ഇന്നത്തെ വിപണി വിശകലനം 

ഗ്യാപ്പ്  അപ്പിൽ 14812 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഉടൻ തന്നെ 60 പോയിന്റുകൾ താഴേക്ക് വീണു. നിരവധി തവണ മുകളിലേക്ക് തിരികെ കയറാൻ ശ്രമിച്ച സൂചികയ്ക്ക് 14800 ലേക്ക് പോലും എത്താൻ സാധിച്ചില്ല. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 154 പോയിന്റുകൾ/ 1.04% താഴെയായി 14690 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ഗ്യാപ്പ് ഡൗണിൽ 33773 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് വീണു. പൊതുമേഖലാ ബാങ്കുകൾ ശക്തമായിരുന്നെങ്കിലും സ്വകാര്യ ബാങ്കുകളിലുണ്ടായ നഷ്ടം സൂചിക താഴേക്ക് വീഴാൻ കാരണമായി. വെള്ളിയാഴ്ചത്തെ താഴ്ന്ന നിലയിൽ സപ്പോർട്ട് എടുത്ത സൂചിക 350 പോയിന്റുകളുടെ നേട്ടം കെെവരിച്ചെങ്കിലും പിന്നീട് കൂപ്പുകുത്തി. തുടർന്ന്  കഴിഞ്ഞ ദിവസത്തേക്കാൾ 571 പോയിന്റ്/ 1.69 ശതമാനം  താഴെയായി 33,303  എന്ന നിലയിൽ ബാങ്ക് നിഫ്റ്റി  വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റിയുടെ പതനത്തിന് പിന്നാലെ നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ്സ് ഇന്ന് 2 ശതമാനം നഷ്ടം രേഖപ്പെടുത്തി. നിഫ്റ്റി ഐടി 1 ശതമാനം നഷ്ടം രേഖപ്പെടുത്തിയപ്പോൾ നിഫ്റ്റി റിയൽറ്റി, പി.എസ്.യു ബാങ്ക്സ്, എഫ്.എം.സി.ജി എന്നിവ ഒരു ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു.

ഏഷ്യൻ  വിപണികൾ എല്ലാം തന്നെ  ഇന്ന് നഷ്ടത്തിലാണ്  വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം  യൂറോപ്യൻ വിപണികൾ എല്ലാം ഇപ്പോൾ ചുവന്ന നിറത്തിലാണ് വ്യാപാരം നടത്തുന്നത്. 

നിർണായക വാർത്തകൾ

ദേശീയ പെൻഷൻ പദ്ധതി പ്രകാരം സെൻട്രൽ റെക്കോർഡ് കീപ്പിംഗ് ഏജൻസി  ആയി പ്രവർത്തിക്കുന്നതിനായി സർട്ടിഫിക്കറ്റ് ലഭിച്ചതിന് പിന്നാലെ CAMS ഓഹരി ഇന്ന് 1.6 ശതമാനം നേട്ടം കെെവരിച്ചു.  

UPL ഓഹരി ഇന്ന് 2 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ച് നിഫ്റ്റി 50യുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടം പിടിച്ചു. ഓഹരി 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നില കെെവരിച്ചു.

HDFC-യുടെ രണ്ട് ഓഹരികളും ഇന്ന് താഴേക്ക് കൂപ്പുകുത്തി. ഇവ 140 പോയിന്റുകളുടെ നഷ്ടമാണ് നിഫ്റ്റിക്ക് വരുത്തിവച്ചത്. അതെ 150 പോയിന്റുകളുടെ ദിവസ നഷ്ടത്തിൽ രണ്ട് ഓഹരികൾ മാത്രമാണ് സുപ്രധാന പങ്കുവഹിച്ചത്.

ഇന്നലത്തെ കുതിച്ചുകയറ്റത്തിന് ശേഷം ഐടി ഓഹരികൾ  ഏറെയും ഇന്ന് കൂപ്പുകുത്തി. എന്നാൽ Naukri 2.94 ശതമാനവും TCS 0.61 ശതമാനവും നേട്ടം കെെവരിച്ചു.

SunPharma, Torrent Pharma, Cadila Healthcare, Cipla, Dr Reddy, Lupin  എന്നിവർ ABCD Technologies-ന്റെ ഓഹരികൾ സ്വന്തമാക്കി. ഒപ്പം സിപ്ലയും ഡോ റെഡ്ഡിയും എബിസി ടെക്കുമായി കരാറിൽ ഏർപ്പെട്ടു. ബി 2 ബി ഹെൽത്ത് കെയർ പ്ലാറ്റ്ഫോം ഫാർമറാക്ക് ഏറ്റെടുക്കുന്നതിനുള്ള വിപുലമായ ചർച്ചകളും നടന്നു. ഓൺലെെൻ ഫാർമാ കമ്പനികൾക്ക് എതിരെ ഒരു തുറന്ന യുദ്ധത്തിനാണ് കമ്പനി ശ്രമിക്കുന്നത്.

10,900 കോടി രൂപയുടെ ഭക്ഷ്യ  സംസ്കരണത്തിനുള്ള പി‌എൽ‌ഐ പദ്ധതി കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ പ്രഖ്യാപിച്ചു. ഇതിലൂടെ ഏതൊക്കെ ഓഹരികൾ  ദീർഘകാലാടിസ്ഥാനത്തിൽ പ്രയോജനം നൽകുമെന്നത് സംബന്ധിച്ച് ഞങ്ങൾ ഒരു ലേഖനം തയ്യാറാക്കുന്നുണ്ട്.



രാജ്യത്തേക്ക് പഞ്ചസാര കയറ്റുമതി ചെയ്യാൻ ഇന്ത്യൻ സർക്കാർ അനുമതി നൽകുന്നുവെന്ന് പാകിസ്ഥാൻ മാദ്ധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഷുഗർ ഓഹരികൾ കത്തിക്കയറി. Notably, Praj Industries എന്നിവ 4 ശതമാനത്തിന് മുകളിലും Balrampur Chini 6 ശതമാനത്തിന് മുകളിലും നേട്ടം കെെവരിച്ചു. 

അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള  ഇന്ത്യയുടെ വളർച്ചാ നിരക്ക് 4.7 ശതമാനം വർധിക്കുമെന്ന് ലോക ബാങ്ക്.

1910 കോടി രൂപയുടെ ഓർഡറുകൾ ലഭിച്ചതിന് പിന്നാലെ KNR Construction ഓഹരി ഇന്ന് 3 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു. 

ജപ്പാൻ ബാങ്കിൽ നിന്ന് 7,200 കോടി രൂപയുടെ വായ്പയെടുത്തതിന് പിന്നാലെ SBIN ഓഹരി 1 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു.

മഹാരാഷ്ട്ര സർക്കാർ സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിക്കുറയ്ക്കുന്നത് തുടർന്നേക്കുമെന്ന വാർത്ത വന്നതിന് പിന്നാലെ റിയൽറ്റി ഓഹരികൾ കുതിച്ചുയർന്നു. Godrej Properties ഇന്ന് 4 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു.

ദിവസത്തെ ഏറ്റവും ഉയർന്ന നിലയിൽ നിന്നും Reliance ഇന്ന് 2 ശതമാനം കൂപ്പുകുത്തി. ഓഹരി 2000 എന്ന നിലയിലേക്ക് തിരികെയെത്തി.

Maruti Suzuki-യുമായി കാർ ലോൺ നൽകുന്നതിനുള്ള കരാറിൽ ഏർപ്പെട്ടതിന് പിന്നാലെ Karnataka Bank ഓഹരി ഇന്ന് കുതിച്ചുയർന്നു. 

വിപണി മുന്നിലേക്ക്

എച്ച്.ഡി.എഫ്.സി ഓഹരികളാണ് വിപണി ഇന്ന് കൂപ്പുകുത്താൻ  കാരണമായത്. എന്നാൽ  ബാങ്ക് നിഫ്റ്റി 1.69 ശതമാനം നഷ്ടം രേഖപ്പെടുത്തിയപ്പോഴും എസ്‌ബി‌ഐ ഇന്ന് 1 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു. എച്ച്.ഡി.എഫ്.സി ബാങ്ക് തനിച്ച് ബാങ്ക് നിഫ്റ്റിയെ 333 പോയിന്റുകൾ താഴേക്ക് കൊണ്ട് പോയിയെന്നാണ് ഇതിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്.

എച്ച്.ഡി.എഫ്.സി ബാങ്കിന്റെ സ്വാധീനത്തെ തുടർന്ന് മറ്റു ബാങ്കിംഗ് ഓഹരികൾ വരെ  താഴേക്ക് പോകുന്നത് നമ്മൾ കണ്ടു. റിലയൻസ് ഓഹരി താഴേക്ക് വന്ന് 2000 എന്ന സപ്പോർട്ടിൽ എത്തിയത് സൂചികയിൽ  ഒരു ഇടിവ് സംഭവിച്ചേക്കാമെന്നതിന്റെ സൂചിനയാണ് നൽകുന്നത്.


ഒരു കമ്പനി വാങ്ങുന്നതിനായി ഇന്ത്യയിലെ എല്ലാ ഫാർമ കമ്പനികളും ഒന്നിക്കുന്നത് ഏറെ രസകരമായ ഒരു കാര്യമാണ്. പുതിയ സ്ഥാപനങ്ങളുടെ ഓൺലൈൻ പേയ്‌മെന്റ് സംവിധാനങ്ങൾക്കായി  ആർ‌ബി‌ഐ ലൈസൻസ് നേടാനുള്ള ശ്രമത്തിലാണ്  പ്രമുഖ കമ്പനികൾ എല്ലാം തന്നെ.

മാർച്ച് മാസത്തിൽ മാത്രം നിഫ്റ്റി 0.48 ശതമാനം നഷ്ടമാണ് രേഖപ്പെടുത്തിയത്. ഏപ്രിൽ മാസം നമ്മൾക്ക് ഏവർക്കും ഒപ്പം നിഫ്റ്റിക്കും വളരെ നല്ലതാകുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ സാമ്പത്തിക വർഷത്തിലേക്ക് കടക്കുന്ന അവസരത്തിൽ ഏർക്കും ആശംസ അറിയിക്കുന്നു.

ഏവരും രാത്രിയിലെ സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement