ഇന്നത്തെ വിപണി വിശകലനം

രൂക്ഷമായ ചാഞ്ചാട്ടത്തിനൊപ്പം മുകളിലേക്ക് കയറി നിഫ്റ്റി.

നിഫ്റ്റി ഇന്ന് ഗ്യാപ്പ് അപ്പിൽ 100 പോയിന്റുകൾക്ക് മുകളിലായി 17153 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസത്തെ ഉയർന്ന നിലയിൽ സപ്പോർട്ട് രേഖപ്പെടുത്തി. ദിവസത്തെ ഉയർന്ന നില വരെ ഏകദേശം 250ൽ ഏറെ പോയിന്റുകളുടെ റാലിയാണ് സൂചിക കാഴ്ചവച്ചത്.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 206 പോയിന്റുകൾ/ 1.21 ശതമാനം മുകളിലായി 17245 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

36240 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 36000ലേക്ക് വീണു. ശേഷം ഉണ്ടായ 500 പോയിന്റുകളുടെ റാലിയെ തുടർന്ന് സൂചിക 36500 കൈവരിച്ചു. പിന്നീട് ഇവിടെ അനുഭവപ്പെട്ട പ്രതിബന്ധത്തെ തുടർന്ന് സൂചിക താഴേക്ക് വീണു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 393 പോയിന്റുകൾ/ 1.06 ശതമാനം മുകളിലായി 36422 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി മീഡിയ ഒഴികെ ഉള്ള എല്ലാ മേഖലാ സൂചികകളും ലാഭത്തിൽ അടച്ചു. നിഫ്റ്റി എഫ്.എം.സി.ജി, നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഐടി എന്നിവ മിന്നുംപ്രകടനം കാഴ്ചവച്ചു.

ഏഷ്യൻ വിപണികൾ ഇന്ന് ലാഭത്തിൽ അടച്ചു. യൂറോപ്യൻ വിപണികളും ഇപ്പോൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ

പ്രതിവർഷ അറ്റാദായം 5 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതിന് പിന്നാലെ Hindustan Unilever(4.5%) ഓഹരി ഇന്ന് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

ലൈഫ് ഇൻഷുറൻസ് ഓഹരികളായ HDFC Life(4.3%), SBI Life(4%) എന്നിവ
ഇന്ന് നേട്ടം കൈവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. ICICI Prudential Life(3.18%) ഓഹരിയും എൽഐസി ഐപിഒയ്ക്ക് മുമ്പായി നേട്ടത്തിൽ അടച്ചു.

നാലാം പാദഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ Bajaj-Auto(-1.8%) ഓഹരി ലാഭമെടുപ്പിന് വിധേയമായി.

Network18 (-20%), TV18Broadcast (17.7%) എന്നിവ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ താഴേക്ക് വീണു. റിലയൻസും Viacom18 ഉം ബോധി ട്രീ സിസ്റ്റംസുമായി പങ്കാളിത്തം പ്രഖ്യാപിച്ചതിന് പിന്നാലെ ലാഭമെടുപ്പ് നടക്കുകയായിരുന്നു. 

ഇന്ത്യൻ നാവികസേനയുടെ സംയോജിത ഇലക്ട്രിക് പ്രൊപ്പൽഷൻ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനായി ജിഇ പവർ കൺവേർഷനുമായി കരാർ ഒപ്പിട്ടതിന് പിന്നാലെ BHEL(2.2%) ഓഹരി നേട്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിൽ ലാഭത്തിൽ അടച്ച് നിഫ്റ്റി. റിലയൻസ് ഓഹരി 52 ആഴ്ചയിലെ ഉയർന്ന നില കൈവരിച്ചു കൊണ്ട് നിഫ്റ്റിക്ക് വീണ്ടും ശക്തമായ പിന്തുണ നൽകി.

റിലയൻസിൽ നിന്നും നേരിയ പിന്തുണ ലഭിച്ചെങ്കിലും നിഫ്റ്റി മാസത്തിൽ നഷ്ടത്തിൽ അടച്ചു. ഇതോടെ കഴിഞ്ഞ ആറ് മാസത്തിൽ 5 തവണയും സൂചിക നഷ്ടത്തിൽ അടച്ചതായി കാണാം. ഒരു മാസത്തെ ഏക്സ്പെയറി മുതൽ അടുത്ത മാസത്തെ എക്സ്പെയറി വരെ കണക്കാക്കിയാണ് മാസത്തെ സീരീസ് എന്ന് ഇവിടെ പറയുന്നത്.

കഴിഞ്ഞ 2 മാസത്തിൽ മിഡ്ക്യാപ്പ് സൂചിക നേട്ടം കൈവരിച്ചതായി കാണാം.

ഐടി ഓഹരികൾ ശക്തമായ വീണ്ടെടുക്കൽ നടത്തുന്നതായി കാണാം. ഇതിനൊപ്പം തന്നെ എഫ്.എം.സി.ജി ഓഹരികളിലും നീക്കം നടക്കുന്നതായി കാണാം. വിപണി ബുള്ളിഷാകാൻ ഇവയുടെ പിന്തുണ ആവശ്യമാണ്.

നിലവിൽ 16950- 17500 എന്ന റേഞ്ചിനുള്ളിൽ നിഫ്റ്റി വശങ്ങളിലേക്ക് വ്യാപാരം നടത്തുകയാണ്. ഇവിടെ നിന്നുള്ള ശക്തമായ ഒരു ബ്രേക്ക് ഔട്ട് മെയ് മാസം നിഫ്റ്റിയെ കൂടുതൽ ഉയരങ്ങളിൽ എത്തിച്ചേക്കാം.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement