ഇന്നത്തെ വിപണി വിശകലനം 

ഇന്ന് ഗ്യാപ്പ് അപ്പിൽ 18325 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി വ്യാപാരം ആരംഭിച്ചതിന് പിന്നാലെ 75 പോയിന്റുകൾ താഴേക്ക് വീണു. എന്നാൽ ബാങ്ക് നിഫ്റ്റി ശക്തമായി നീങ്ങിയതിനെ തുടർന്ന് നിഫ്റ്റിയും സാവധാനം മുകളിലേക്ക് കയറി. അവസാന നിമിഷം മുകളിലേക്ക് കയറിയ സൂചിക പിന്നീട് താഴേക്ക് വീണു.

തുടർന്ന്
കഴിഞ്ഞ ദിവസത്തേക്കാൾ 23 പോയിന്റുകൾ/0.13 ശതമാനം മുകളിലായി 18267 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

42668 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ഓപ്പണിംഗ് തന്നെ എക്കാലത്തെയും ഉയർന്ന നിലയിലായിരുന്നു. അവിടെ ഏറെ നേരം അസ്ഥിരമായി നിന്ന സൂചിക പിന്നീട് ശക്തമായ മുന്നേറ്റം നടത്തി എക്കാലത്തെയും ഉയർന്ന നിലയായ 42860 രേഖപ്പെടുത്തി. തുടർന്ന് സൂചിക താഴേക്ക് വീണു. 

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 272 പോയിന്റുകൾ/ 0.64 ശതമാനം മുകളിലായി 42729 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ഗ്യാപ്പ് അപ്പിൽ 19069 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ഫിൻ നിഫ്റ്റി ബ്രേക്ക് ഔട്ട് നിലനിർത്താൻ സാധിക്കാതെ താഴേക്ക് വീണു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 95 പോയിന്റുകൾ/ 0.51 ശതമാനം മുകളിലായി 19069 എന്ന നിലയിൽ ഫിൻ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

Nifty Realty (-1.2%), Nifty PSU Bank (+1.6%) എന്നിവ ഒരു ശതമാനത്തിലേറെ നീക്കം കാഴ്ചവെച്ചു. മറ്റുള്ളവ ഫ്ലാറ്റായി അടച്ചു.

ഏഷ്യൻ വിപണികൾ ഫ്ലാറ്റായി ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും ഫ്ലാറ്റായി ലാഭത്തിൽ കാണപ്പെടുന്നു.

നിർണായക നീക്കങ്ങൾ

Apollo Hospital (+3%) ഓഹരി ഇന്ന് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ്  പട്ടികയിൽ ഇടംനേടി.

Adani Ent (-3.2%) ഓഹരി നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. Adani ports (-1%) ഓഹരി ഇന്ന് നഷ്ടത്തിൽ അടച്ചു.

എല്ലാ ബാങ്ക് നിഫ്റ്റി ഓഹരികളും ഇന്ന് നേട്ടത്തിൽ അടച്ചു. Federal bank (+2.2%), SBI (+1.4%) എന്നിവ ശക്തമായ നീക്കം നടത്തി.

Inox Green ഓഹരി 60 രൂപയ്ക്ക് വിപണിയിൽ ലിസ്റ്റ് ചെയ്തു. 65 രൂപയായിരുന്നു ഐപിഒ വില. 59.1 രൂപ നിരക്കിൽ ഓഹരി വ്യാപാരം അവസാനിപ്പിച്ചു.

റെനാൾട്ട് ഗ്രൂപ്പിൽ നിന്നും ഓർഡർ ലഭിച്ചതിന് പിന്നാലെ KPIT Tech (+6.3%) ഓഹരി നേട്ടത്തിൽ അടച്ചു.

മെയിന്റനൻസ് റിപ്പയർ, ഓവർഹോൾ സൗകര്യത്തിനായി ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളവുമായി 20 വർഷത്തെ കരാറിൽ ഒപ്പുവച്ചതിന് പിന്നാലെ Indigo (+4%) ഓഹരി നേട്ടത്തിൽ അടച്ചു.

M&M Financial Services (+1.3%) ഓഹരി നേട്ടത്തിൽ അടച്ചു.

വളം ഓഹരികളായ RCF (+11.5%), FACT (+10.7%), Chambal fert (+4.1%), NFL (+10.2%), GNFC (+5.4%) എന്നിവ നേട്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

ബാങ്ക് നിഫ്റ്റി വീണ്ടും എക്കാലത്തെയും ഉയർന്നനില രേഖപ്പെടുത്തി. എന്നാൽ 3 മണിയോടെ ശക്തമായ വിൽപ്പനയാണ് സൂചികയിൽ അനുഭവപ്പെട്ടത്.

രാവിലെ നിഫ്റ്റി താഴേക്ക് നീങ്ങിയിരുന്നു. എന്നാൽ നിഫ്റ്റി ഫിൻ നിഫ്റ്റി എന്നിവ വശങ്ങളിലേക്ക് നീങ്ങി. വിക്സ് സാവധാനം മുകളിലേക്ക് കയറിയിരുന്നു. ഇത് വിപണിയിൽ ചാഞ്ചാട്ടം രൂക്ഷമായേക്കുമെന്നതിന്റെ വരാനിരിക്കുന്ന സൂചനയാണ്. അതിനാൽ തന്നെ നാളത്തെ വിക്സ് നീക്കം എങ്ങനെയാകുമെന്ന് ശ്രദ്ധിക്കുക.

നിഫ്റ്റി ഇന്ന് ഡോജി കാൻഡിൽ രൂപീകരിച്ചു.

തിങ്കളാഴ്ച മുതൽ HDFC Bank 12 പോയിന്റുകൾക്ക് ഉള്ളിലാണ് വ്യാപാരം നടത്തിയിരുന്നു.

പല എക്കണോമിക്ക് ഡാറ്റകളും ഇന്ന് പുറത്തുവന്നേക്കാം.

ഫ്രാൻസിന്റെ നിർമാണ പിഎംഐ 49.1 ആയി രേഖപ്പെടുത്തി. നേരത്തെ ഇത് 47.2 ആയി കാണപ്പെട്ടിരുന്നു.  ഫ്രാൻസിന്റെ സേവന പിഎംഐ 49.4 ആയി രേഖപ്പെടുത്തി. നേരത്തെ ഇത് 51.7 ആയിരുന്നു.

ജർമന്റെ നിർമാണ പിഎംഐ 46.7 ആയി രേഖപ്പെടുത്തി. നേരത്തെ ഇത് 45.1 ആയി കാണപ്പെട്ടിരുന്നു. ജർമന്റെ  സേവന പിഎംഐ 46.5 ആയി രേഖപ്പെടുത്തി. നേരത്തെ ഇത് 46.5 ആയിരുന്നു.

യൂറോസോണിന്റെ നിർമാണ പിഎംഐ 47.3 ആയി രേഖപ്പെടുത്തി. നേരത്തെ ഇത് 46.4 ആയി കാണപ്പെട്ടിരുന്നു. യൂറോസോണിന്റെ  സേവന പിഎംഐ 48.6 ആയി രേഖപ്പെടുത്തി. നേരത്തെ ഇത് 48.6 ആയിരുന്നു.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement