പ്രധാനതലക്കെട്ടുകൾ

ICICI Bank: കടപത്ര വിതരണത്തിലൂടെ 2,827 കോടി രൂപ സമാഹരിച്ചതായി ബാങ്ക് അറിയിച്ചു.

Wipro:
ലെവി സ്ട്രോസുമായുള്ള പങ്കാളിത്തം വിപുലീകരിച്ച് വിപ്രോ. ഡിജിറ്റൽ കൊമേഴ്‌സ്, ഇൻഫ്രാസ്ട്രക്ചർ, ഫിനാൻസ് എന്നിവയിൽ കമ്പനികളുടെ നിലവിലുള്ള സഹകരണത്തെ അടിസ്ഥാനമാക്കി നാല് വർഷത്തേക്കാണ് കരാർ ഏർപ്പെടുത്തിയിട്ടുള്ളത്.



Coal India: 
അപ്രാപ്യമായ 23 ഖനികൾ അടച്ചിടാൻ തീരുമാനമെടുത്ത് കമ്പനി.  500 കോടി രൂപ ലാഭിക്കാൻ കമ്പനിയെ ഇത് സഹായിക്കും.

Dalmia Bharat Sugar and Industries:
2022 ജനുവരി മുതൽ പ്രതിവർഷ എഥനോൾ ഉത്പാദന ശേഷി 15 കോടി ലിറ്ററായി ഉയർത്താൻ ഒരുങ്ങുന്നതായി കമ്പനി അറിയിച്ചു. 8 കോടി ലിറ്ററാണ് നിലവിലെ ശേഷി. 

Canara Bank: നാഷണൽ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡിന്റെ 12 ശതമാനം ഓഹരിയുള്ള ലീഡ് സ്പോൺസർ ആയിരിക്കും കാനറാ ബാങ്ക്.

Jubilant FoodWorks: മാർച്ചിലെ നാലം പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 105.30 കോടി രൂപയായി രേഖപ്പെടുത്തി.

Dish TV: സെക്യൂരിറ്റികൾ വിതരണം ചെയ്തു കൊണ്ട് 1000 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങുന്നതായി കമ്പനി അറിയിച്ചു.

ഇന്നത്തെ പ്രധാന ക്യു 4 ഫലങ്ങൾ:

  • CESC
  • Asahi India Glass
  • Rites
  • Somany Ceramics
  • Welspun Enterprises
  • Nureca
  • RSPG Ventures
  • Olectra Greentech

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 15850-15900 എന്നീ റേഞ്ചിനുള്ളിൽ അസ്ഥിരമായി നിന്നു. ഐടി ഓഹരികൾ ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക്  നിഫ്റ്റി
35000ന് മുകളിൽ ശക്തമായി നിലകൊള്ളുന്നതായി കാണാനായി. നിരവധി ബാങ്കിംഗ് ഓഹരികൾ ഇന്നലെ ശക്തമായ മുന്നേറ്റം നടത്തിയിരുന്നു. ബാങ്ക് നിഫ്റ്റിയുടെ താഴേക്ക് ഉള്ള പോക്ക് അവസാനിച്ചെന്ന് കരുതാം.

INFY-യുടെ സഹായത്തോടെ നിഫ്റ്റി ഐടി സൂചിക കത്തിക്കയറി. അതേസമയം ഫാർമ ഓഹരികൾ മോശമായി കാണപ്പെട്ടു.



യൂറോപ്യൻ  വിപണികൾ ഫ്ലാറ്റായാണ് അടയ്ക്കപെട്ടത്. യുഎസ് വിപണി താഴേക്ക് വീണ് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഏഷ്യൻ വിപണികൾ നഷ്ടത്തിലാണുള്ളത്. യുഎസ്, യൂറോപ്യൻ ഫ്യൂച്ചറുകളും ഫ്ലാറ്റായി നേരിയ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

ഫെഡ് പുതിയ നയം ഇന്ന് രാത്രി പ്രഖ്യാപിക്കും. യുഎസ്, ഏഷ്യൻ വിപണികൾ ഇതിന് മുമ്പായി താഴേക്ക് വീണു. പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ നിലനിർത്താനാണ് സാധ്യത. അതിനാൽ തന്നെ ഇത് വിപണിയെ ബാധിക്കാൻ ഇടയില്ല. എന്നാൽ പലിശനിരക്ക് വർദ്ധിപ്പിച്ചാൽ അത് വിപണിയെ പ്രതികൂലമായി ബാധിച്ചേക്കും.

SGX NIFTY 15,831-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു നേരിയ ഗ്യാപ്പ്  ഡൗൺ  ഓപ്പണിംഗിനുള്ള  സൂചന  നൽകുന്നു.



15,800, 15,700, 15,620, 15,570, 15,500 എന്നിവിടായി  നിഫ്റ്റിക്ക്  ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.

15,900 എന്നത്  ശക്തമായ പ്രതിരോധ മേഖലയാണ്.

35,400, 35,500, 35,800 എന്നത്  ബാങ്ക് നിഫ്റ്റിയുടെ അടുത്ത സുപ്രധാന  പ്രതിരോധ മേഖലയാണ്. ഇതിൽ ശ്രദ്ധ കേന്ദ്രീകരിക്കാവുന്നതാണ്.

34,650, 35,000 എന്നത് ബാങ്ക് നിഫ്റ്റിക്ക്  ശക്തമായ സപ്പോർട്ടാണ്.

INDIA VIX 14ൽ തന്നെ ശാന്തമായി  നിലകൊള്ളുകയാണ്.

16000, 15900 എന്നിവിടെയാണ് എറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 15800,15700 എന്നിവിടെ എറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു. നിഫ്റ്റി പി.സി.ആർ 1.2 ആണ്.

ബാങ്ക് നിഫ്റ്റിക്ക്  35000ൽ  അനേകം കോൾ ഒഐ ഉള്ളതായി കാണാം. സൂചികയുടെ പി.സി.ആർ ബെയറിഷായി കാണുന്നു.

വിദേശ  നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 633  കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ  ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 649  കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

മുകളിൽ സൂചിപ്പിച്ചത് പോലെ തന്നെ ബാങ്ക് നിഫ്റ്റി അതിന്റെ ബെയറിഷ് നില മറികടന്നതായി കാണാം. സൂചിക ഇന്നലത്തെ ഉയർന്ന നിലയായ 35320-35400 ശക്തമായി മറികടന്നാൽ മുന്നിലേക്കുള്ള റാലി തുടർന്നേക്കും. 

ദിവസങ്ങളായി ഐടി ഓഹരികൾ ശക്തമായ മുന്നേറ്റം കാഴ്ചവയ്ക്കുന്നു.  INFY ഉൾപ്പെടെയുള്ള ഐടി ഓഹരികൾ എല്ലാം തന്നെ എക്കാലത്തെയും ഉയർന്ന നിലയിലാണ്. ഇവിടെ പ്രതിരോധം അനുഭവപ്പെട്ടാൽ ഓഹരികൾ അസ്ഥിരമാവുകയോ താഴേക്ക് വരികയോ ചെയ്തേക്കാം. ഇത് നിഫ്റ്റിയെ ബാധിച്ചേക്കാം. അതിനാൽ തന്നെ  INFY, TCS  ഓഹരികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

ഏറെ നാളുകൾക്ക് ശേഷം  ആഗോള വിപണികളിൽ നിന്നും മോശം സൂചനകളാണ് ലഭിക്കുന്നത്. നമ്മുടെ വിപണി ശക്തമാണ്. നിഫ്റ്റി താഴേക്ക് അൽപ്പം വീണെന്ന് കരുതി ഉടൻ തന്നെ ട്രെയിഡുകൾ എടുക്കരുത്. കഴിഞ്ഞ രണ്ട് ബുധനാഴ്ചകളിലും വിപണിയിൽ രൂക്ഷമായ ചാഞ്ചാട്ടം അനുഭവപ്പെട്ടിരുന്നു. ശ്രദ്ധയോടെ മാത്രം വ്യാപാരം നടത്തുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement