ഇന്നത്തെ വിപണി വിശകലനം 

ഇന്ന് ഗ്യാപ്പ്  ഡൌണിൽ 17087 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 155 പോയിന്റുകളോളം കുത്തനെ താഴേക്ക് വീണു. എന്നാൽ 16950ൽ ശക്തമായ സപ്പോർട്ട് എടുത്ത സൂചിക അവിടെ നിന്നും പതിയെ തിരികെ കയറി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 123 പോയിന്റുകൾ/0.72 ശതമാനം താഴെയായി 17000 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

38957 നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യത്തെ 30 മിനിറ്റോളം 39000ന് അടുത്തായി തന്നെ വ്യാപാരം നടത്തി. ശേഷം ഇവിടെ നിന്നും കുത്തനെ താഴേക്ക് വീണ സൂചിക 38500 വരെ എത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 494 പോയിന്റുകൾ/ 1.26 ശതമാനം താഴെയായി 38624 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

Nifty Bank (-1.2%), Nifty Finserv (-1.2%), Nifty PSU Bank (-1.5%), Nifty Realty (-0.99%) എന്നിവ താഴേക്ക് നീക്കം നടത്തി.

പ്രധാന ഏഷ്യൻ വിപണികൾ എല്ലാം തന്നെ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഫ്ലാറ്റായി ഇപ്പോൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക നീക്കങ്ങൾ

പ്രതിവർഷ അറ്റാദായം 6 ശതമാനം ഉയർന്ന് 3489 കോടി രൂപ ആയതിന് പിന്നാലെ  HCL Tech (+3.1%) ഓഹരി നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

രണ്ടാം പാദത്തിൽ അറ്റാദായം മോശമായതിനെ തുടർന്ന് Wipro (-7%) ഓഹരി കുത്തനെ താഴേക്ക് വീണു ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

ചെറുകിട & ഇടത്തരം ബിസിനസുകൾക്കായി ഗൂഗിൾ വർക്ക്‌സ്‌പേസ് ഓഫർ ചെയ്യുന്നതിന് ഗൂഗിളുമായി ഒരു പങ്കാളിത്തം പ്രഖ്യാപിച്ചതിന് പിന്നാലെ Tata Teleservices (+5%) നേട്ടത്തിൽ അടച്ചു.

റഷ്യൻ അലൂമിനിയത്തിന് യുഎസ് ഇറക്കുമതി നിരോധനം ഏർപ്പെടുത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ Hindalco (+0.4%), National Aluminium (+2.5%),Vedanta (+1.8%) എന്നീ ഓഹരികൾ നേട്ടത്തിൽ അടച്ചു.

Maharashtra Seamless (+4.7%) ഓഹരി നേട്ടത്തിൽ അടച്ചു.

ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷനിൽ നിന്നും 499.41 കോടി രൂപയുടെ ഓർഡർ ലഭിച്ചതിന് പിന്നാലെ RITES (+10.5%) ഓഹരി നേട്ടത്തിൽ അടച്ചു.

SBIN (-2.3%), SBI Life (-2%), SBI Cards (-1.4%) എന്നിവ ഇന്ന് നഷ്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക

അനിശ്ചിതത്വം തുടർന്ന് വിപണി.

ഇന്നലെ ഇന്ത്യയുടെ സെപ്റ്റംബറിലെ പണപ്പെരുപ്പ കണക്കുകൾ പുറത്ത് വന്നിരുന്നു. ഇത് 7.41 ശതമാനമായി രേഖപ്പെടുത്തി. ഓഗസറ്റിൽ ഇത് 7 ശതമാനം മാത്രമായിരുന്നു. പണപ്പെരുപ്പം ഉയർന്നത് കൊണ്ട് തന്നെ
പലിശ നിരക്ക് വീണ്ടും ഉയർത്താൻ ആർബിഐയെ ഇത് പ്രേരിപ്പിച്ചേക്കും.

ഉച്ചയ്ക്ക് 12 മണിവരെ നിഫ്റ്റി താഴേക്ക് മാത്രമാണ് നീങങിയത്. സൂചിക താഴേക്ക് ചാഞ്ചാട്ടത്തിന് വിധേയമായി നീങ്ങുകയായിരുന്നു. ബാങ്കിംഗ് സൂചികയും സമാനമായ നീക്കം കാഴ്ചവെച്ചു.

ഫിൻനിഫ്റ്റിക്ക് വരും ദിവസങ്ങളിൽ 17600 ശക്തമായ പ്രതിബന്ധമായി മാറിയേക്കും.

ടിസിഎസിന്റെ ഫലങ്ങൾ മികച്ചതായിരുന്നു. ഇൻഫോസിസ് മികച്ച ഫലങ്ങളാണ് പുറത്ത് വിട്ടിട്ടുള്ളത്. അതിനൊപ്പം തന്നെ ഓഹരി ഒന്നിന് 1850 രൂപ വീതം 9300 കോടി രൂപയുടെ ഷെയർ ബൈബാക്ക് നടത്തുമെന്നും കമ്പനി പറഞ്ഞു.

നിഫ്റ്റിയെ താഴേക്ക് വീഴാതെ പല ദിവസങ്ങളിലായി റിലയൻസ് പിടിച്ച് നിർത്തുന്നത് കാണാം. ജിയോയിൽ നിന്നുള്ള നല്ല വാർത്തകളും 2360 എന്ന സപ്പോർട്ടുമാണ് ഇതിന് കാരണം.

ജർമനിയും ഉയർന്ന പണപ്പെരുപ്പ കണക്കുകൾ പുറത്തുവിട്ടിട്ടുണ്ട്. എന്നിരുന്നാലും യുഎസിലെ സിപിഐ കണക്കുകളിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത്.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.


ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement