ഇന്നത്തെ വിപണി വിശകലനം
പൊതുവെ അസ്ഥിരമായി നിന്ന വിപണി ശക്തമായി വ്യാപാരം അവസാനിപ്പിച്ചു.
ഗ്യാപ്പ് അപ്പിൽ 17297 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് 75 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി കാണപ്പെട്ടു. നിഫ്റ്റി 17300 എന്ന നിലയിൽ അനുഭവപ്പെട്ട പ്രതിബന്ധ മേഖലയിൽ തന്നെ ശക്തമായി നിലകൊള്ളുന്നു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 103 പോയിന്റുകൾ/ 0.60 ശതമാനം മുകളിലായി 17325 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ഗ്യാപ്പ് അപ്പിൽ 35931 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ഇന്ന് അസ്ഥിരമായി കാണപ്പെട്ടു. 35670 പ്രധാന നിലയായി കാണപ്പെടുന്നു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 136 പോയിന്റുകൾ/ 0.38 ശതമാനം മുകളിലായി 35847 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഫിൻസർവ്(+1%), നിഫ്റ്റി ഫാർമ (+1.5%), നിഫ്റ്റി റിയൽറ്റി(+1%) എന്നിവ നേട്ടത്തിൽ അടച്ചു. നിഫ്റ്റി മീഡിയ 1.2 ശതമാനം താഴേക്ക് വീണു.
ജപ്പാൻ, ഹോങ്കോംഗ് എന്നിവ 1 ശതമാനം നേട്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണികൾ ഇപ്പോൾ 1 മുതൽ 2 ശതമാനം വരെ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക വാർത്തകൾ
Bharti Airtel (+3%) ഓഹരി ശക്തമായ മുന്നേറ്റം നടത്തി 52 ആഴ്ചയിലെ ഉയർന്ന നിലരേഖപ്പെടുത്തി. Indus Tower (+2.%) നേട്ടത്തിൽ അടച്ചു.
അദാനി ഓഹരികളിൽ ഇന്ന് ശക്തമായ ബൈയിംഗ് അരങ്ങേറി. Adani Ports (+3.3%), Adani Power (+14%), Adani Wilmar (+8.4%), ATGL (+1.8%) എന്നിവ ശക്തമായ മുന്നേറ്റം നടത്തി..
മരുന്ന് വില ഉയർത്താൻ അനുമതി ലഭിച്ചതിന് പിന്നാലെ ഫാർമ ഓഹരികൾ മുന്നേറ്റം നടത്തി. Divis Lab (+3.2%), Cipla (+2.1%), IPCALAB (+6%), Torrent Pharma (+3%) എന്നിവ ഇന്ന് നേട്ടത്തിൽ അടച്ചു.
താഴേക്ക് ഉള്ള ട്രെൻഡ് ലൈൻ ബ്രേക്ക് ചെയ്ത് കൊണ്ട് HDFC(+3%) ഓഹരി ഇന്ന് നേട്ടത്തിൽ അടച്ചു.
സിഎൽഎസ്എ ഓഹരിയിൽ ബൈ കോൾ നൽകിയതിന് പിന്നാലെ Max Financial (+5.2%) നേട്ടത്തിൽ അടച്ചു.
1000 കോടിയിലധികം രൂപയുടെ വ്യാജ ക്ലെയിമുകൾ ഐടി വകുപ്പ് കണ്ടെത്തിയതിന് പിന്നാലെ Hero MotoCorp (-7%) കുത്തനെ താഴേക്ക് വീണു.
ഊർജ്ജ ഓഹരികളായ ONGC (-3%), IOC (-1.3%), BPCL (-0.35%), IEX (-2.1%), Coal India (-2.7%) എന്നിവ നിഫ്റ്റിയുടെ ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.
ആവശ്യകത വർദ്ധിച്ചതോടെ Ind Hotel (+3.7%),Chalet (+2.1%) എന്നിവ നേട്ടത്തിൽ അടച്ചു.
Ultra Cements (+2.6%), ACC (+3.3%), Ambuja Cements (+3.6%), India Cements (+1.9%), JK Cement (+5.3%), Shree Cements (+1.9%), JK Lakshmi (+7.1%) എന്നീ ഓഹരികൾ നേട്ടത്തിൽ അടച്ചു.
Ruchi Soya (+15.8%) ഓഹരി ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു.
1575 കോടി രൂപയുടെ പദ്ധതി ലഭിച്ചതിന് പിന്നാലെ PNC Infra (+4.7%) ഓഹരി നേട്ടത്തിൽ അടച്ചു.
വളം ഓഹരികളായ NFL (+7.8%), RCF (+13%), Fact (+4.8%), GSFC (+6.4%) എന്നിവ നേട്ടത്തിൽ അടച്ചു.
വിപണി മുന്നിലേക്ക്
നിഫ്റ്റിയും ബാങ്ക് നിഫ്റ്റിയും ഇന്ന് അസ്ഥിരമായി കാണപ്പെട്ടു. എങ്കിലും അനേകം ഓഹരികൾ ചാഞ്ചാട്ടത്തിന് വിധേയമായി. ഏറെ ആഴ്ചകൾക്ക് ശേഷം 17300 എന്ന ഉയർന്ന നിലയ്ക്ക് മുകളിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
HDFC, HDFC Bank എന്നീ ഓഹരികൾ വിപണിക്ക് ഇന്ന് പിന്തുണ നൽകി. 55 പോയിന്റുകളുടെ സംഭാവനയാണ് ഇരു ഓഹരികളും സൂചികയ്ക്ക് നൽകിയത്. എച്ച്.ഡി.എഫ്.സി ഓഹരി താഴേക്കുള്ള ട്രെൻഡ് ലൈനിൽ ഉള്ളതിനാൽ തന്നെ ശ്രദ്ധിക്കുക.
റഷ്യയും ഉക്രൈനും തമ്മിൽ ഇന്നും ചർച്ചകൾ നടന്നിരുന്നു എങ്കിലും വ്യക്തമായ വിവരങ്ങൾ ഒന്നും തന്നെ ലഭ്യമായിട്ടില്ല. റഷ്യ- ഉക്രൈൻ വാർത്തകളുടെ പ്രത്യാഘാതം കുറയുന്നതായി കാണാം.
ചൈന ഷാങ്ഹായ് നഗരം കഴിഞ്ഞ ദിവസം അടച്ചു പൂട്ടിയിരുന്നു. ഫെബ്രുവരി 1ന് ശേഷം ഫ്രാൻസിൽ ദിവസത്തെ ഏറ്റവും ഉയർന്ന കൊവിഡ് കേസുകൾ റിപ്പോർട്ടു ചെയ്തു.
സാമ്പത്തിക വർഷത്തിന്റെ അവസാന ദിനമായ മാർച്ച് 31നെ വരവേൽക്കാൻ നിഫ്റ്റിയും മാറ്റു സൂചികകളും തയ്യാറെടുക്കുകയാണ്.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

