ഇന്നത്തെ വിപണി വിശകലനം

ഉയർന്ന ചാഞ്ചാട്ടങ്ങൾക്ക് വിധേയമായി വിപണി.

ഗ്യാപ്പ് അപ്പിൽ 16,293 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് താഴേക്ക് വീണു. 16200ന് അടുത്തായി സപ്പോർട്ട് രേഖപ്പെടുത്തിയ സൂചിക 12 മണിയോടെ തിരികെ കയറി ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. ശേഷം ഇന്നലത്തെ ഉയർന്ന നിലമറികടന്ന സൂചിക പുതിയ ഉയരങ്ങൾ കീഴടക്കിയെങ്കിലും അവസാന നിമിഷം ഉണ്ടായ ലാഭമെടുപ്പിനെ തുടർന്ന് താഴേക്ക് വീണു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 36 പോയിന്റുകൾ/ 0.22 ശതമാനം മുകളിലായി 16,294 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

36115 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ഒരു മണികൂർ കൊണ്ട് 35650 വരെ താഴേക്ക് വീണു. ബെയറിഷായി കാണപ്പെട്ടെങ്കിലും പിന്നീട് താഴ്ന്ന നിലയിൽ നിന്നും തിരികെ കയറിയ സൂചിക 36000 മറികടന്ന് മുന്നേറി. അവസാന നിമിഷം സൂചികയിൽ ചാഞ്ചാട്ടം രൂക്ഷമാവുകയും ലാഭമെടുപ്പ് അരങ്ങേറുകയും ചെയ്തു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 193 പോയിന്റുകൾ/ 0.54 ശതമാനം താഴെയായി 35834 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ഏറെയും മേഖല സൂചികകൾ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി റിയൽറ്റി, മീഡിയ എന്നിവ ഒരു ശതമാനത്തിനുള്ളിൽ നഷ്ടം രേഖപ്പെടുത്തി. നിഫ്റ്റി മെറ്റൽ ശക്തമായ മുന്നേറ്റം കാഴ്ചവച്ചു.

ഏഷ്യൻ വിപണികൾ ഏറെയും കയറിയിറങ്ങിയാണ് അടയ്ക്കപ്പെട്ടത്. അതേസമയം യൂറോപ്യൻ വിപണികൾ എല്ലാം തന്നെ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. 

നിർണായക വാർത്തകൾ 

Bharti Airtel ഓഹരി ഇന്ന് 4.2 ശതമാനം നേട്ടം കെെവരിച്ച് നിഫ്റ്റി 50യുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. Idea കൂപ്പുകുത്തിയത് എയർടെല്ലിന്റെ മുന്നേറ്റതിന് പിന്തുണയായി. അതേസമയം കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ഒൺവെബിന് ഡിഒടി ഇന്ത്യയിൽ നിന്നും 20 വർഷത്തേക്കായി സാറ്റ്ലെെറ്റ് അനുമതി ലഭിച്ചു.

Reliance 1.45 ശതമാനം നേട്ടം കെെവരിച്ച് നിഫ്റ്റി  50യുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

ചില ഓട്ടോ ഓഹരികൾക്കൊപ്പം Eicher Motors ഓഹരി ഇന്ന് 3.4 ശതമാനം നേട്ടം കെെവരിച്ച് ലാഭത്തിൽ അടച്ചു.

കൂടുതൽ ബയേഴ്സ് വന്നതിന് പിന്നാലെ ITC ഓഹരി ഇന്ന് 3.1 ശതമാനം ഉയർന്നു. വരും ദിവസങ്ങളിൽ ഓഹരി വിപണിക്ക് കൂടുതൽ പിന്തുണ നൽകിയേക്കാം.

മികച്ച ഫലം വന്നതിന് പിന്നാലെ Tata Steel BSL  0.9 ശതമാനം നേട്ടം കെെവരിച്ചു. മറ്റു മെറ്റൽ ഓഹരികളായ Tata Steel(+2.1%), JSW Steel(+2.1%), SAIL(+4%), National Aluminium(+3.4%), Jindal Steel(+2.2%) എന്നിങ്ങനെ നേട്ടം കെെവരിച്ചു.

അനേകം ദിവസത്തെ കാളയോട്ടത്തിന് പിന്നാലെ ബാങ്ക്സ്, ഫിനാൻഷ്യൽ ഓഹരികൾ ഇന്ന് ലാഭമെടുപ്പിന് വിധേയമായി. SBI(-3.3%), IndusInd Bank(-2.2%), Bajaj Finance(-1.7%), ICICI Bank(-1.7%), Bajaj Finserv(-1.3%)  എന്നിങ്ങനെ നഷ്ടം രേഖപ്പെടുത്തി നിഫ്റ്റി 50യുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

അതേസമയം HDFC Bank(+1.3%), Kotak Bank(+1.2%) എന്നിവ ലാഭത്തിൽ അടച്ചു. ഇവ രണ്ടും 52 ആഴ്ചയിലെ ഉയർന്ന നിലയിൽ നിന്നും വളരെ ദൂരെയാണുള്ളത്.



കുമാർ മംഗലം ബിർളയെ ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കം ചെയ്തതിന് പിന്നാലെ IDEA ഓഹരി ഇന്ന് 25 ശതമാനം താഴേക്ക് വീണു. പിന്നീട് ഇവിടെ നിന്നും തിരികെ കയറിയ സൂചിക 0.8 ശതമാനം നഷ്ടത്തിൽ അടച്ചു. IndusTower 3.8 ശതമാനം ലാഭത്തിൽ അടച്ചു. കമ്പനിയെ ഏറ്റെടുക്കുകയാണെങ്കിൽ അത് സന്നദ്ധരായ വായ്പക്കാർക്ക് അല്ലെങ്കിൽ ബിഎസ്എൻഎല്ലിന് സൗജന്യമായി നൽകുമെന്ന് വോഡഫോൺ പിഎൽസി അറിയിച്ചു.

വിഐക്ക് പണം വായ്പ നൽകിയ ആശങ്ക നിലനിൽക്കുന്നതിനാൽ IDFC First Bank(-3.9%), IndusInd Bank(-2.2%), Yes Bank(-1.9%) എന്നിവ നഷ്ടത്തിൽ അടച്ചു.

ഒന്നാം പാദഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ Hind Petrol 2.6 ശതമാനം നഷ്ടത്തിൽ അടച്ചു.

ഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ CholaFin ഓഹരി ഇന്ന് 4.4 ശതമാനം നേട്ടം കെെവരിച്ചു. കഴിഞ്ഞ 5 ദിവസമായി ഓഹരി 13 ശതമാനത്തിന്റെ മുന്നേറ്റമാണ് കാഴ്ചവച്ചത്. അതേസമയം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ എയർലൈൻസിന് 19,000 കോടി രൂപയുടെ നഷ്ടമുണ്ടായതായി ഏവിയേഷൻ മന്ത്രി പറഞ്ഞു.

JK Paper(+6.9%), JK Tyre(+3%), JK Lakshmi(+2.9%) എന്നിങ്ങനെ നേട്ടം കെെവരിച്ചു. ഒരുപക്ഷേ ജെകെ പ്രോമോട്ടർ ഓർഗനെെസേഷൻ തന്നെയാകാം ഇവ വാങ്ങിക്കൂട്ടുന്നത്.

മുംബൈയിലെ ഒരു ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന കമ്പനിയുടെ സ്ഥലം 320 കോടി രൂപയ്ക്ക് വിൽക്കാനുള്ള നിർദ്ദേശം ലഭിച്ചതിന് പിന്നാലെ Greaves Cotton 2.9 ശതമാനം നേട്ടം കെെവരിച്ചു.

വിപണി മുന്നിലേക്ക് 

ആഴ്ചയിലെ എക്സ്പെയറി ദിനത്തിൽ പ്രതീക്ഷിച്ച പോലെ തന്നെ ചാഞ്ചാട്ടത്തിന് വിധേയമായി നിഫ്റ്റി.

ഭാരതി എയർടെൽ ഓഹരി  6 ശതമാനം ഇൻട്രോഡേ നേട്ടം കെെവരിച്ച് ആദ്യഘട്ടത്തിൽ  നിഫ്റ്റിക്ക് പിന്തുണ നൽകി. ഇതിന് പിന്നാലെ റിലയൻസ് ഓഹരി കൂടി കുതിച്ച്കയറി വിപണിയെ കൂടുതൽ ബുള്ളിഷാക്കി. അതേസമയം ഐഡിയ ദയനീയമായി താഴേക്ക് വീണു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ രണ്ട് ദിവസമായി ഓഹരികൾ വാങ്ങികൂട്ടുകയാണ്. ഇവർ ഇന്നും ഓഹരി വാങ്ങിയിട്ടുണ്ടെങ്കിൽ വിപണി വരുന്ന ആഴ്ച കൂടി ബുള്ളിഷായി കാണപ്പെട്ടേക്കാം.

ഇൻട്രാഡേ നീക്കങ്ങൾക്ക് ഒടുവിൽ നിഫ്റ്റി 16300നും ബാങ്ക് നിഫ്റ്റി 36000നും താഴെയായി വ്യാപാരം അവസാനിപ്പിച്ചു. സ്കാപിൾ ചെയ്യുന്നവർക്ക് ഇത് ഉയർന്ന അവസരം നൽകിയിട്ടുണ്ടാകും.

Airtel, Kotak Bank, ITC എന്നീ ഓഹരികൾ ഇന്ന് ശക്തമായി നിലകൊണ്ടു. ഇവ വീണ്ടും മുന്നേറ്റം തുടരുമോ എന്ന് ശ്രദ്ധിക്കാവുന്നതാണ്. 

ഈ എക്സ്പെയറി നിങ്ങൾക്ക് എങ്ങനെ ഉണ്ടായിരുന്നു. നിഫ്റ്റി വീണ്ടും മുകളിലേക്ക് പോകുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? തീർച്ചയായും കമന്റ് ചെയ്ത് അറിയിക്കുക.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement