ഇന്നത്തെ വിപണി വിശകലനം

ബാങ്ക് നിഫ്റ്റി പിന്തിരിഞ്ഞ് നിന്നപ്പോഴു കാളകൾക്കൊപ്പം ശക്തമായ മുന്നേറ്റം തുടർന്ന് നിഫ്റ്റി.

ഫ്ലാറ്റായി 16942 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് കാളക്കുറ്റന്മാർക്കൊപ്പം കുതിച്ചുപാഞ്ഞു. 15 മിനിറ്റിനുള്ളിൽ 80 പോയിന്റുകൾ താഴേക്ക് വീഴുന്നതിന് മുമ്പായി സൂചിക 16990 എന്ന പുതിയ ഉയരം സ്വന്തമാക്കി. ഇതിന് ശേഷം ശക്തി കെെവരിച്ച കാളകൾ അവിശ്വസനീയമായ മുന്നേറ്റം നടത്തി 17000 നിഷ്പ്രയാസം മറികടന്ന് 17050 രോഖപ്പെടുത്തി. ഇവിടെ ഉണ്ടായ ലാഭമെടുപ്പിന് പോലും കാളകളുടെ തേരോട്ടത്തെ പിടിച്ചു നിർത്താൻ സാധിച്ചില്ല.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 201 പോയിന്റുകൾ/ 1.19 ശതമാനം മുകളിലായി 17132 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

36376 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ഇന്ന് വിശ്രമത്തിന് സമാനമായ നീക്കമാണ് കാഴ്ചവച്ചത്. 36200 പരീക്ഷിച്ച സൂചിക താഴേക്ക് വീണില്ല. ഇത് കാളകൾക്ക് മേൽ ശുഭസൂചന നൽകുന്നു. എന്നിരുന്നാലും സൂചികയ്ക്ക് 36500 എന്ന പ്രതിരോധ മേഖലയ്ക്ക് മുകളിൽ നിൽക്കാനായില്ല.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 78 പോയിന്റുകൾ/ 0.21 ശതമാനം മുകളിലായി 36424 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

നിഫ്റ്റി മെറ്റൽ, നിഫ്റ്റി ഐടി, നിഫ്റ്റി ഫിൻസർവ്, നിഫ്റ്റി എഫ്.എം.സി.ജി എന്നിവ ഇന്ന് ലാഭത്തിൽ അടച്ചു. നിഫ്റ്റി മീഡിയ മാത്രമാണ് ഇന്ന് നഷ്ടത്തിൽ അടച്ചത്. മറ്റു മേഖലകൾ അസ്ഥിരമായി കാണപ്പെട്ടു.

രാവിലത്തെ നഷ്ടത്തിന് ശേഷം ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും നേരിയ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക വാർത്തകൾ 

വാർഷിക പൊതുയോഗം നടക്കാനിരിക്കെ Bharti Airtel ഓഹരി ഇന്ന് 7 ശതമാനം നേട്ടം കെെവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംപിടിച്ചു. ഗൂഗിളിൽ നിന്നുള്ള നിക്ഷേപത്തെക്കുറിച്ചുള്ള വാർത്തയും കമ്പനി നിഷേധിച്ചു.

ഇന്ത്യയിൽ 5ജി സേവനങ്ങൾ വേഗത്തിലാക്കാൻ പദ്ധതിയിടുന്നതായി പറഞ്ഞതിന് പിന്നാലെ Idea ഓഹരി 2.5 ശതമാനം നേട്ടം കെെവരിച്ചു. 

ബജാജ് ഓഹരികൾ വീണ്ടും നേട്ടം കെെവരിച്ചു. Bajaj Finance(+5%), Bajaj Finserv(+3.5%) എന്നിങ്ങനെ നേട്ടം കെെവരിച്ച് നിഫ്റ്റി 50യുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

ബ്രേക്ക് ഔട്ടിന് ശേഷം Eicher Motors ഓഹരി 4.9 ശതമാനം നേട്ടം കെെവരിച്ചു. ഓട്ടോ വിൽപ്പന കണക്കുകൾ പുറത്തുവരാനിരിക്കെ ഓഹരിയിൽ മുന്നേറ്റം തുടർന്നേക്കാം.

ആഗോള വിപണിയിലെ അലുമിനിയം വില 10 വർഷത്തെ ഉയർന്ന നിലരേഖപ്പെടുത്തിയതിന് പിന്നാലെ Hindalco 4.5 ശതമാനം നേട്ടം കെെവരിച്ചു.  National Aluminium 3.1 ശതമാനം മുന്നേറ്റം നടത്തി.

ടിഗോർ സെഡാന്റെ 12 ലക്ഷം രൂപയുടെ ഇവി വാഹനം അവതരിപ്പിച്ചതിന് പിന്നാലെ Tata Motors 1.5 ശതമാനം നഷ്ടത്തിൽ അടച്ചു.

4:1 അനുപാതത്തിൽ ബോണസ് ഷെയർ വിതരണം ചെയ്തതിന് പിന്നാലെ SRF 4.3 ശതമാനം നേട്ടം കെെവരിച്ചു.

ജൂണിലെ പതനത്തിന് ശേഷം അദാനി ഓഹരികൾ നഷ്ടം നികത്തി മുന്നേറാൻ തുടങ്ങി. Adani Ent(+4.6%), Adani Ports(+2.5%) എന്നിങ്ങനെ ലാഭത്തിൽ അടച്ചു. Adani Power, Adani Transmission, ATGL എന്നിവ  5 ശതമാനം നേട്ടത്തിൽ അപ്പർ സർക്യൂട്ട് രേഖപ്പെടുത്തി.

കമ്പനിയുടെ ജയ്പൂർ ഹെഡ് ഓഫീസിലെ ഇന്റേണൽ ഓഡിറ്റ് മേധാവി സുമിത് ധീർ രാജിവച്ചതായി വാർത്ത പുറത്തുവന്നതിന് പിന്നാലെ Au Small Finance Bank 12.6 ശതമാനം ഇടിഞ്ഞു.

വിപണി മുന്നിലേക്ക് 

മൂഡീസ് റേറ്റിംഗ് എജൻസിയുടെ കണക്കുകൂട്ടൽ പ്രകാരം 2021ലെ ഇന്ത്യയുടെ ജിഡിപി പ്രവചനം 9.6 ശതമാനവും 2022ലേത് 7 ശതമാനവുമാണ്. മെയ് മുതൽ ഇത് മാറ്റമില്ലാതെ തുടരുകയാണ്. സാമ്പത്തിക സ്ഥിതി വീണ്ടെടുക്കുന്നത് വരെ പലിശ നിരക്ക് കുറച്ച് നിർത്താൻ ആർബിഐ ശ്രമിക്കുമെന്നും എജൻസി വ്യക്തമാക്കി.

ഇത് വിദേശ നിക്ഷേപ സ്ഥാപനങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകി. ഇതേതുടർന്ന് ഇവർ ഓഹരികൾ വാങ്ങികൂട്ടിയതാണ് ഇന്നത്തെ  മുന്നേറ്റത്തിന് കാരണമായത്. HDFC ഓഹരി ഇന്ന് ശക്തമായ നീക്കം കാഴ്ചവച്ചു.



ബാങ്ക് നിഫ്റ്റിയുടെ ചാർട്ട് മൂന്ന് മാസകാലയളവിൽ നോക്കിയാൽ നിങ്ങൾക്ക് ഒരു ബ്രേക്ക് ഔട്ടിനുള്ള സാധ്യത കാണാവുന്നതാണ്. ഇത് വിപണിയെ കൂടുതൽ ഉയരങ്ങളിൽ എത്തിച്ചേക്കും.

ടിസിഎസിനോപ്പം അദാനി ഓഹരികളും കത്തിക്കയറി പുതിയ ഉയരങ്ങൾ കീഴടക്കി. ഇൻഫി ഓഹരി 1750 എന്ന പ്രതിരോധത്തിലാണ് നിൽക്കുന്നത്. ഇത് കമ്പനി പ്രഖ്യാപിച്ച ഷെയർ ബെെ ബാക്കിന്റെ വിലയാണ്.

ബജാജ് ഓഹരികളും ഇന്ന് ശക്തമായ മുന്നേറ്റം നടത്തി പുതിയ ഉയരങ്ങൾ കീഴടക്കി. ഇവ രണ്ടും നിങ്ങളുടെ പോർട്ട്ഫോളിയോയിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. വില ഉയരുമ്പോൾ ഇതിൽ ബോണസ് ഇഷ്യു നടന്നേക്കാനും സാധ്യതയുണ്ട്.

ഇന്നലെ പറഞ്ഞത് പോലെ വിപണിക്ക് മുന്നിലേക്ക് നീങ്ങാൻ 17000 മറികടക്കേണ്ടത് അനിവാര്യമായിരുന്നു. ആഭ്യന്തര,വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ന് ഓഹരികൾ വാങ്ങികൂട്ടിയിട്ടുണ്ടാകണം.

17000 നിഫ്റ്റിക്ക് ഇനി മുതൽ ഒരു ഇടക്കാല സപ്പോർട്ടായി തുടരും. 16,750, 16,500 എന്നിവ ശക്തമായ സപ്പോർട്ട് ആയി മാറും. എന്നാൽ നിലവിലെ നിഫ്റ്റിയുടെ മുന്നേറ്റം കാണുമ്പോൾ അടുത്തെങ്ങും ഈ നിലയിലേക്ക് സൂചിക എത്തുമെന്ന് കരുതാനാകില്ല.

അതേസമയം ബാങ്ക് നിഫ്റ്റിക്ക് 52 ആഴ്ചയിലെ ഉയർന്ന നില കെെവരിക്കാൻ ഇനിയും ഏറെ ദൂരമാണുള്ളത്. വിപണിയിൽ വലിയ ഒരു ഇടിവ് ഉണ്ടായില്ലെങ്കിലും മുകളിലേക്ക് പോകും തോറും ആരോഗ്യപരമായ തിരുത്തൽ അനുഭവപ്പെട്ടേക്കാം.

ഏവരും  സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement