പ്രധാനതലക്കെട്ടുകൾ

Tata Power: ടാറ്റ ഓട്ടോകോംപ് സിസ്റ്റംസ്, യുഎസ് ആസ്ഥാനമായുള്ള ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ കമ്പനിയായ ടെല്ലസ് പവർ ഗ്രീൻ എന്നിവർ സംയുക്തമായി ടാറ്റാ പവറിന്  64 200 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാർജറുകൾക്കായി സപ്ലൈ ഓർഡർ എക്സിക്യൂട്ട് ചെയ്തു.

Granules India: യുഎസിലെ സ്ഥാപനത്തിന്  ഹെൽത്ത് റെഗുലേറ്ററുടെ ഓഡിറ്റ് അനുമതി നൽകിയതായി ഫാർമ കമ്പനി അറിയിച്ചു. 

Bharti Airtel: ഇന്ത്യയിൽ 5ജി സേവനം വിപുലീകരിക്കാൻ ഇൻടെല്ലുമായി കെെകോർക്കുമെന്ന് പ്രഖ്യാപിച്ച് ഭാരതി എയർടെൽ.

Bajaj Finance: ബജാജ് ഫിൻ‌സെർവ് ഡയറക്റ്റ് ലിമിറ്റഡിന്റെ 19.9 ശതമാനം ഓഹരി ഏറ്റെടുക്കാൻ ഒരുങ്ങുന്നതായി കമ്പനി  അറിയിച്ചു. ബജാജ് ഫിൻ‌സെർവിന്റെ അനുബന്ധ സ്ഥാപനമാണ് ബി.എഫ്.എസ്.ഡി. ഇതിനായി  ബജാജ് ഫിനാൻസ് 284 കോടി രൂപയും ബജാജ് ഫിൻസർവ് 342 കോടി രൂപയും നിക്ഷേപിക്കും.

IDFC FIRST Bank Limited
: 5 വർഷത്തെ ലോക്ക് ഇൻ പിരീഡ് കഴിഞ്ഞാൽ  IDFC ലിമിറ്റഡിന് ബാങ്കിന്റെ പ്രൊമോട്ടറായി തുടരാമെന്ന് ആർബിഐ വ്യക്തമാക്കി.

Wipro: ക്ലൗഡ് സേവനങ്ങൾ, ഏറ്റെടുക്കൽ എന്നിവയ്ക്കായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 1 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് ഐടി കമ്പനി വ്യക്തമാക്കി.

ഇന്നത്തെ പ്രധാന ക്യു 1 ഫലങ്ങൾ

  • Ultratech Cement
  • Bajaj Auto
  • Hindustan Zinc
  • ICICI Lombard Genenral Insurance Company
  • Biocon
  • Mphasis
  • Bajaj Holdings
  • Persistent Systems
  • IndiaMART InterMESH
  • Bank of Maharashtra
  • IEX

ഇന്നത്തെ വിപണി സാധ്യത

ചൊവ്വാഴ്ച ഗ്യാപ്പ് ഡൗണിൽ തുറന്ന നിഫ്റ്റി പിന്നീട് താഴേക്ക് വീണ് 15700 രേഖപ്പെടുത്തി. ദിവസം മുഴുവൻ സൂചിക ദുർബലമായി കാണപ്പെട്ടു. ശേഷം 15600 തകർത്ത് താഴേക്ക് വീണ സൂചിക പിന്നീട് തിരികെ കയറി 15632 എന്ന നിലയിൽ  വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക് നിഫ്റ്റി 2 ശതമാനത്തിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയിരുന്നത്. 34500 എന്ന നിർണായക സപ്പോർട്ട് നഷ്ടപ്പെടുത്തിയ സൂചിക 34415ൽ വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക്സ്, ഫിനാൻഷ്യൽ സർവീസസ് എന്നിവ മോശം പ്രകടനം തുടർന്നു. എഫ്.എം.സി.ജി സൂചിക മാത്രമാണ് ചൊവ്വാഴ്ച ലാഭത്തിൽ അടച്ചത്.

കഴിഞ്ഞ രണ്ട് ദിവസമായി ആഗോള വിപണികൾ എല്ലാം തന്നെ നഷ്ടം നികത്തി തിരിച്ചുകയറിയതായി കാണാം.

യൂറോപ്യൻ വിപണികൾ
  ഏറെയും 1-2 ശതമാനം വരെ ലാഭത്തിലാണ് അടച്ചത്. യുഎസ് വിപണികളും ഇന്നലെ 1 ശതമാനവും അതിന് മുമ്പത്തെ ദിവസം 2 ശതമാനവും നേട്ടം കെെവരിച്ചു.

ഏഷ്യൻ  വിപണികൾ എല്ലാം തന്നെ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. അതേസമയം യുഎസ്, യൂറോപ്യൻ ഫ്യൂച്ചറുകൾ ഫ്ലാറ്റായാണ് കാണപ്പെടുന്നത്.



SGX NIFTY 15,753-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന  നൽകുന്നു.

15,700, 15,640 എന്നിവിടെയാണ് നിഫ്റ്റിക്ക്  ശക്തമായ സപ്പോർട്ട് ഉള്ളത്.

15,800ൽ  ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

35,000 എന്നത്  ബാങ്ക് നിഫ്റ്റിയുടെ സുപ്രധാന  പ്രതിരോധ മേഖലയാണ്. ഇത് ശ്രദ്ധിക്കുക.

34,500- 34,400 എന്നിവിടെ ബാങ്ക് നിഫ്റ്റിക്ക്  ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2834 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ നിന്നും 873 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.



15800,15700 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ കോൾ ഒഐ ഉള്ളത്. 15000,15600 എന്നിവിടെ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണാം. നിഫ്റ്റി പിസിആർ 0.5 ആണ്.  ഇത് ബെയറിഷ് സൂചന നൽകുന്നു.

സാധാരണ ഗ്യാപ്പ് അപ്പിൽ തുറക്കുന്ന വിപണി പിന്നീട് താഴേക്ക് വീഴുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ യുഎസ് വിപണി കഴിഞ്ഞ 2 ദിവസമായി ഗ്യാപ്പ് അപ്പിൽ തുറന്ന് മുന്നേറുന്നതാണ് നമ്മൾ കാണുന്നത്.

നിഫ്റ്റി വീണ്ടും 15700-15800 എന്ന കൺസോളിഡേഷൻ റേഞ്ചിലേക്ക് എത്തപ്പെട്ടിരിക്കുകയാണ്. 15700 എന്ന സപ്പോർട്ട് തകർത്താൽ സൂചിക കൂടുതൽ ദുർബലമായേക്കും. 15800 തകർത്ത് മുകളിലേക്ക് നീങ്ങിയാൽ വിപണി ശക്തി കെെവരിക്കുമെന്ന് കരുതാം.

HDFC BANK ചൊവ്വാഴ്ച ബെയറിഷായി തന്നെ തുടർന്നിരുന്നു. ഇത് മറ്റു ബാങ്കിംഗ് ഓഹരികളെ കൂടി ദുർബലമാക്കി.  ഈ ഓഹരികൾ ഇന്ന് എങ്ങനെ പ്രകടനം നടത്തുമെന്ന് നോക്കി കാണേണ്ടതുണ്ട്. ബാങ്ക് നിഫ്റ്റിയിലെ ഇന്നത്തെ നീക്കം നിഫ്റ്റിയെ സ്വാധീനിച്ചേക്കാം.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement