പ്രധാനതലക്കെട്ടുകൾ

Vodafone Idea: ജൂൺ പാദത്തിലെ മൊത്തം ലെെസൻസ് ഫീസ് കുടിശ്ശികയും അടച്ചു തീർത്തതായി വ്യക്തമാക്കി വോഡഫോൺ ഐഡിയ. 150 കോടി രൂപയുടെ ലൈസൻസ് ഫീസ് അടയ്ക്കുന്നതിൽ കമ്പനി വീഴ്ചവരുത്തിയെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

HDFC Bank: ഒരു ബില്യൺ ഡോളർ അധിക ടയർ- I (AT-1) ബോണ്ടുകളുടെ കൂപ്പൺ നിരക്ക് പ്രതിവർഷം 3.70 ശതമാനമായി നിശ്ചയിച്ച് എച്ച്.ഡി.എഫ്.സി ബാങ്ക്.

IndiGo:
യുഎഇ വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ വെള്ളിയാഴ്ച പുലർച്ചെ മുതൽ ദുബായിലേക്കുള്ള വിമാനങ്ങൾ യാത്ര പുനരാരംഭിക്കും.

Larsen & Toubro Infotech: ഉയർന്ന അട്രിഷൻ നിരക്കിനെ തുടർന്ന് കമ്പനി ഈ വർഷം 4500 ജീവനക്കാരെ പുതുതായി നിയമിക്കും. പോയവർഷം 3000 ജീവനക്കാരെയാണ് നിയമിച്ചിരുന്നത്.

AU Small Finance Bank: 14,500 കോടി രൂപ വരെ ഇക്വിറ്റി, ഡെറ്റ് മൂലധനം സമാഹരിക്കുന്നതിനായി ഓഹരി ഉടമകളിൽ നിന്നും ബാങ്കിന് അനുമതി ലഭിച്ചു.

Tata Consultancy Services (TCS): ഗൂഗിൾ ഗാരേജസ് അവതരിപ്പിച്ച് കൊണ്ട് ഗൂഗിൾ ക്ലൗഡുമായുള്ള പങ്കാളിത്തം വിപുലീകരിച്ച് ടി.സി.എസ്.

ഇന്നത്തെ വിപണി സാധ്യത

ബുധനാഴ്ച വളരെ വലിയ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 16700 പരീക്ഷിക്കുകയും പിന്നീട് താഴേക്ക് വീണ് 16568ൽ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക് നിഫ്റ്റി ദിവസം മുഴുവൻ ബെയറിഷായി കാണപ്പെട്ടു. 3625ൽ നിന്നും 35450ലേക്ക് 800 പോയിന്റുകളുടെ ഇൻട്രാഡേ പതനത്തിന് സാക്ഷ്യം വഹിച്ച സൂചിക പിന്നീട് 35500ന് താഴെയായി  വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റിക്കൊപ്പം പ്രധാന ബാങ്കുകൾ എല്ലാം തന്നെ 2 ശതമാനം താഴേക്ക് വീണു. ക്രെഡിറ്റ് കാർഡുകൾക്ക് മേലുള്ള നിയന്ത്രണം ആർബിഐ നീക്കം ചെയ്തതിന് പിന്നാലെ HDFCBANK പോസിറ്റീവായി വ്യാപാരം ആരംഭിച്ചെങ്കിലും ഇത് നിലനിർത്താനായില്ല.

ആഗോള വിപണികൾ എല്ലാം തന്നെ നെഗറ്റീവായി കാണപ്പെട്ടു. യൂറോപ്യൻ വിപണികൾ 1.5 മുതൽ 2.5 ശതമാനം വരെ നഷ്ടത്തിലാണ് അടച്ചത്. യുഎസ് വിപണികൾ ചൊവ്വാഴ്ച 1 ശതമാനത്തിലേറെ നഷ്ടത്തിലും ഇന്നലെ അസ്ഥിരമായും അടച്ചു.

ജപ്പാൻ, ചെെനീസ് വിപണികൾക്ക് ഒപ്പം ഏഷ്യൻ വിപണികൾ ഏറെയും നഷ്ടത്തിലാണുള്ളത്. യുഎസ്, യൂറോപ്യൻ ഫ്യൂച്ചറുകളും നഷ്ട്ത്തിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY താഴ്ന്ന നിലയിൽ 16,335-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൗൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു. ഇന്നലെ സൂചിക 16235 വരെ പോയിരുന്നു.

ബോണ്ട് വാങ്ങൽ ടേപ്പ് ചെയ്യാനുള്ള ഫെഡ് തീരുമാനത്തെ തുടർന്നാകാം ആഗോള വിപണികൾ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്. ഓപ്പം  ചൈനയിലെ ടെക് ഓഹരികൾ പ്രതിസന്ധി തുടരുകയാണ്, കൊവിഡ് ഡെൽറ്റ വേരിയന്റ് വർദ്ധിക്കുന്നതും ഇതിന് കാരണമായേക്കാം.

16,370, 16,290,16150 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ടുള്ളതായി കാണാം. 16450, 16500, 16590 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കാം.



35,300-35000 എന്നത് ബാങ്ക് നിഫ്റ്റിയുടെ സുപ്രധാന സപ്പോർട്ടാണ്. 35,500, 35800, 36000 എന്നിവ  ബാങ്ക് നിഫ്റ്റിയുടെ പ്രതിരോധ മേഖലകളാണ്.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 595 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ നിന്നും 729 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

നിഫ്റ്റിയിൽ അനേകം പുട്ട് ഓപ്ഷനുകൾ റെെറ്റ് ചെയ്യപ്പെട്ടിരുന്നു. ഇവർ എല്ലാം തന്നെ ഇന്ന് പ്രതിസന്ധിയിലായേക്കും. നിഫ്റ്റിയിൽ 16500,16400 എന്നിവിടെയാണ് ഏറ്റവും കൂടുതൽ പുട്ട് ഒഐ കാണപ്പെടുന്നത്. 16700, 16500 എന്നിവിടെ ഏറ്റവും കൂടുതൽ കോൾ ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 36000ൽ അനേകം കോൾ ഒഐയും 35000ൽ അനേകം പുട്ട് ഒഐയും ഉള്ളതായി കാണാം.

ഒരു അവധി ദിവസത്തിന് അപ്പുറത്തേക്ക് പോസിഷൻ ഹോൾഡ് ചെയ്യുന്നതിലെ അപകടം എന്താണെന്ന് ഇന്നത്തെ ഗ്യാപ്പ് ഡൗണിൽ നിന്നും നിങ്ങൾക്ക് വ്യക്തമായിട്ടുണ്ടാകും. ബുധനാഴ്ച എല്ലാം പോസിറ്റീവായി തോന്നിയെങ്കിലും ഒറ്റ ദിവസം കൊണ്ടാണ് കാര്യങ്ങൾ മാറിമറിഞ്ഞത്.

ഗ്യാപ്പ് ഡൗണിൽ വ്യാപാരം ആരംഭിച്ചതിന് ശേഷം എന്ത് സംഭവിക്കുമെന്ന് നമുക്ക് കണ്ട് തന്നെ അറിയാം. ഗ്യാപ്പ് ഡൗണിന് ശേഷം നേരിയ തിരികെ കയറ്റത്തിനൊ അവിടെ അസ്ഥിരമായി തുടരാനോ സാധ്യതയേറെയാണ്. സൂചികയുടെ ദിശ മനസിലാക്കാൻ ശ്രമിക്കുക.

മുകളിൽ സൂചിപ്പിച്ച സപ്പോർട്ടുകളിൽ ശ്രദ്ധിക്കുക. ഇൻട്രാഡേ ചാഞ്ചാട്ടം രൂക്ഷമായതിനാൽ തന്നെ വിക്സ് കൂടിയിട്ടുണ്ടാകും.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement