പ്രധാനതലക്കെട്ടുകൾ

Ambuja Cements: കമ്പനി എടുത്ത വായ്പകൾക്ക് ഈടായി അതിന്റെ അനുബന്ധ സ്ഥാപനമായ എസിസി ലിമിറ്റഡിൽ 50 ശതമാനത്തിലധികം ഓഹരികൾ എൻ‌ഡി‌യു ആയി സൃഷ്ടിച്ചു.

Blue Dart Express: 2022 നെ അപേക്ഷിച്ച് 2023 ൽ ശരാശരി ഷിപ്പ്‌മെന്റ് വില 9.6 ശതമാനം ആയി വർദ്ധനവ് പ്രഖ്യാപിച്ച് കമ്പനി.

Hindustan Copper: 2022 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷം 23.2 ശതമാനത്തിന്റെ ലാഭവിഹിതം പ്രഖ്യാപിച്ച് കമ്പനി.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് ഡൌണിൽ 16890 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറാൻ ശ്രമം നടത്തി. എന്നാൽ  17000 നഷ്ടപ്പെട്ട സൂചിക താഴേക്ക് വീണു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 149 പോയിന്റുകൾക്ക് താഴെയായി 16859 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

38121 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി മുകളിലേക്ക് 38350 വരെ നീങ്ങിയെങ്കിലും പിന്നീട് താഴേക്ക് വീണു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 599 പോയിന്റുകൾ താഴെയായി 37760 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി ലാഭത്തിൽ അടച്ചു.

യുഎസ് വിപണി ഇന്നലെ ശക്തമായ മുന്നേറ്റം നടത്തി. യൂറോപ്യൻ വിപണികൾ 0.3 ശതമാനം നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

ഏഷ്യൻ വിപണികൾ ഉയർന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് , യൂറോപ്യൻ ഫ്യുച്ചേഴ്സ്  എന്നിവ  താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY 17045-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു നേരിയ ഗ്യാപ്പ് അപ്പ് ഓപ്പണിഗിനുള്ള സൂചന നൽകുന്നു.

16,830, 16,750, 16,640, 16,500 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട്  ഉള്ളതായി കാണാം. 17,000, 17,100, 17,200 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 37,500, 37,000, 36,750  എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.  38,000, 38,300, 38,700 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

നിഫ്റ്റിയിൽ 17000 എന്നിവിടെയാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 16500 എന്നിവിടായി ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 38500ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 37000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ഇന്ത്യ വിക്സ് 22.1 ശതമാനമായി ആയി ഉയർന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2800 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 2500 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.

ഒരു ലോങ്ങർ അപ്പർ ഷാഡോയിൽ ബെയറിഷ് ഡേ കാൻഡിലാണ് കഴിഞ്ഞ ദിവസം വിപണിയിൽ കാണപ്പെട്ടത്. 16,750 എന്നത് ജൂലൈയിലെ അവസാന ആഴ്ചയിലെ നിലയാണ്. ഇതാകും വരും ദിവസങ്ങളിൽ നിഫ്റ്റിയുടെ ഗതി നിർണയിക്കുന്നത്.

യുഎസ് വിപണി ആശ്വാസ റാലി നൽകിയിട്ടുണ്ട്. അതിനൊപ്പം തന്നെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലോങ് ഡേറ്റഡ് ബോണ്ട് വാങ്ങാനും തിരുമാനിച്ചു.

ഇന്ന് എക്സ്പെയറി ആയതിനാൽ തന്നെ വിപണിയിൽ ചാഞ്ചാട്ടം രൂക്ഷമായേക്കും. വിക്സ് 20ന് മുകളിൽ ആയതിനാൽ തന്നെ പ്രീമിയം വളരെ കൂടുതലാകും. ഓപ്ഷൻ സെല്ലേഴ്സിന് നല്ല ഡീക്കെ ലഭിച്ചേക്കും. ജർമനി ഇന്ന് വൈക്കിട്ട് ഓടെ അവരുടെ സിപിഐ കണക്കുകൾ പുറത്തുവിടും. യുഎസ് തങ്ങളുടെ ജിഡിപി നിരക്കും വൈകിട്ട് 6 മണിയോടെ പ്രഖ്യാപിക്കും.

17000ൽ ശക്തമായ കോൾ ഒഐ കാണാം. വിപണി ഇത് മറികടന്നാൽ ഷോർട്ട് കവറിംഗ് സംഭവിക്കാം.

എഫ്.ഐഐ വിൽപ്പന നടത്തുന്നതാണ് പ്രധാനമായ ആശങ്ക. യുഎസ് വിപണി 2 ശതമാനം ഉയർന്നതിനാൽ തന്നെ ഇന്ന് അവർ ഓഹരികൾ വാങ്ങാൻ തയ്യാറാകുമോ എന്ന് നോക്കാം. ഇത് വീണ്ടും ഒരു ഫാളിനുള്ള പുൾ ബാങ്ക് മാത്രമാകാനും സാധ്യതയുണ്ട്.

നിഫ്റ്റിയിൽ മുകളിലേക്ക് 17100 ശ്രദ്ധിക്കുക. താഴേക്ക് 16,830 എന്നിവ ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ്
ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement