പ്രധാനതലക്കെട്ടുകൾ
Great Eastern Shipping Co: ഓഹരി ഒന്നിന് 333 രൂപ നിരക്കിൽ 225 കോടി രൂപയുട ഇക്വിറ്റി ഓഹരികൾ തിരികെ വാങ്ങാനുള്ള നിർദ്ദേശം കമ്പനി അംഗീകരിച്ചു.
Mahindra Logistics: ഫെബ്രുവരി അവസാനത്തോടെ മേരുവിനെ കമ്പനി ഏറ്റെടുക്കും.
Inox Wind Energy: ഒരു വാറന്റിന് 847 രൂപ നിരക്കിൽ 10,62,574 കൺവെർട്ടിബിൾ വാറന്റുകൾ വരെ പ്രിഫറൻഷ്യൽ ഇഷ്യൂ അടിസ്ഥാനത്തിൽ സൃഷ്ടിക്കാനും ഓഫർ ചെയ്യാനും അനുവദിക്കാനും കമ്പനി അംഗീകാരം നൽകി.
MOIL: ഓഹരി ഒന്നിന് 205 രൂപ നിരക്കിൽ 3.38 കോടി ഇക്വിറ്റി ഓഹരികൾ തിരികെ വാങ്ങാൻ ഒരുങ്ങി കമ്പനി.
RBL Bank: കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകൾക്കായി 2026 ഡിസംബർ വരെ ബജാജ് ഫിനാൻസുമായുള്ള പങ്കാളിത്തം ബാങ്ക് നീട്ടി.
Axis Bank: 2022 ആഗസ്റ്റ് മൂന്ന് വരെ ബാങ്കിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായി രാജീവ് ആനന്ദിനെ വീണ്ടും നിയമിക്കുന്നതിന് ആർബിഐ അംഗീകാരം നൽകി.
Greenlam Industries: ക്യുഐപി വഴി ധനസമാഹരണം നടത്താൻ പദ്ധതിയിട്ട് കമ്പനി.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഗ്യാപ്പ് ഡൌണിൽ 16949 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി രൂക്ഷമായ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായി. 16833ലേക്ക് കൂപ്പുകുത്തിയ സൂചിക ഇവിടെ നിന്നും തിരികെ കയറി 17000ന് മുകളിലേക്ക് കടന്നു. തുടർന്ന് 83 പോയിന്റുകൾക്ക് മുകളിലായി 17086 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഗ്യാപ്പ് അപ്പിൽ 34596 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ 34233ൽ സപ്പോർട്ട് രേഖപ്പെടുത്തി. ശേഷം മുകളിലേക്ക് കയറിയ സൂചിക 35000 മറികടന്നു. തുടർന്ന് 201 പോയിന്റുകൾ/ 0.58 ശതമാനം മുകളിലായി 35058 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി(0.69%), നിഫ്റ്റി ഫാർമ(+1.62%) എന്നിവ നേട്ടത്തിൽ അടച്ചു. നിഫ്റ്റി മീഡിയ(-1.02%) നഷ്ടത്തിൽ അടച്ചു. മറ്റു മേഖലാ സൂചികകൾ അസ്ഥിരമായി കാണപ്പെട്ടു.
യുഎസ് വിപണി ലാഭത്തിൽ അടച്ചു. S&P 500 എക്കാലത്തെയും പുതിയ ഉയർന്ന നിലകെെവരിച്ചു. യൂറോപ്യൻ വിപണികളും ലാഭത്തിൽ അടച്ചു. FTSE ഫ്ലാറ്റായാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഏഷ്യൻ വിപണികൾ പോസിറ്റീവായി കാണപ്പെടുന്നു. യുഎസ് ഫ്യൂച്ചേഴ്സ് നേരിയ നഷ്ടത്തിലാണുള്ളത്. യൂറോപ്യൻ ഫ്യൂച്ചേഴ്സ് കയറിയിറങ്ങി കാണപ്പെടുന്നു.
SGX NIFTY 17,183-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ വീണ്ടും ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
17,000, 16,900, 16,820, 16,770 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,150, 17,200, 17,250, 17,325, 17,400 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 35,000, 34,800, 34,600, 34,400, 34,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 35,150, 35,230, 35,330, 35,530, 35,700, 36,000 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.
17500-ലാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 17000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 36000-ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 34000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.
വിക്സ് 6 ശതമാനം ഉയർന്ന് 17.12 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1038 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 956 കോടി രൂപയുടെ ഓഹരികൾ കൂടി വാങ്ങികൂട്ടി.
S&P 500 എക്കാലത്തെയും ഉയർന്ന നില കെെവരിച്ചതോടെ ഒമെെക്രോൺ ആശങ്ക വിപണിയിൽ ഇല്ലാതെയായതായി കാണാം. ഏഷ്യൻ വിപണികൾ ഏറെയും ലാഭത്തിലാണുള്ളത്. എസ്.ജി.എക്സ് നിഫ്റ്റി മികച്ച ഗ്യാപ്പ് അപ്പിലാണുള്ളത്. എന്നാൽ ഈ ഗ്യാപ്പ് അപ്പ് നിലനിർത്താൻ സാധിക്കുമോ എന്ന ചോദ്യം പ്രസക്തമാണ്.
17200 എന്നത് നിഫ്റ്റിക്ക് ശക്തമായ പ്രതിബന്ധമാകും. ഈ നിലമറികടന്നാലും 17300 ഉം ശക്തമായ സമ്മർദ്ദം സൃഷ്ടിക്കും. ആഗോള വിപണികൾ പോസിറ്റീവായതിനാൽ വിപണി 17000ന് മുകളിൽ നിൽക്കാനാണ് ഏറെയും സാധ്യത.
ബാങ്ക് നിഫ്റ്റി 35000ന് മുകളിലാണ് ഉള്ളത്. എന്നാൽ മുകളിലേക്കുള്ള നീക്കം കഠിനമായേക്കാം. 35500 ശക്തമായി മറികടന്നാൽ സൂചിക മികച്ച മുന്നേറ്റം നടത്തിയേക്കാം. എക്കാലത്തെയും ഉയർന്ന നിലയിൽ നിൽക്കുന്ന നിഫ്റ്റി ഐടിയിലേക്കും ശ്രദ്ധിക്കുക.
വർഷത്തെ അവസാന ആഴ്ച ആയതിനാൽ വിപണിയിൽ വോള്യം കുറവാണ്. ആർബിഎൽ ബാങ്കിന്റെ വാർത്ത വിപണിയിൽ ഇന്നലെ ചാഞ്ചാട്ടം രൂക്ഷമാക്കി. ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ വിപണിയിൽ ഇന്നും ചാഞ്ചാട്ടം രൂക്ഷമായേക്കാം. ആദ്യ മണിക്കൂറിലെ പ്രെെസ് ആക്ഷൻ വിലയിരുത്തിയതിന് ശേഷം മാത്രം സുരക്ഷിതമായ ട്രേഡിലേക്ക് കടക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

