ഇന്നത്തെ വിപണി വിശകലനം
കരടികളെ ചവിട്ടിമെതിച്ച് കാളക്കൂറ്റന്മാർ, നിഫ്റ്റി വീണ്ടും ലാഭത്തിൽ അടച്ചു.
ഉയർന്ന ഗ്യാപ്പ് അപ്പിൽ 17319 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം തുടർന്നു. 17440 എന്ന നിലയിൽ പ്രതിരോധം അനുഭവപ്പെട്ടെങ്കിലും അവസാന നിമിഷം കത്തിക്കയറിയ സൂചിക ഈ നില മറികടന്ന് മുന്നേറി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 293 പോയിന്റുകൾ/ 1.71 ശതമാനം മുകളിലായി 17470 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി 37055 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം അവരംഭിച്ചതിന് പിന്നാലെ 36900 സപ്പോർട്ടായി രേഖപ്പെടുത്തി. തുടർന്ന് ഇവിടെ നിന്നും ശക്തി കെെവരിച്ച സൂചിക ശക്തമായ മുന്നേറ്റം കാഴ്ചവച്ചു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 666 പോയിന്റുകൾ/ 1.82 ശതമാനം മുകളിലായി 37284 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
എല്ലാ മേഖലാ സൂചികകളും ഇന്നും ലാഭത്തിൽ അടച്ചു. നിഫ്റ്റി മീഡിയ(+2.5%), നിഫ്റ്റി പി.എസ്.യു ബാങ്ക്സ്(+2.5%), നിഫ്റ്റി ഓട്ടോ(+2.3%) എന്നിവ ഇന്ന് 2 ശതമാനത്തിന് മുകളിൽ നേട്ടത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ എല്ലാം തന്നെ ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ എല്ലാം തന്നെ ഫ്ലാറ്റായാണ് വ്യാപാരം നടത്തുന്നത്.
നിർണായക വാർത്തകൾ
Bajaj Finance(+3.6%), Bajaj Finserv(+3%) എന്നീ ഓഹരികൾ ഇന്ന് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. ഇരു ഓഹരികളും 50 ദിവസത്തെ മൂവിംഗ് ആവറേജ് നിലയിൽ എത്തപ്പെട്ടു.
SBI(+3.1%), ICICI Bank(+2.5%) എന്നീ സാമ്പത്തിക ഓഹരികളും ഇന്ന് നേട്ടം കെെവരിച്ചു.
വരും വർഷങ്ങളിൽ ശക്തമായ ഹൈബ്രിഡ്, ഇവി പോർട്ട്ഫോളിയോക്കായി കമ്പനി ഒരുങ്ങുകയാണെന്ന സൂചന പുറത്തുവന്നതിന് പിന്നാലെ Maruti(+3.4%) ഓഹരി നേട്ടത്തിൽ അടച്ചു.
അലൂമിനിയത്തിന്റെ ഇറക്കുമതി ഡ്യൂട്ടി വർദ്ധിപ്പിച്ച വാർത്ത ഇന്നലെ പുറത്തുവന്നതിന് ശേഷം ഇന്നും Hindalco(+3.3%) ഓഹരി നേട്ടത്തിൽ അടച്ചു. National Aluminium(+1.7%) ലാഭത്തിൽ അടച്ചു. Jindal Steel(+3.6%), Tata Steel(+2.1%), SAIL(+2.2%) എന്നീ ഓഹരികളും ലാഭത്തിൽ അടച്ചു.
ഫാർമ ഓഹരികൾ ദിവസം മുഴുവൻ ബുള്ളിഷായി കാണപ്പെട്ടു. Biocon(+6.2%), Granule(+4.8%), AuroPharma(+4.2%) എന്നിവ ലാഭത്തിൽ അടച്ചു.
കമ്മോഡിറ്റിയിൽ വ്യാപാരം നടത്താൻ എഫ്.ഐ.ഐകൾക്ക് ഉടൻ അനുമതി ലഭിക്കുമെന്ന വാർത്തയെ തുടർന്ന് MCX(+4.9%) ഓഹരി നേട്ടത്തിൽ അടച്ചു. IEX(+2.8%), BSE(+5.7%), CDSL(+1.5%) എന്നിവ നേട്ടത്തിൽ അടച്ചു.
വിപണി മുന്നിലേക്ക്
ആർബിഐയുടെ പ്രഖ്യാപനങ്ങളെ തുടർന്ന് വിപണി ഇന്ന് മികച്ച രീതിയിൽ മുന്നേറുന്ന കാഴ്ചയാണ് കാണാനായത്. രാജ്യത്തിന്റെ ജിഡിപി വളർച്ച മൂന്നാം പാദത്തിൽ 6.6 ശതമാനമായി രേഖപ്പെടുത്തി. സമ്പത്ത് വ്യവസ്ഥ കൊവിഡിൽ നിന്നും ഇതിനോട് അകം കരകയറിയതായി മനസിലാക്കാം.
രണ്ട് ദിവസത്തെ തുടർച്ചയായ റാലിക്ക് ശേഷം യൂറോപ്യൻ വിപണികൾ ശാന്തമായി നിൽക്കുന്നത് കാണാം. നിഫ്റ്റി ഐടി, ഓട്ടോ എന്നീ മേഖലാ സൂചികകൾ ശക്തമായി കാണപ്പെട്ടു. ഇരു സൂചികകളും ബ്രേക്ക്ഔട്ട് നടത്തി.
മാരുതിക്ക് ഇതുവരെ ഇവി, ഹൈബ്രിഡ് കാർ പ്ലാനുകൾ ഇല്ല എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. വരും ദിവസങ്ങളിൽ ഇത്തരമൊരു പദ്ധതി കമ്പനി പ്രഖ്യാപിച്ചാൽ, ഇവി ബിസിനസിൽ ടാറ്റാ മോട്ടോഴ്സിനുള്ള നിലവിലെ മുന്നേറ്റം നഷ്ടമായേക്കാം. മാരുതി ഓഹരി 50 ദിവസത്തെ മൂവിംഗ് ആവറേജിന് അടുത്താണുള്ളത്. ഇത് മറികടന്നാൽ ഓഹരിയിൽ ശക്തമായ മുന്നേറ്റം അരങ്ങേറിയേക്കാം.
ആഴ്ചയിൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വലിയ വിൽപ്പനയാണ് നടത്തിയത്. അതേസമയം ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ ശക്തമായി നിലകൊള്ളുന്നത് കാണാം. ഇവർ ആയിരത്തിലേറെ കോടി രൂപയുടെ ഓഹരികളാണ് വാങ്ങികൂട്ടുന്നത്. അടുത്ത വർഷത്തിന്റെ ആരംഭത്തോടെ എന്ത് സംഭവിക്കുമെന്ന് കണ്ട് തന്നെ അറിയാം.
17600ന് മുകളിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചാൽ കാളകൾക്ക് അനുകൂലമാണെന്ന് പറയാം.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

