ഇന്നത്തെ വിപണി വിശകലനം
രൂക്ഷമായ ആക്രമണം നടത്തി കരടികൾ, നിഫ്റ്റി 17000ൽ സപ്പോർട്ട് എടുത്ത് തിരികെ കയറി.
നേരിയ ഗ്യാപ്പ് ഡൌണിൽ 17578 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് താഴേക്ക് വീണു. വെള്ളിയാഴ്ചത്തെ താഴ്ന്ന നില മറികടന്ന സൂചിക 17000 വരെ താഴേക്ക് വീണു. ഉച്ചയ്ക്ക് ശേഷം ഇവിടെ നിന്നും ബെെയിംഗ് ആരംഭിച്ചതോടെ സൂചിക വീണ്ടെടുക്കൽ നടത്തി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 468 പോയിന്റുകൾ/ 2.66 ശതമാനം താഴെയായി 17149 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി 37603 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ 300 പോയിന്റുകൾ താഴേക്ക് വീണു. 37000ൽ നിന്നും തിരികെ കയറാൻ സൂചിക ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. പിന്നീട് 600 പോയിന്റുകളുടെ പതനത്തിനാണ് സൂചിക സാക്ഷ്യംവഹിച്ചത്.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 626 പോയിന്റുകൾ/ 1.67 ശതമാനം താഴെയായി 36947 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
എല്ലാ മേഖലാ സൂചികകളും ഇന്ന് നഷ്ടത്തിൽ അടച്ചു. നിഫ്റ്റി റിയൽറ്റി(-5.9%), നിഫ്റ്റി മെറ്റൽ (-5.2%), എന്നിവ 5 ശതമാനത്തിലേറെ താഴേക്ക് വീണു. നിഫ്റ്റി മീഡിയ(-4.5%), നിഫ്റ്റി ഐടി(-3.4%), നിഫ്റ്റി ഓട്ടോ(-2.6%) എന്നിവയും താഴേക്ക് വീണു.
ഏഷ്യൻ വിപണികൾ ഇന്ന് കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ എല്ലാം തന്നെ നഷ്ടത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.
നിർണായക വാർത്തകൾ
ക്രെഡിറ്റ് സൂയിസ് സ്റ്റോക്ക് അപ്ഗ്രേഡ് ചെയ്തതിന് പിന്നാലെ Cipla (+2.8%) ഓഹരി നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.
ബ്രസീൽ ആഴക്കടൽ വാതക ബ്ലോക്ക് വാണിജ്യപരമായി ലാഭകരമാണെന്ന് അനുബന്ധ സ്ഥാപനം പറഞ്ഞതിന് പിന്നാലെ ONGC (+1.25%) ഓഹരി നേട്ടത്തിൽ അടച്ചു.
മൂന്നാം പാദത്തിൽ അറ്റാദായം 46 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതിന് പിന്നാലെ Bandhan Bank (+4.1%) ഓഹരി നേട്ടത്തിൽ അടച്ചു.
JSW Steel (6.6%), Tata Steel (6%), Hindalco (5.5%) എന്നീ ഓഹരികൾ മെറ്റൽ സൂചികയ്ക്ക് ഒപ്പം താഴേക്ക് വീണു.
അറ്റാദായം 3 ശതമാനം ഇടിഞ്ഞ് 360 കോടി രൂപയായതിന് പിന്നാലെ
HDFC AMC (-4.6%) നഷ്ടത്തിൽ അടച്ചു.
വിപണി മുന്നിലേക്ക്
രൂക്ഷമായ വിൽപ്പന നടന്നതിന് പിന്നാലെ നിഫ്റ്റി 17000ലേക്ക് കൂപ്പുകുത്തി.
എസ്.ജി.എക്സ് നിഫ്റ്റി നഷ്ടത്തിൽ നിന്നപ്പോഴും നിഫ്റ്റി ഫ്ലാറ്റായി തുറന്നതിനാൽ തന്നെ വിപണിയിൽ ബെെയിംഗ് നടക്കുമെന്ന പ്രതീക്ഷ ഏവർക്കും ഉണ്ടായിരുന്നു. എന്നാൽ വെള്ളിയാഴ്ചത്തെ താഴ്ന്ന നില തകർന്നതോടെ ഈ പ്രതീക്ഷ ഏവർക്കും നഷ്ടപ്പെട്ടു.
ബാങ്ക് നിഫ്റ്റി 37000ന് താഴെയായി വ്യാപാരം അവസാനിപ്പിച്ചു. ജനുവരിയിൽ സ്വന്തമാക്കിയ എല്ലാ നേട്ടവും നിഫ്റ്റിക്ക് നഷ്ടമായി. അതിനാൽ തന്നെ നിഫ്റ്റി മാസത്തിൽ നഷ്ടത്തിൽ കാണപ്പെടുന്നു. ഒരു ആഴ്ച കൊണ്ട് 1200 പോയിന്റുകളുടെ പതനത്തിനാണ് സൂചിക സാക്ഷ്യംവഹിച്ചത്.
മൂന്നാം പാദ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ റിലയൻസ് ഓഹരി 4 ശതമാനം ഇടിഞ്ഞു. നാളെ നിഫ്റ്റിക്ക് 17000, 16850 എന്നിവ സപ്പോർട്ടായി പരിഗണിക്കാം. 17650ന് മുകളിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചാൽ വിപണി തിരികെ കയറുമെന്ന് പ്രതീക്ഷിക്കാം.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

