ഇന്നത്തെ വിപണി വിശകലനം
റഷ്യക്ക് എതിരെ യുദ്ധത്തിന് ഇല്ലെന്ന് പാശ്ചാത്യ രാജ്യങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ വീണ്ടെടുക്കൽ നടത്തി വിപണി.
ഗ്യാപ്പ് അപ്പിൽ 16525 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. യുഎസ് വിപണി ലാഭത്തിൽ അടച്ചത് ഇന്ത്യൻ വിപണിക്ക് പോസിറ്റീവ് പിന്തുണ നൽകി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 410 പോയിന്റുകൾ/ 2.53 ശതമാനം മുകളിലായി 16658 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഗ്യാപ്പ് അപ്പിൽ 35921 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ മുകളിലേക്ക് കയറി. 36000ന് മുകളിലായി ബ്രേക്ക് ഔട്ട് നടത്തിയ സൂചിക 700 പോയിന്റുകളുടെ മുന്നേറ്റം നടത്തി. ഇന്നലത്തെ ഉയർന്ന നിലയിൽ പ്രതിബന്ധം രേഖപ്പെടുത്തിയ സൂചിക അവിടെ അസ്ഥിരമായി നിന്നും.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 1202 പോയിന്റുകൾ/ 3.41 ശതമാനം മുകളിലായി 36430 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
എല്ലാ മേഖലാ സൂചികകളും ലാഭത്തിൽ അടച്ചു. നിഫ്റ്റി മെറ്റൽ (+5.7%), നിഫ്റ്റി റിയൽറ്റി(+5.3%) എന്നിവ 5 ശതമാനത്തിലേറെ നേട്ടത്തിൽ അടച്ചു. നിഫ്റ്റി മീഡിയ(+4.6%), പി.എസ്.യു ബാങ്ക് (+4.6%) എന്നിവയും നേട്ടത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക വാർത്തകൾ
Coal India (+8.9%) ഓഹരി നേട്ടം കൈവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. അടച്ചിട്ടതോ നിർത്തലാക്കപ്പെട്ടതോ ആയ നൂറോളം ഖനികൾ തുറന്ന് പ്രവർത്തിപ്പിക്കുന്നതിന് സ്വകാര്യ കമ്പനികളുമായി പങ്കാളിത്തം സ്ഥാപിക്കുന്നത് പരിഗണനയിലാണെന്ന് കൽക്കരി മന്ത്രാലയം അറിയിച്ചു.
ഇന്നലത്തെ പതനത്തിന് ശേഷം Tata Motors (+7.4%), Tata Steel (+6.6%), Tata Consumer (+4.6%) എന്നീ ഓഹരികൾ നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടകയിൽ ഇടംനേടി.
Dixon (+9.5%) ഓഹരി ബ്രേക്ക് ഔട്ട് നടത്തി 2 ആഴ്ചത്തെ ഉയർന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. DLF (+8.8%) ഓഹരിയും ഇന്നലത്തെ പതനത്തിൽ നിന്നും തിരികെ കയറി നേട്ടത്തിൽ അടച്ചു.
രാജസ്ഥാനിൽ നിന്നുള്ള വൈദ്യുതി കുടിശ്ശിക സംബന്ധിച്ച കേസ് വിജയിച്ചതിന് പിന്നാലെ Adani Power (+11.6%) ഓഹരി നേട്ടത്തിൽ അടച്ചു. അദാനിക്ക് 3000 കോടി രൂപ നൽകണമെന്ന് രാജസ്ഥാനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.
Dr Reddy (+2%) നിംബസ് ഹെൽത്ത് പൂർണ്ണമായും ഏറ്റെടുത്തു.
വരുന്ന 18 മാസത്തിനുള്ളിൽ 4 ജിഗാവാട്ട് സോളാർ നിർമ്മാണ കേന്ദ്രം സ്ഥാപിക്കുമെന്ന് പറഞ്ഞതിന് പിന്നാലെ Tata Power (+7.6%) ഓഹരി നേട്ടത്തിൽ അടച്ചു. സോളാർ ഓർഡർ ബുക്ക് 10,000 കോടി രൂപയാണെന്നും കമ്പനി വ്യക്തമാക്കി.
ടണ്ണിന് 400 രൂപ മുതൽ 5,600 രൂപ വരെ വില ഉയർത്തിയതിന് പിന്നാലെ
NMDC (+4.8%) ഓഹരി നേട്ടത്തിൽ അടച്ചു.
ബാങ്കോക്കിലേക്ക് ആറ് പുതിയ അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിച്ച് SpiceJet (+8%).
അലൂമിനിയത്തിന്റെ വില ഉയർന്നതിന് പിന്നാലെ Hindalco (+3.1%), National Aluminum (+4.6%) എന്നിവ നേട്ടത്തിൽ അടച്ചു.
വിപണി മുന്നിലേക്ക്
റഷ്യൻ സേന ഇപ്പോൾ ഉക്രൈയിന്റെ തലസ്ഥാനമായ കീവിൽ പ്രവേശിച്ചു കഴിഞ്ഞു. വലിയ യുദ്ധം ഉണ്ടാകുമെന്ന് കരുതി ഇന്നലെ താഴേക്ക് നിലംപതിച്ച ആഗോള വിപണികൾ ഇപ്പോൾ കരകയറുന്നതായി കാണാം.
യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും റഷ്യക്കെതിരെ ആക്രമണം നടത്താതെ പകരം സാമ്പത്തിക സമ്മർദ്ദം ചെലുത്തുകയാണ്. അതേസമയം യൂറോപ്പ് റഷ്യൻ പ്രകൃതി വാതകം സ്വീകരിക്കുന്നത് തുടരുന്നു. ഇതിനെ യൂറോപ്യൻ രാജ്യങ്ങൾ വളരെയധികം ആശ്രയിക്കുന്നു. ഇത് ക്രൂഡ് ഓയിലിന്റെ വില ഇടിയാൻ കാരണമായി.
ഇതിനാൽ തന്നെ ഉക്രൈനിൽ ആക്രമണങ്ങൾ തുടരുന്നെങ്കിലും ഓഹരി വിപണികൾ ഇതിനെ അവഗണിക്കുന്നതായി കാണാം.
ഇന്ത്യ വിക്സും താഴേക്ക് വീണു. എന്നാൽ നിഫ്റ്റിക്കും ബാങ്ക് നിഫ്റ്റിക്കും ബുധനാഴ്ചത്തെ ക്ലോസിംഗ് നിലയിലേക്ക് തിരികെ എത്താൻ സാധിച്ചിട്ടില്ല. വീഴ്ചയിൽ നിന്നും വിപണി പൂർണമായും തിരികെ കയറി എന്ന് പറയാൻ ഈ നില മറികടക്കേണ്ടതുണ്ട്.
അടുത്ത പതനത്തിനു മുൻപുള്ള ഒരു ബൗൺസ് ബാക്ക് മാത്രമാണോ ഇപ്പോഴുള്ളതെന്ന സംശയാണ് ഏവർക്കുമുള്ളത്. നിലവിലെ വിപണി സാഹചര്യങ്ങൾ വാർത്തയെ മാത്രം അടിസ്ഥാനമാക്കിയാണ് കാണപ്പെടുന്നത്. ഒരുപക്ഷേ പാശ്ചാത്യ രാജ്യങ്ങൾ യുദ്ധത്തിലേക്ക് കടന്നുവെന്ന വാർത്ത പുറത്തുവന്നാൽ വിപണിയിൽ വീണ്ടും പരിഭ്രാന്തി ഉണ്ടായേക്കാം.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

