പ്രധാനതലക്കെട്ടുകൾ

Tata Steel: ഈ വർഷം സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ ഏകീകൃത സ്റ്റീൽ ഉത്പാദനം 7 ശതമാനം വർദ്ധിച്ച് 7.78 മില്യൺ ടണ്ണായി.

Titan Company:
സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ വിൽപ്പന ശക്തമായി ഉയരുകയും കൊവിഡിന് മുമ്പത്തെ നിലയിലേക്ക് എത്തുകയും ചെയ്തു.

Indiabulls Housing Finance: യൂകെ ആസ്ഥാനമായുള്ള ഓക്ക് നോർത്ത് ഹോൾഡിംഗ്സിന്റെ ഓഹരി 3049 കോടി രൂപയ്ക്ക് വിറ്റഴിച്ച് കമ്പനി. 2015ൽ ഓക്ക്നോർത്ത് ഹോൾഡിംഗ്സ് ലിമിറ്റഡിന്റെ 39.7 ശതമാനം ഓഹരി 663 കോടി രൂപയ്ക്കാണ് കമ്പനി ഏറ്റെടുത്തിരുന്നത്. 

ഓട്ടോമാറ്റിക് റൂട്ടിലൂടെ ടെലികോം മേഖലയിൽ 100 ​​ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് അനുമതി നൽകി കേന്ദ്ര സർക്കാർ. ടെലികോം ഓപ്പറേറ്റർമാരുടെ പ്രകടനവും സാമ്പത്തിക ബാങ്ക് ഗ്യാരണ്ടി ആവശ്യകതകളും 80 ശതമാനമായും ടെലികോം ഡിപ്പാർട്ട്മെന്റ് കുറച്ചു. 

Godrej Consumer Products: ‘ഗുഡ്‌നെസ്മെ’ എന്ന ബ്രാൻഡ് നാമത്തിൽ ശിശു പരിപാലന വിഭാഗത്തിലേക്ക് കടക്കാൻ ഒരുങ്ങി കമ്പനി. ഇതിന്റെ ഭാഗമായി ഓർഗാനിക് ചേരുവകളിൽ നിന്ന് നിർമ്മിച്ച അംഗീകൃത ഉത്പന്നങ്ങൾ കമ്പനി പുറത്തിറക്കും.

Nazara Technologies:
സ്ഥാപന നിക്ഷേപകർക്കായി 315.30 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഷെയറുകളുടെ മുൻഗണനാ വിഹിതം അംഗീകരിച്ച് കമ്പനി.

Tata Power: വൈദ്യുതി വിതരണത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രയോജനപ്പെടുത്താൻ ബ്ലൂവേവ്-എഐയുമായി മൂന്ന് വർഷത്തെ വാണിജ്യ കരാറിൽ ഒപ്പുവച്ച് കമ്പനി.

PNB Housing Finance: 2, 3 ടയർ നഗരങ്ങളിൽ താമസിക്കുന്നവർക്ക്  ലാസ്റ്റ് മൈൽ ഹോം ലോൺ സൗകര്യം നൽകുന്നതനായി  സിഎസ്‌സി ഇ-ഗവേണൻസ് സർവീസസ് ഇന്ത്യയുമായി കമ്പനി കെെകോർത്തു.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 12.30 വരെ അസ്ഥിരമായി നിൽക്കുകയും പിന്നീട് വളരെ വലിയ ഒരു പതനത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്തു. തുടർന്ന് 17646 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.  കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക് നിഫ്റ്റി തുടക്കത്തിൽ വളരെ ബുള്ളിഷായി കാണപ്പെട്ടു. 38000 മറികടന്ന സൂചിക അത് നിലനിർത്താൻ സാധിക്കാതെ 37521ലേക്ക് കൂപ്പുകുത്തി ഫ്ലാറ്റായി അടച്ചു.

എല്ലാ മേഖലാ സൂചികകളും നഷ്ടത്തിൽ അടച്ചു, വിപണി അത്രയും ദുർബലമായിരുന്നു.

പാശ്ചാത്യ വിപണികൾ ഇന്നലെ വീണ്ടെടുക്കൽ നടത്തിയതായി കാണാം. പ്രത്യേകിച്ച് യുഎസ് വിപണി. വിപണിയിൽ പ്രതീക്ഷിക്കാത്ത ചാഞ്ചാട്ടമാണ് അനുഭവപ്പെട്ടത്. യൂറോപ്യൻ വിപണികൾ  ഒരു ഘട്ടത്തിൽ 2-2.5 ശതമാനം വരെ നഷ്ടം രേഖപ്പെടുത്തിയെങ്കിലും അവസാന നിമിഷം തിരികെ കയറി 1-1.5 ശതമാനം നഷ്ടത്തിൽ അടച്ചു. യുഎസ് വിപണികളും നഷ്ടത്തിൽ നിന്നും കരകയറി 0.3-0.5 ശതമാനം ലാഭത്തിൽ അടച്ചു.

യുഎസിലെ സ്വകാര്യ തൊഴിൽ കണക്കുകൾ പുറത്തുവന്നു. ഇത് പ്രതീക്ഷിച്ചതിന് വളരെ മുകളിലാണുള്ളത്.

ഏഷ്യൻ വിപണികൾ ഏറെയും ലാഭത്തിലാണുള്ളത്. യൂറോപ്യൻ, യുഎസ് ഫ്യൂച്ചേഴ്സ് എന്നിവയും ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY ഉയർന്ന നിലയിൽ 17,760-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.



17,750, 17,700, 17,650 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,800, 17,830,17,900 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ  37,500, 37,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 37,800, 38,000 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

18000, 17900 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 17500,17400 എന്നിവിടെ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു. ഇന്നലെ വിപണിയിൽ വ്യക്തമായ കോൾ റെെറ്റുകൾ ഉണ്ടായിരുന്നു.

ബാങ്ക് നിഫ്റ്റിയിൽ 38000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ ഉള്ളത്. 37000ൽ ഉയർന്ന പുട്ട് ഒഐയും കാണാം.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 803  കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ നിന്നും 999 കോടി രൂപയുടെ ഓഹരികൾ കൂടി വിറ്റഴിച്ചു.

വിക്സ് ഇന്നലെ 6 ശതമാനം ഉയർന്ന് 17ലേക്ക് എത്തി. വിപണിയിൽ ഇൻട്രാഡേ ചാഞ്ചാട്ടം രൂക്ഷമായിരുന്നു.

നിഫ്റ്റിയിൽ 17,700-17,800 എന്ന റേഞ്ച് ഇന്ന് ശ്രദ്ധിക്കാവുന്നതാണ്. ഇതിൽ ഏത് നില തകർക്കപ്പെടുന്നു എന്ന് നോക്കി മാത്രം പോസിഷനിൽ മാറ്റം വരുത്തുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement