ഇന്നത്തെ വിപണി വിശകലനം 

കഴിഞ്ഞ ദിവസത്തെ വീഴ്ചയ്ക്ക് ശേഷം ഇന്ന് ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി പ്രതീക്ഷ നിൽകി നേരിയ മുന്നേറ്റം കാഴ്ചവച്ചു.

180 പോയിന്റുകളുടെ നേട്ടം  കെെവരിച്ച് 14507 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ തുറന്ന സൂചിക ആദ്യത്തെ ഒരു മണിക്കൂറോളം 14500ന് മുകളിൽ നിലനിൽക്കാൻ അക്ഷീണപ്രയത്നം നടത്തി. 14400 ശക്തമായ സപ്പോർട്ട് ആയും കാണപ്പെട്ടു. പിന്നീട് ടാറ്റാ ഓഹരികളുടെ സഹായത്തോടെ വിപണി മുകളിലേക്ക് കത്തിക്കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 182 പോയിന്റുകൾ/ 1.27% മുകളിലായി 14507  എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

കഴിഞ്ഞ ദിവസത്തെ 1300 പോയിന്റുകളുടെ നീക്കത്തിന് ശേഷം ബാങ്ക് നിഫ്റ്റി ഇന്ന്  വളരെ ശാന്തമായി കാണപ്പെട്ടു. ഇന്ന് 400 പോയിന്റുകളുടെ നീക്കമാണ് ബാങ്ക് നിഫ്റ്റിയിൽ കാണാനായത്.
33,610  എന്ന നിലയിൽ  ഗ്യാപ്പ് അപ്പിൽ തുറന്ന സൂചിക വശങ്ങളിലേക്ക് നീങ്ങുകയും 33100 നിലനിർത്താൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന്  കഴിഞ്ഞ ദിവസത്തേക്കാൾ 311 പോയിന്റ്/ 0.94 ശതമാനം  മുകളിലായി 33,318  എന്ന നിലയിൽ ബാങ്ക് നിഫ്റ്റി  വ്യാപാരം അവസാനിപ്പിച്ചു.   

എല്ലാ മേഖലാ സൂചികകളും ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നലത്തെ പതനത്തിന് ശേഷം നിഫ്റ്റി മെറ്റൽ 3.68 ശതമാനം നേട്ടം കെെവരിച്ചു. നിഫ്റ്റി എഫ്.എം.സി.ജി, നിഫ്റ്റി റിയൽറ്റി, ഫിൻ നിഫ്റ്റി, നിഫ്റ്റി ഓട്ടോ എന്നീ ഓഹരികൾ 1 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു.

യൂറോപ്യൻ, ഏഷ്യൻ  വിപണികൾ എല്ലാം തന്നെ   ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

നിർണായക വാർത്തകൾ

ഇന്ന് നിഫ്റ്റി 50യിലെ 7 ഓഹരികൾ മാത്രമാണ് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചത്.

ടാറ്റാ ​ഗ്രൂപ്പ്- മിസ്ട്രി കേസിൽ ടാറ്റയ്ക്ക് അനുകൂലമായി സുപ്രീംകോടതി  വിധി പറഞ്ഞതിന് പിന്നാലെ  ടാറ്റാ ഓഹരികൾ കത്തിക്കയറി. എൻസിഎൽടി (നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിന്റെ നിർദ്ദേശം റദ്ദാക്കനും സുപ്രീംകോടതി ഉത്തരവിട്ടു. ഇതോടെ ദുർബലമായി നിന്നിരുന്ന  ഓഹരി വിപണി ടാറ്റാ ഓഹരികളുടെ പിൻബലത്തിൽ കത്തിക്കയറി.

Godrej Properties
ഇന്ന് 2 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു. നോയിഡയിലെ ഗോദ്‌റെജ് വുഡ്സ് ലോഞ്ചിംഗിന്റെ ഭാഗമായി 475 കോടി രൂപയുടെ 275 ലധികം വസ്തുവകകൾ കമ്പനി വിറ്റഴിച്ചു.

ആഗോള തലത്തിൽ മെറ്റൽ ഓഹരികളുടെ വില താഴ്ന്ന് നിൽക്കുമ്പോഴും മെറ്റൽ ഓഹരികൾ എല്ലാം ഇന്ന് ശക്തമായ മുന്നേറ്റം നടത്തി. മാർച്ചിലെ പ്രതിമാസ ഉത്പാദന ഡാറ്റ ഏപ്രിൽ ആദ്യ വാരത്തോടെ പുറത്തുവരും, ഫലം മികച്ചതാകുമെന്ന പ്രതീക്ഷയിൽ ഏവരും മെറ്റൽ ഓഹരികൾ വാങ്ങി കൂട്ടുന്നു. Tata Steel  ഇന്ന്  6 ശതമാനവും SAI 6.23 ശതമാനവും Hindalco 4 ശതമാനവും Jindal Steel  4.8 ശതമാനവും നേട്ടം കെെവരിച്ചു.

പുതിയ പൾസർ 250 പുറത്തിറക്കാനൊരുങ്ങി Bajaj Auto. 2020 ഓടെ ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ അവതരിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നു. 

Kalyan Jewellers,Suryoday SFB എന്നിവ ഐ.പി.ഒ വിലയേക്കാൾ കുറഞ്ഞ വിലയിൽ വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ടു.  Barbeque Nation IPO ഇന്ന് അവസാനിച്ചു. എന്നാൽ വളരെ ചുരുക്കം ചിലർ മാത്രമെ ഇതിന്റെ ഭാഗമായുള്ളു. തുടർന്ന് 4.2 തവണ മാത്രം ഐ.പി.ഒ സബ്സ്ക്രെെബ് ചെയ്യപ്പെട്ടു.

മാളുകൾ ഉടൻ വാടക വരുമാനം വർദ്ധിപ്പിക്കുമെന്ന കിംവദന്തി പ്രചരിച്ചതിനെ തുടർന്ന്  Inox, PVR ഓഹരി 1 ശതമാനത്തിന് മുകളിൽ നഷ്ടം രേഖപ്പെടുത്തി.

കൊവിഡിന്റെ രണ്ടാം ഘട്ട വ്യാപനം വിമാനയാത്രകളെ ബാധിച്ചേക്കുമെന്ന ഭയത്താൽ  Indigo ഓഹരി ഇന്ന് 3 ശതമാനത്തിന് മുകളിൽ നഷ്ടം രേഖപ്പെടുത്തി. ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച SpiceJet   0.8 ശതമാനം ഇടിവ്  രേഖപ്പെടുത്തി. സ്‌പൈസ് ജെറ്റ് പ്രമോട്ടർ അജയ് സിംഗ് റാസ്  Air India -യുടെ 100 ശതമാനം ഓഹരി ഏറ്റെടുക്കാൻ തീരുമാനിച്ചിരുന്നു.

Container Corporation of India ഇന്ന് 7 ശതമാനം ഉയർന്ന് എക്കാലത്തേയും ഉയർന്ന നില കെെവരിച്ചു. ഓഹരി നിലവിൽ സ്വകാര്യവത്ക്കരണത്തിനായി തയ്യാറെടുത്തിരിക്കുകയാണ്. നിലവിൽ അദാനി, വേദാന്ത ഗ്രൂപ്പുകൾ ഇത് ഏറ്റെടുക്കാൻ താത്പര്യം അറിയിച്ചിട്ടുണ്ട്.

Bajaj Finserv, HDFC എന്നിവയെ മുൻ നിർത്തി ഫിനാൻഷ്യൽ ഓഹരികൾ ഇന്ന് കത്തിക്കയറി.  Muthoot Finance, Manappuram Finance, Chola Finance, Mahindra Finance എന്നീ ഓഹരികൾ ഇന്ന് 3 മുതൽ 5.5 ശതമാനം വരെ നേട്ടം കെെവരിച്ചു.

സേവന മേഖലയിലെ ഓഹരികൾ എല്ലാം തന്നെ ഇന്ന് മികച്ച പ്രകടനം കാഴ്ചവച്ചു. EaseMyTrip 20 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ച് അപ്പർ സർക്യൂട്ട്  സ്വന്തമാക്കി. Deltacorp 8 ശതമാനവും Indian Hotels 5.34 ശതമാനവും നേട്ടം കെെവരിച്ചു. 

വിപണി മുന്നിലേക്ക് 

ടാറ്റാ ​ഗ്രൂപ്പ്- മിസ്ട്രി കേസിൽ ടാറ്റയ്ക്ക് അനുകൂല വിധി വന്നത് തന്നെയാണ് വിപിണിയെ ഇന്ന് കെെപിടിച്ചുയർത്തിയത്. ഒരു പക്ഷേ ഗ്യാപ്പ് അപ്പിന്റെ നേട്ടം പരിഗണിച്ചില്ലെങ്കിൽ നിഫ്റ്റി ഇന്ന് അസ്ഥിരമായി തന്നെ നിന്നുവെന്നതാണ് സത്യം. ബാങ്ക് നിഫ്റ്റിയും ഇന്നും അസ്ഥിരമായി തന്നെ കാണപ്പെട്ടു.

14500ന് മുകളിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചത് ഒരു ശുഭസൂചന തന്നെയാണ്. ഇതിനാൽ വ്യക്തിപരമായി  ഞാൻ ഏറെ സന്തുഷ്ടനുമാണ്. 

വിപണി ശുഭപ്രതീക്ഷ നൽകിയാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്നാൽ ആഴ്ചയിലേക്ക് നോക്കിയാൽ 1.5 ശതമാനം നഷ്ടത്തിലാണ് സൂചിക വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്. കൊവിഡ് വ്യാപനം വർദ്ധിച്ചുവരുന്നതിനെ  തുടർന്ന് സംസ്ഥാനത്ത് മൊത്തമായി ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ഏപ്രീൽ 2ന് ശേഷം കെെക്കൊള്ളുമെന്ന്  മഹാരാഷ്ട്ര സർക്കാർ അറിയിച്ചു. കൊവിഡിന്റെ ആദ്യഘട്ട വ്യാപനത്തിൽ ഏറ്റവും കൂടുതൽ രോഗികൾ ഉണ്ടായിരുന്ന നഗരങ്ങളിൽ ഒന്നായിരുന്നു മുംബെെ എന്നത് ഓർക്കുക.

ഏപ്രിൽ സീരിസിന്റെ ആരംഭം തന്നെ ശുഭസൂചനകൾ നൽകികൊണ്ടാണ്. 14750 ഉടൻ തന്നെ മറികടന്നു കൊണ്ട് വിപണി ബുള്ളിഷാണെന്ന സൂചന നിഫ്റ്റി നൽകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. തുടർന്ന് 15100, എക്കാലത്തേയും ഉയർന്ന നില എന്നിവ മറികടക്കുന്നത് കാണാനായി നമുക്ക് കാത്തിരിക്കാം. താഴേക്ക് വീണാൽ  14,500, 14,200 ,14,000 എന്നിവ എല്ലാം തന്നെ നിഫ്റ്റിക്ക് വളരെ നല്ല സപ്പോർട്ടാണ്.

തിങ്കളാഴ്ച വിപണി അവധിയാണെന്നുള്ള കാര്യം ഓർമ്മിക്കുക. ഏവർക്കും ഹോളി ആശംസകൾ നേർന്നുകൊണ്ട് തത്ക്കാലം വിടവാങ്ങുന്നു.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement