ഇന്നത്തെ വിപണി വിശകലനം

തുടർച്ചയായ മൂന്നാം ദിവസവും നഷ്ടത്തിൽ അടച്ച് നിഫ്റ്റി, വിപണി അസ്ഥിരമായി കാണപ്പെട്ടു.

ഗ്യാപ്പ് ഡൌണിൽ 17300 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി കാണപ്പെട്ടു. 17225ൽ സപ്പോർട്ട് എടുത്ത സൂചിക പിന്നാലെ മുകളിലേക്ക് കയറി 150 പോയിന്റുകളുടെ നേട്ടം കെെവരിച്ച് ദിവസത്തെ ഉയർന്ന നില രേഖപ്പെടുത്തി. അവസാന നിമിഷം സൂചിക അസ്ഥിരമായി കാണപ്പെട്ടു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 43 പോയിന്റുകൾ/ 0.25 ശതമാനം താഴെയായി 17325 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി 36797 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ അസ്ഥിരമായി കാണപ്പെട്ടു. 200ൽ അധികം പോയിന്റുകൾക്ക് ഉള്ളിൽ വെെഡ് റേഞ്ചിൽ ഉച്ചവരെ സൂചിക വ്യാപാരം നടത്തി. ഓപ്പണിംഗ് നില മറികടന്ന് സൂചിക മുന്നേറ്റത്തിന് ഒരുങ്ങിയെങ്കിലും 37000ന് മുകളിൽ നേട്ടം നിലനിർത്താൻ സാധിച്ചില്ല.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 31 പോയിന്റുകൾ/ 0.08 ശതമാനം താഴെയായി 36893 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി മീഡിയ (+1.5%), നിഫ്റ്റി ഫാർമ (+1.06) എന്നിവ മാത്രമാണ് ഇന്ന് 1 ശതമാനത്തിന് മുകളിൽ നേട്ടത്തിൽ അടച്ചത്. മറ്റു മേഖലാ സൂചികൾ അസ്ഥിരമായി കാണപ്പെട്ടു.

ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഫ്ലാറ്റായാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ

ദിവസങ്ങളോളം അസ്ഥിരമായി നിന്നതിന് പിന്നാലെ Powergrid (+3.8%) ഓഹരി നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

Divislab (+2.7%), Dr Reddy’s (+1%) എന്നീ ഓഹരികളും നേട്ടം കെെവരിച്ച് ഗെയിനേഴ്സ് പട്ടികയുടെ ഭാഗമായി.

യാതൊരു നിയന്ത്രണ നടപടിയുമില്ലാതെ കമ്പനിയുടെ ഗോവ നിർമ്മാണ പ്ലാന്റിന് യുഎസ്എഫ്ഡിഎയുടെ പരിശോധനാ റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ Lupin’s(+6.6%) ഓഹരി നേട്ടത്തിൽ അടച്ചു.

വാക്സിനുകൾക്ക് ദക്ഷിണാഫ്രിക്കയിലെ 70 ശതമാനം ഒമെെക്രോൺ മൂലം ഉണ്ടാകുന്ന ആശുപത്രിവാസം തടയാൻ കഴിയുമെന്ന് റിപ്പോർട്ട് വന്നതിന് പിന്നാലെ ഫെെസറിന്റെ യുഎസിലെ മാതൃ കമ്പനിയുടെ ഓഹരി വില കത്തിക്കയറി. ഇതിന് പിന്നാലെ Pfizer India(+6.2%) ഓഹരി ലാഭത്തിൽ അടച്ചു. 

മറ്റു ബാങ്കിംഗ് ഓഹരികൾ അസ്ഥിരമായി നിന്നപ്പോൾ മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നുള്ള പോസിറ്റീവ് കമന്റിനെ തുടർന്ന് Axis Bank(+0.98%) നേട്ടത്തിൽ അടച്ചു. Kotak Bank(-1.7%) ഓഹരിയിൽ വിൽപ്പന അരങ്ങേറി.

അനലിസ്റ്റുകളുടെ യോഗം നടക്കുന്നതിനിടെ  ITC(-2.5%) ഓഹരി നഷ്ടത്തിൽ അടച്ച് കൊണ്ട് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

ഓഹരി ഒന്നിന് 9 രൂപ വീതം ലാഭവിഹിതം നൽകിയതിന് പിന്നാലെ NMDC(-6%) ഓഹരി നഷ്ടത്തിൽ അടച്ചു. ഓഹരി ഒന്നിന് 18 രൂപ വീതം ലാഭവിഹിതം നൽകിയതിന് പിന്നാലെ Hind Zinc(-7.9%) നഷ്ടത്തിൽ അടച്ചു.

ഒമെെക്രോണിനെ തുടർന്ന് കഴിഞ്ഞ രണ്ട് ആഴ്ചയായി ക്യാൻസലേഷൻസ് കൂടി വരുന്നതായി പറഞ്ഞതിന് പിന്നാലെ Indian Hotels(-2.5%) നഷ്ട്ത്തിൽ അടച്ചു. LemonTree(-2.8%), Chalet(-1.9%), TAJGVK(-1.5%) എന്നീ ഓഹരികളും താഴേക്ക് നീങ്ങി.

ഇന്നലെ ലയന പ്രഖ്യാപനത്തിൽ നിന്നുള്ള സമ്മർദ്ദത്തിന് ശേഷം Shriram Transport(-6.2%) നഷ്ടത്തിൽ അടച്ചു.

ഇന്ത്യൻ വിപണിയിൽ ആഗോള ബ്രാൻഡായ ‘റീബോക്കിന്റെ’ എക്‌സ്‌ക്ലൂസീവ് ഓൺലൈൻ, ഓഫ്‌ലൈൻ അവകാശങ്ങൾ സ്വന്തമാക്കാൻ ഒരുങ്ങുന്നതിനെ തുടർന്ന് ABFRL(+6.4%) ഓഹരി നേട്ടത്തിൽ അടച്ചു.

എൻഎസ്ഇ ഐപിഒയെ പറ്റിയുള്ള പ്രഖ്യാപനത്തിന് പിന്നാലെ BSE(+8.5%) ഓഹരി നേട്ടത്തിൽ അടച്ചു. കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ 50 ശതമാനത്തിന്റെ മുന്നേറ്റമാണ് ഓഹരി നടത്തിയത്. CDSL(+5%) ഓഹരി എക്കാലത്തെയും ഉയർന്ന നില കെെവരിച്ചു.

വിപണി മുന്നിലേക്ക് 

റിലയൻസ്, ഐടിസി, ബജാജ് ഓഹരികൾ എന്നിവ ചേർന്നാണ് നിഫ്റ്റിയെ ഇന്ന് താഴേക്ക് വലിച്ചത്. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ പ്രിയ ഓഹരികളായ ബജാജ്, എച്ച്.ഡി.എഫ്.സി എന്നീ ഓഹരികളും ഇന്ന് താഴേക്ക് വീണു. ഇന്നത്തെ പതനത്തോടെ റിലയൻസ് ഓഹരി മൂന്ന് മാസത്തെ താഴ്ന്ന നിലയിലാണുള്ളത്.

വിപണി ഇന്ന് അസ്ഥിരമായി നിന്നപ്പോഴും ബാങ്ക് നിഫ്റ്റി രൂക്ഷമായ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായി. ഫ്യൂച്ചേഴ്സ് 37000ന് അടുത്തായി വ്യാപാരം അവസാനിപ്പിച്ചു.

ഇന്ത്യയുടെ മൊത്ത ഭക്ഷ്യ ഉത്പനങ്ങളുടെ പണപ്പെരുപ്പം നവംബറിൽ 6.7 ശതമാനമായി രേഖപ്പെടുത്തി. ഒക്ടോബറിൽ ഇത് 3.06 ശതമാനമായിരുന്നു. ഇത് സാധനങ്ങളുടെ വില വർദ്ധിച്ചതായി സൂചന നൽകുന്നു. മുൻ വർഷത്തേക്കാൾ 14 ശതമാനത്തിന്റെ വർദ്ധനവാണിത്. 12 ശതമാനമാണ് പ്രതീക്ഷിച്ചിരുന്നത്.

നഷ്ടങ്ങൾ തിരിച്ചു പിടിച്ച് മുന്നേറാൻ നിഫ്റ്റിക്ക് ഇന്ന് സാധിച്ചില്ല. 17400ന് അടുത്ത് ഫ്യൂച്ചേഴ്സ്  പ്രതിരോധം രേഖപ്പെടുത്തി.  ഇന്തോനേഷ്യയിൽ  7.3 തീവ്രതയിൽ രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് അത് പിൻവലിച്ചു.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement