ഇന്നത്തെ വിപണി വിശകലനം
നേരിയ തോതിൽ മുന്നേറ്റം തുടർന്ന നിഫ്റ്റി വശങ്ങളിലേക്ക് നീങ്ങി, ശക്തമായി ബാങ്ക് നിഫ്റ്റി.
ഇന്ന് ഗ്യാപ്പ് ഡൌണിൽ 17556 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ദിവസം മുഴുവൻ 120 പോയിന്റുകൾക്ക് ഉള്ളിൽ വശങ്ങളിലേക്കാണ് നീങ്ങിയത്. അവസാന നിമിഷം പോലും കഴിഞ്ഞ ദിവസത്തെ ഉയർന്ന നിലമറികടക്കാൻ സൂചികയ്ക്ക് സാധിച്ചില്ല.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 27 പോയിന്റുകൾ/0.16 ശതമാനം മുകളിലായി 17605 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
38588 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യ ഘട്ടത്തിൽ ശക്തമായ മുന്നേറ്റമാണ് കാഴ്ചവച്ചത്. ആദ്യത്തെ കാളയോട്ടത്തിന് ശേഷം സൂചിക ശാന്തമായി കാണപ്പെട്ടു. പിന്നീട് കഴിഞ്ഞ ദിവസത്തെ പോലെ ഉയർന്ന നില രേഖപ്പെടുത്തി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 340 പോയിന്റുകൾ/ 0.88 ശതമാനം മുകളിലായി 39038 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

NIFTY Realty, NIFTY Media എന്നിവ ഇന്ന് മിന്നുംപ്രകടനം കാഴ്ചവച്ചു. മറ്റു മേഘലാ സൂചികകൾ അസ്ഥിരമായി കാണപ്പെട്ടു.
പ്രധാന ഏഷ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ നേരിയ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക നീക്കങ്ങൾ
4000 എന്ന സപ്പോർട്ടിൽ നിന്നും ശക്തമായ മുന്നേറ്റം നടത്തിയതിന് പിന്നാലെ Apollo Hospital(+3.43%) ഓഹരി നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.
പോസിറ്റീവ് ബ്രോക്കിംഗ് റിപ്പോട്ട് പുറത്തുവന്നതിന് പിന്നാലെ IndusInd Bank(+2.88%) ഓഹരി ശക്തമായ മുന്നേറ്റം നടത്തി 9 മാസത്തെ ഉയർന്ന നില രേഖപ്പെടുത്തി.
ഈ വർഷം ഓഹരി വിറ്റഴിക്കൽ നടപടികൾ തുടരാൻ സാധ്യതയില്ലെന്ന റിപ്പോർട്ടുകൾക്ക് ശേഷം BPCL(-1.24%) ഓഹരി തുടർച്ചയായ 6 ദിവസവും താഴേക്ക് വീണ് നഷ്ടത്തിൽ അടച്ചു.
Divislab(-1.12%) ഓഹരി താഴേക്ക് വീണ് 52 ആഴ്ചയിലെ താഴ്ന്ന നില രേഖപ്പെടുത്തി.
അദാനി എന്റർപ്രൈസസിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമായ അദാനി മീഡിയ നെറ്റ്‌വർക്ക്‌സ് എൻഡിടിവിയിൽ
നിക്ഷേപം നടത്തിയതിന് പിന്നാലെ Adani Enterprises(+3.43%) ഓഹരി നേട്ടത്തിൽ അടച്ചു.
NDTV(+5%) ഓഹരി ഇന്ന് അപ്പർ സർക്യൂട്ട് രേഖപ്പെടുത്തി. SunTV(+5.27%), Network18(+2.63%), ZEEL(+2.78%) എന്നീ മീഡിയ ഓഹരികളും നേട്ടത്തിൽ അടച്ചു.
ഇന്ത്യൻ ഓയിലുമായും മറ്റ് നിക്ഷേപകരുമായും സംയുക്ത സംരംഭത്തിനുള്ള നിർദ്ദേശം കമ്പനി അംഗീകരിച്ചതിന് പിന്നാലെ Chennai Petro(+2.9%) ഓഹരി നേട്ടത്തിൽ അടച്ചു.
മൊത്തം ഇക്വിറ്റിയുടെ 1.5 ശതമാനം മൂല്യമുള്ള ട്രേഡ് ബ്ലോക്ക് നടന്നതിന് പിന്നാലെ RBL Bank(+17%) ഓഹരി നേട്ടത്തിൽ അടച്ചു. 3000 കോടി രൂപ സമാഹരിക്കാൻ കമ്പനി ബോർഡ് ഇന്നലെ അനുമതി നൽകിയിരുന്നു.
CanFin Homes(+6.81%), Bandhan Bank(+5.59%),, IDFC First Bank(+5.54%), PEL(+4.11%), Indiabulls Housing(+4.07%), Federal Bank(+3.78%) എന്നീ ഓഹരികൾ ലാഭത്തിൽ അടച്ചു.
വിപണി മുന്നിലേക്ക്
ഇന്നലെ ലാഭത്തിൽ അടച്ചതിന് പിന്നാലെ വിപണി ഇന്ന് ശക്തമായ മുന്നേറ്റമാണ് കാഴ്ചവച്ചത്. ബാങ്ക് നിഫ്റ്റി മിന്നും പ്രകടനം നടത്തി.
മിഡ് ക്യാപ്പ്, സ്മോൾ ക്യാപ്പ് എന്നിവ എത്ര മനോഹരമായാണ് മുന്നേറുന്നത് എന്ന് നോക്കുക. ലാർജ് ക്യാപ്പ് ഓഹരികൾ മുകളിലേക്ക് കയറുമ്പോൾ ഇവ പതുങ്ങി നൽക്കുകയാണ് സാധാരണ ചെയ്യുക. നിഫ്റ്റി ഇന്ന് വശങ്ങളിലേക്ക് നീങ്ങിയപ്പോൾ ഈ ഓഹരികളിൽ നീക്കം അനുഭവപ്പെട്ടതായി കാണാം.
ആർബിഎൽ ബാങ്ക് ഉൾപ്പെടെ മിക്ക മിഡ് ക്യാപ്പ് ഓഹരികളും ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു.
നിഫ്റ്റി വീണ്ടും ട്രെൻഡ് ലൈനിന് അടുത്താണുള്ളത്. ഇതിനൊപ്പം തന്നെ സൂചിക 17600 മറികടന്നതായി കാണാം. ആഗോള വിപണികൾ പിന്തുണച്ചാൽ വിപണി ശക്തമായ മുന്നേറ്റം നടത്തുമെന്ന് പ്രതീക്ഷിക്കാം.
വിപണിയിൽ ഈ ആഴ്ച എന്ത് സംഭവിക്കുമെന്നാണ് നിങ്ങൾ കരുതുന്നത്? കമന്റ് ചെയ്ത് അറിയിക്കുക.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

