ഇന്നത്തെ വിപണി വിശകലനം 


കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ (14,478) ഗ്യാപ്പ്  ഡൗണിൽ വ്യാപാരം അരംഭിച്ച നിഫ്റ്റി അതിവേഗം തന്നെ താഴേക്ക് കൂപ്പുകുത്തി. 14500 എന്ന നിർണായക സപ്പോർട്ടിൽ ഏവരും പ്രതീക്ഷ അർപ്പിച്ചിരുന്നപ്പോഴാണ് ഗ്യാപ്പ് ഡൗണിൽ ഇത് മറികടന്നു കൊണ്ടുള്ള സൂചികയുടെ പ്രകടനം. ഇതോടെ വിപണിയിൽ ഭീതി നിറയുകയും. പിന്നാലെ സൂചിക 120 പോയിന്റുകളോളം കൂപ്പുകുത്തുകയും ചെയ്തു. തുടർന്ന് 14350ൽ സപ്പോർട്ട് എടുത്ത സൂചിക അതിശക്തമായ മുന്നേറ്റം കാഴ്ചവച്ചു. ഒറ്റ കുതിപ്പിൽ 300 പോയിന്റുകളുടെ നേട്ടം കെെവരിച്ച നിഫ്റ്റി പിന്നീട്  കഴിഞ്ഞ ദിവസത്തേക്കാൾ 186.15 പോയിന്റുകൾ/ 1.28% മുകളിലായി  14744  എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

33,616 എന്ന നിലയിൽ ഗ്യാപ്പ് ഡൗണിൽ വ്യാപാരം അരംഭിച്ച  ബാങ്ക് നിഫ്റ്റി 33,350 വരെ കൂപ്പുകുത്തി. പിന്നീട് തിരികെ കയറി 34000 മറികടക്കാനുള്ള സൂചികയുടെ ആദ്യ ശ്രമം ദയനീയമായി പരാജയപ്പെട്ടു. അസ്ഥിരമായി നിന്ന വിപണി ഉയച്ചയോടെ കത്തിക്കയറി ദിവസത്തെ ഏറ്റവും ഉയർന്ന നിലരേഖപ്പെടുത്തി. കഴിഞ്ഞ ദിവസത്തേക്കാൾ 304.80 പോയിന്റ്/ 0.9 ശതമാനം മുകളിലായി 34161.60 എന്ന നിലയിൽ സൂചിക  വ്യാപാരം അവസാനിപ്പിച്ചു.  

നിഫ്റ്റി റിയൽറ്റി ഒഴികെയുള്ള എല്ലാ മേഖലാ സൂചികകളും ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി എഫ്.എം.സി.ജി
2.43 ശതമാനവും നിഫ്റ്റി മെറ്റൽ 2.08 ശതമാനവും നേട്ടം കെെവരിച്ചു.

ഏഷ്യൻ വിപണികൾ എല്ലാം തന്നെ ഇന്ന് നഷ്ടത്തിലാണ്  വ്യാപാരം
അവസാനിപ്പിച്ചത്.  യൂറോപ്യൻ വിപണികൾ  ഗ്യാപ്പ് ഡൗണിൽ തുറന്ന ശേഷം മുകളിലേക്ക് കയറാൻ ശ്രമം നടത്തി.

നിർണായക വാർത്തകൾ

3 ശതമാനം ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെ NTPC തിരികെ കയറി നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംപിടിച്ചു.

എഫ്.എം.സി.ജി  ഓഹരികൾ ഇന്ന് മിന്നും പ്രകടനമാണ് കാഴ്ചവച്ചത്. Hindustan Unilever 4.37 ശതമാനവും Jubilant Foodworks, PGHH, UBL, ITC എന്നിവ 2.4 ശതമാനം മുതൽ 2.7 ശതമാനം വരെ നേട്ടം കെെവരിച്ചു.

കഴിഞ്ഞ ദിവസത്തെ പതനത്തിന് ശേഷം  UPL ഇന്ന് 4 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു.

യു‌ബി‌എസ് സ്റ്റീൽ ഓഹരികളുടെ  റേറ്റിംഗ് ഉയർത്തിയതിന്  പിന്നാലെ Tata Steel, JSW Steel എന്നീ ഓഹരികൾ 4 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു.

2021 ഫെബ്രുവരിയിൽ പ്രതിവർഷ പരസ്യങ്ങളുടം എണ്ണം 21 ശതമാനമായി വർദ്ധിച്ചതിന് പിന്നാലെ മീഡിയ ഓഹരികൾ കത്തിക്കയറി. SunTV, Zeel ഓഹരികൾ 3 മുതൽ 4 ശതമാനം വരെ ഉയർന്നു. 

Reliance ഓഹരികൾ ഇന്ന് 3.63 ശതമാനത്തിന് മുകളിൽ  നേട്ടം കെെവരിച്ചു. ദിവസത്തെ ഏറ്റവും താഴ്ന്ന നിലയിൽ നിന്നും 5.6 ശതമാനമാണ് ഓഹരി കുതിച്ചുകയറിയത്. നിഫ്റ്റിയുടെ നേട്ടത്തിന് റിലയൻസ് 51 പോയിന്റുകളാണ് സംഭാവനയായി നൽകിയത്.

1,400 കോടി രൂപയുടെ ഓർഡറുകൾ നേടിയതിന്  പിന്നാലെ PNC Infra  ഇന്ന് 2 ശതമാനം നേട്ടം കെെവരിച്ചു. 6,200 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.

ഫ്യൂച്ചര്‍ റീട്ടെയിൽ-റിലയന്‍സ് കരാറിനെതിരെ ഡൽഹി ഹെെക്കോടതി വിധി വന്നതിന് പിന്നാലെ Future Group ഓഹരി
ഇന്ന് തകർന്നടിഞ്ഞു.

13 ശതമാനം ലിസ്റ്റിംഗ് ഗെയിനോട് കൂടി വിപണിയിൽ വ്യാപാരം ആരംഭിച്ച Easy Trip Planners  അസ്ഥിരമായി നിന്നു.

മുംബെെയിൽ  മാളുകളിലേക്ക് പ്രവേശിക്കുന്നതിന്  കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിന് പിന്നാലെ Pheonix Mills ഓഹരികൾ ഇന്ന് 3 ശതമാനം ഇടിഞ്ഞു. 

വിപണി മുന്നിലേക്ക് 

ആഴ്ചയിലേക്ക് നോക്കിയാൽ  നിഫ്റ്റി എഫ്.എം.സി.ജി മാത്രമാണ് നേട്ടംകെെവരിച്ചിട്ടുള്ളത്. നിഫ്റ്റി റിയൽറ്റി, നിഫ്റ്റി എഫ്.എം.സി.ജി എന്നിവ ഈ ആഴ്ചയിൽ  5 ശതമാനത്തിന് മുകളിൽ നഷ്ടം രേഖപ്പെടുത്തി.

മാളുകളിലേക്ക് കടക്കുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ മാർച്ച് 22 മുതൽ മാളിൽ വച്ച് തന്നെ റാപ്പിഡ് ആന്റീജെൻ ടെസ്റ്റ് നടത്തും. ഈ സാഹചര്യം ബിസിനസിന് അനുകൂലമാകുമെന്ന് കരുതാനാകില്ല. എന്നിരുന്നാലും കൊവിഡിന്റെ രണ്ടാം ഘട്ട വ്യാപനം തടയേണ്ടത് വളരെ അത്യാവശ്യമാണ്.

ഇന്ത്യയുടെ ജി.ഡി.പി  വളർച്ച 12 ശതമാനമായി ഉയർന്നത് പ്രതീക്ഷ നൽകുന്നു.

ഇൻട്രാഡേ വ്യാപാരികൾക്ക് ഇന്നൊരു മികച്ച ദിവസം തന്നെയാകും.
എന്നാൽ സ്വിഗ് ട്രെയിഡേഴ്സ് വരും ദിവസങ്ങളിൽ വിപണി മുകളിലേക്ക് പോകുമെന്ന പ്രതീക്ഷയിലാകുമുണ്ടാവുക. അതേസമയം ദീർഘകാല നിക്ഷേപകർ കുറഞ്ഞ വിലയിൽ ഓഹരികൾ വാങ്ങിക്കൂട്ടുന്ന തിരക്കിലാകും. നിങ്ങൾക്കും  ഈ ആഴ്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞുവെന്ന് പ്രതീക്ഷിക്കുന്നു.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement