡ് പവർ പ്ലാന്റും നിർമ്മിക്കാനുള്ള കരാർ സ്റ്റെർലിങ് & വിൽസൺ ഒപ്പുവച്ചു.
ഇന്ത്യയിലെ രണ്ടാമത്തെ വലിയ പ്യുർപ്ലേ മോർട്ട്ഗേജ് ലെൻഡർ എൽഐസി ഹൗസിങ് ഫിനാൻസ് ഒരു ബമ്പർ ഫെസ്റ്റിവൽ സീസൺ പ്രതീക്ഷിക്കുന്നു. വായ്പയുടെ വളർച്ച ഇരട്ട അക്കത്തിലായിരിക്കും എന്ന് ആണ് അവരുടെ പ്രതീക്ഷ.
സെപ്റ്റംബർ പാദത്തിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അറ്റാദായത്തിൽ 23 ശതമാനം ഇടിവ് വന്നു 65.09 കോടി രൂപയായി.
ഒക്ടോബർ 21 ന് രാജ്യത്ത് ‘കാൽക്വൻസ്’ എന്ന ബ്രാൻഡ് നാമത്തിൽ വിവിധ തരം രക്ത അർബുദ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന അകാലാബ്രൂട്ടിനിബ് 100 മില്ലിഗ്രാം കാപ്സ്യൂളുകൾ Astrazeneca ഫാർമ ഇന്ത്യ പുറത്തിറക്കും.
ഇരുചക്ര വാഹന വിപണിയിലെ പ്രമുഖനായ ഹീറോ മോട്ടോകോർപ്പ് പുതിയ പ്ലെഷർ + പ്ലാറ്റിനം സ്‌കൂട്ടർ മോഡൽ പുറത്തിറക്കി. 60,950 രൂപ ആണ് വില (എക്‌സ്‌ഷോറൂം ദില്ലി).
ചില പ്രധാന ക്യു 2 ഫല പ്രഖ്യാപനങ്ങൾ ഇന്ന്:
ഫെഡറൽ ബാങ്ക്
എച്ച്സിഎൽ ടെക്നോളജീസ്
ബജാജ് കോൺസുമെർ കെയർ
ഷോപ്പേഴ്‌സ് സ്റ്റോപ്പ്
ടാറ്റ കമ്മ്യൂണിക്കേഷൻസ്
Uniply
ഇന്ന് എന്താണ് പ്രതീക്ഷിക്കുന്നത്?
ഇന്നലെ വിപണിയിൽ ബ്ലഡ് ബാത്ത് ആണ് നടന്നത്. നിഫ്റ്റി 300 ൽ കൂടുതൽ പോയിൻറ് ഇടിഞ്ഞു. ബാങ്ക് നിഫ്റ്റി 1000 പോയിന്റിൽ കൂടുതൽ ഇടിഞ്ഞു. ലണ്ടനിൽ നടപ്പിലാക്കിയ ടയർ 2 ലോക്ക്ഡൌൺ കാരണം ആണ് എല്ലാം. ഇത് COVID- ന്റെ രണ്ടാമത്തെ തരംഗമാണോ, ലോകം മുഴുവൻ വീണ്ടും ലോക്കഡൗണിലേക്ക് പോകുമോ? നിഫ്റ്റി വീണ്ടും 10,000 ൽ താഴുമോ? ഇന്നലത്തെ വിപണിയുടെയും സ്റ്റോക്ക് ചലനങ്ങളുടെയും വിശദമായ വിശകലനത്തിനായി ഇവിടെ ക്ലിക്കുചെയ്യുക.
ബാങ്ക് നിഫ്റ്റിയിൽ ഇന്നലെ റെസിസ്റ്റൻസ് 24,000 ഉം സപ്പോർട്ട് 23,000 ഉം ആയിരുന്നു. ഈ ശ്രേണി വരും ദിവസങ്ങളിൽ ശ്രദ്ധയോടെ നോക്കേണ്ടതുണ്ട്.
ഐടി മേഖല കനത്ത പ്രോഫിറ്റ് ബുക്കിംഗിന് വിധേയമായത് ഇന്നലെ രാവിലെ വലിയ തോതിൽ മാർക്കറ്റിനെ താഴേക്ക് വലിച്ചു.
12,000 ലെ പ്രതിരോധം ഇപ്പോൾ ഒന്നിലധികം തവണ പരീക്ഷിക്കപ്പെട്ടു. പല പ്രധാന സപ്പോർട്ടുകളും ഇന്നലെ തകർന്നു. 11,550-11,600 ആണ് നിഫ്റ്റിയുടെ അടുത്ത പിന്തുണ.
യുഎസ് മാർക്കറ്റുകൾ ചുവപ്പിൽ അടച്ചു. യൂറോപ്പും ചുവപ്പിൽ അടച്ചു. ഏഷ്യൻ വിപണികാലിൽ ചിലത് മുകളിലും ചിലത് താഴെയും ആണ്. എസ്‌ജിഎക്സ് നിഫ്റ്റി 11,756 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്, ഇത് 61 പോയിൻറ് കൂടുതലാണ്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗാപ് അപ്പ് ഓപ്പണിങ് സൂചിപ്പിക്കുന്നു.
ഇന്ന് നിഫ്റ്റിക്കായി ഒരു പ്രേത്യേക ട്രേഡിംഗ് ശ്രേണി പ്രതീക്ഷിക്കുന്നില്ല. 11,660, 11,600 എന്നിടത്ത് സപ്പോർട്ട് ഉണ്ട് . 11,730, 11,800 എന്നിടത്ത് റെസിസ്റ്റൻസ് ഉണ്ട്.
ഏറ്റവും ഉയർന്ന കോൾ ഓപ്പൺ ഇന്ററസ്റ്റ് 12,000ലും, തുടർന്ന് 12,200ലും. ഏറ്റവും ഉയർന്ന പുട്ട് ഓപ്പൺ ഇന്ററസ്റ്റ് 11,500ലും, തുടർന്ന് 11,300ലും.
വിദേശ സ്ഥാപന നിക്ഷേപകരും (എഫ്ഐഐ) ആഭ്യന്തര സ്ഥാപന നിക്ഷേപകരും (ഡിഐഐ) 604.07 കോടി രൂപയും 808.29 കോടി രൂപയും വിറ്റു.
യുഎസ് മാർക്കറ്റ് ഗാപ് ഡൗണിൽ ആണ് തുറന്നതെങ്കിലും ട്രേഡിങ്ങ് സമയത്ത് ഉയർന്നു. പ്രധാന ഏഷ്യൻ വിപണികളായ നിക്കി, ഹാംഗ് സെങ്, ഷാങ്ഹായ് എന്നിവ തുറന്ന് മുന്നേറുകയാണ്. അതിനാൽ വിപണികളിലെ ഇന്നലത്തെ ഇടിവ് ഒരു പെട്ടെന്നുള്ള പ്രതികരണം മാത്രമാണെന്നും വിപണികൾ ഇവിടെ നിന്ന് കരകയറുമെന്നും വിശകലന വിദഗ്ധർ പറയുന്നു. അങ്ങനെയാണെങ്കിൽ, ഇന്ന് നിഫ്റ്റി വീണ്ടും കയറുന്നത് നമുക്ക് കാണാം.
എന്നാൽ, യുകെയിലും മറ്റ് ചില യൂറോപ്യൻ രാജ്യങ്ങളിലും നമുക്ക് കാണാൻ കഴിയുന്നത് COVID 19 കേസുകളിൽ വലിയ വർദ്ധനവാണ്. ആദ്യ തരംഗത്തിൽ പ്രതിദിനം ഉണ്ടായ കേസുകളുടെ എണ്ണം പോലും ഇത്തവണ കടന്നു. ഇത് ആശങ്കാജനകമാണ്. സമ്പദ്‌വ്യവസ്ഥയെയും ഓഹരി വിപണികളെയും മനസ്സിൽ വച്ചുകൊണ്ട് ആഗോള നേതാക്കൾ ഈ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് ഞങ്ങൾ കാണേണ്ടതുണ്ട്.
വളരെ വേഗം മറ്റൊരു ആഴ്ച അവസാനിച്ചു. ദിവസത്തിന് എല്ലാ ആശംസകളും!

