ഭാവിയിൽ സാമ്പത്തിക സ്വതന്ത്ര്യം നേടണമെങ്കിൽ നിങ്ങൾ വിവിധ തരം ആസ്തികളിലേക്ക് നിക്ഷേപിക്കുകയോ നിങ്ങളുടെ പോർട്ട്ഫോളിയോ വൈവിധ്യവത്ക്കരിക്കുകയോ ചെയ്യേണ്ടത് അത്യാവശ്യമാണ്. അതേസമയം നികുതി അടയ്ക്കുന്നതിനും വ്യക്തമായ പദ്ധതിയുണ്ടായിരിക്കണം. നികുതി ബാധ്യത കുറയ്ക്കുന്നതിനായി ഇന്ത്യയിൽ നിരവധി നിക്ഷേപ രീതികളുണ്ട്. ടാക്സ് സേവിംഗ് സ്കീമായ ഇ.എൽ.എസ്.എസിനെ പറ്റിയാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.

എന്താണ് ഇ.എൽ.എസ്.എസ്?

നികുതി ലാഭിക്കുന്നതിനുള്ള ഒരു തരം മ്യൂച്ചൽ ഫണ്ട് നിക്ഷേപ രീതിയാണ് ഇ.എൽ.എസ്.എസ് അഥവ ഇക്യുറ്റി ലിങ്കിഡ് സേവിംഗ്സ് സ്കീം. ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം സമ്പത്ത് സൃഷ്ടിക്കുന്നതിന്റെയും നികുതി ലാഭിക്കുന്നതിന്റെയും ഇരട്ട നേട്ടം ഇതിലൂടെ ലഭിക്കുന്നു. ഇ.എൽ.എസ്.എസ് മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കുന്നത് വഴി നിങ്ങൾക്ക് 1.50 ലക്ഷം വരെ വാർഷിക നികുതി ഇളവ് നേടാം. ഇതിലൂടെ വർഷം നികുതിയിനത്തിൽ നൽകേണ്ട 46800 രൂപ നിങ്ങൾക്ക് ലാഭിക്കാം.

ഇ.എൽ.എസ്.എസ് ഫണ്ട്സ് പോർട്ട്ഫോളിയോയുടെ 65 ശതമാനവും ഇക്യുറ്റിയിലും, ഇക്യുറ്റി ലിങ്ക്ഡ് സെക്യൂരിറ്റീസിലുമാണ് നിക്ഷേപിക്കുക. ശേഷിക്കുന്ന ഭാഗം ബോണ്ടുകൾ പോലുള്ള സ്ഥിര വരുമാന സെക്യൂരിറ്റികൾക്കായി അനുവദിക്കും. ഇത് മൂന്ന് വർഷത്തേക്ക് പിൻവലിക്കാൻ സാധിക്കില്ല. ഇതിനാൽ തന്നെ ഇ.എൽ.എസ്.എസ് ഫണ്ട് നിങ്ങൾക്ക് മൂന്ന് വർഷങ്ങൾക്ക് ശേഷം മാത്രമെ പിൻവലിക്കാൻ സാധിക്കുകയുള്ളു. മൂന്ന് വർഷം പൂർത്തിയാകുന്നതിന് മുമ്പ് പണം പിൻവലിക്കാൻ വ്യവസ്ഥകൾ ഒന്നുതന്നെയില്ല. നാഷണൽ പെൻഷൻ സ്കീം, പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, ഫിക്സഡ് ഡെപ്പോസിറ്റുകൾ എന്നീ നികുതി ലാഭിക്കൽ പദ്ധതികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഏറ്റവും കുറഞ്ഞ ലോക്ക്-ഇൻ കാലയളവുള്ളത് ഇ.എൽ.എസ്.എസിനാണ്. മൂന്ന് വർഷങ്ങൾക്ക് ശേഷം നിങ്ങൾക്ക് നിങ്ങളുടെ മുഴുവൻ പണവും പിൻവലിക്കാവുന്നതാണ്. കാലാവധി കഴിഞ്ഞതിന് ശേഷവും നിങ്ങൾക്ക് ഇതേപദ്ധതിയിൽ നിക്ഷേപം തുടരാവുന്നതാണ്.

ഒരുമിച്ച് ലംസമായി വലിയ തുക നിക്ഷേപിക്കുന്നതിനോ അല്ലെങ്കിൽ എസ്.ഐ.പി ആയി മാസം മാസം നിശ്ചിത തുക നിക്ഷേപിക്കുന്നതിനോ ഇ.എൽ.എസ്.എസ് അവസരം ഒരുക്കുന്നു. മൂന്ന് വർഷം കൊണ്ട് ഇതിൽ നിന്നും ലഭിക്കുന്ന ലാഭം ദീർഘകാല മൂലധന നേട്ടമായി പരിഗണിക്കും. ഇത് ഒരു ലക്ഷത്തിന് മുകളിലായാൽ 10 ശതമാനം നികുതി നൽകണം.

ഇ.എൽ.എസ്.എസ് ടാക്സ് സേവിംഗ് മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കേണ്ടത് എന്ത് കൊണ്ട്?

  • എല്ലാ ഇ.എൽ.എസ്.എസ് ഫണ്ടുകളും 500 രൂപ വരെ കുറഞ്ഞ നിക്ഷേപം ആരംഭിക്കാൻ നിങ്ങളെ അനുവദിക്കുന്നു. ഇതിൽ നിക്ഷേപിക്കുന്നതിനായി ഗണ്യമായ തുക ആവശ്യമില്ല. ഇ.എൽ.എസ്.എസിൽ നിക്ഷേപിക്കുന്നതിന് പ്രത്യേകിച്ച് പരിധി ഒന്നും തന്നെയില്ല. മൂന്ന് വർഷത്തെ കാലവധിക്ക് ശേഷവും നിങ്ങൾക്ക് നിക്ഷേപം തുടരാവുന്നതാണ്.

  • വിവിധ മേഖലകളിലുള്ള കമ്പനികളുടെ ഓഹരികളിലോ സെക്യൂരിറ്റികളിലോ ഫണ്ട് മാനേജർമാർ മുഴുവൻ ഇ.എൽ.എസ്.എസ് നിക്ഷേപങ്ങളും നിക്ഷേപിക്കുന്നു. ഇത് നിങ്ങളുടെ പോർട്ട്ഫോളിയോ വൈവിധ്യവത്ക്കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ചെയ്യുന്നത്. എല്ലാ ദീർഘകാല നിക്ഷേപങ്ങൾക്കും ഇത് ആവശ്യമാണ്.

  • ഏറെയും ആളുകൾ എസ്.ഐ.പി ചെയ്യാൻ താത്പര്യപ്പെടുന്നതായി കാണാം. ഇത് വളരെ ചെറിയ തുക നിരന്തരമായി നിക്ഷേപിച്ചു കൊണ്ട് ദീർഘകാലയളവിൽ കൂടുതൽ പണം സമ്പാദിക്കാൻ അവസരം നൽകുന്നു. ഇതിന് ഒപ്പം തന്നെ നിങ്ങൾക്ക് നികുതി ഇളവും ലഭിക്കും.

ഗ്രോത്ത്, ഡിവിഡന്റ് ഓപ്ഷനുകൾ

ഇക്യുറ്റി ഫണ്ടുകൾക്ക് സമാനമായി ഇ.എൽ.എസ്.എസിന് ഗ്രോത്ത്, ഡിവിഡന്റ് ഓപ്ഷനുകൾ ലഭ്യമാണ്. ഗ്രോത്ത് ഓപ്ഷൻ തിരഞ്ഞെടുത്താൽ നിങ്ങളുടെ നിക്ഷേപത്തിലേക്ക് ഇത് ചേർക്കുകയും മൂന്ന് വർഷത്തിന് ശേഷം തിരികെ ലഭിക്കുകയും ചെയ്യും. ഡിവിഡന്റ് ഓപ്ഷൻ തിരഞ്ഞെടുത്താൽ ലോക്ക് ഇൻ കാലയളവിൽ നിശ്ചിത തുക നിങ്ങൾക്ക് ഇതിൽ നിന്നും വരുമാനമായി ലഭിക്കും. നികുതി ഇളവ് ലഭിക്കുകയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ ഗ്രോത്ത് തിരഞ്ഞെടുക്കുക. ഇതിലൂടെ ദീർഘകാലത്തിൽ നിങ്ങൾക്ക് മികച്ച നേട്ടം കൊയ്യാൻ സാധിക്കും. ഇ.എൽ.എസ്.എസ് പത്ത് വർഷത്തിന് മുകളിൽ 12 ശതമാനം വരെ റിട്ടേൺസ് നൽകിയിട്ടുണ്ട്.

ഇ.എൽ.എസ്.എസും പുതിയ നികുതി വ്യവസ്ഥയും

നികുതി അടയ്ക്കുന്നതിന് ഇളവ് നൽകുന്ന പുതിയ നികുതി വ്യവസ്ഥയിലേക്ക് മാറാൻ 2020ലെ കേന്ദ്ര ബജറ്റ് നിർദ്ദേശിച്ചിരുന്നു. ഇതിലൂടെ നികുതിക്കു ശേഷം ഉയർന്ന വരുമാനം ലഭിക്കും. എന്നാൽ പുതിയ വ്യവസ്ഥ തിരഞ്ഞെടുക്കുന്നവർക്ക് നികുതി ലാഭിക്കൽ ഉപകരണങ്ങളിൽ നിക്ഷേപിക്കുമ്പോൾ വാഗ്ദാനം ചെയ്യുന്ന നികുതി ആനുകൂല്യങ്ങളും ഇളവുകളും ലഭിക്കില്ല. ഇക്കാരണത്താൽ തന്നെ ഇ.എൽ.എസ്.എസിന്റെ  പ്രശസ്തി നഷ്ടപ്പെടുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. കൂടുതൽ ആളുകൾ പുതിയ നികുതി വ്യവസ്ഥയിലേക്ക് മാറുകയും ഇ.എൽ.എസ്.എസിൽ നിക്ഷേപിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യ്തേക്കാം. പഴയ നികുതി വ്യവസ്ഥയിൽ മാത്രമെ വാസ്തവത്തിൽ ഇ.എൽ.എസ്.എസ് ഫലപ്രദമാകു.

സീറോഡ കോയിൻ, ഗ്രോ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ നിങ്ങൾക്ക് സുരക്ഷിതമായി ഇ.എൽ.എസ്.എസിൽ നിക്ഷേപിക്കാവുന്നതാണ്.
ഇ.എൽ.എസ്.എസിൽ നിക്ഷേപിക്കുന്നതിന് മുമ്പായി നിങ്ങൾ സ്വയം കാര്യങ്ങൾ പഠിക്കുകയും മനസിലാക്കുകയും ചെയ്യുക. ഓരോ ഫണ്ടിന്റെയും ദീർഘ കാല പ്രവർത്തനം വിലയിരുത്തുക. ഫണ്ട് മാനേജരുടെ നിക്ഷേപ സമീപനത്തെക്കുറിച്ച് വായിക്കുക. കഴിഞ്ഞ കാലങ്ങളിൽ ഇത് എത്രമാത്രം അസ്ഥിരമായിരുന്നുവെന്ന് കണ്ടെത്തുകയും ചെയ്യുക.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement