റിയൽ എസ്റ്റേറ്റ് ഡവലപ്പിംഗ് കമ്പനിയായ ശ്രീറാം പ്രോപ്പർട്ടീസ് ലിമിറ്റഡ് തങ്ങളുടെ പ്രാരംഭ ഓഹരി വിൽപ്പനയുമായി രംഗത്തെത്തിയിരിക്കുകയാണ്. ഡിസംബർ 8ന് ആരംഭിച്ച ഐപിഒ വിശേഷങ്ങളാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.

Shriram Properties Ltd

ദക്ഷിണേന്ത്യയിലെ മുൻനിര റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് വികസന കമ്പനികളിൽ ഒന്നാണ് ശ്രീറാം പ്രോപ്പർട്ടീസ് ലിമിറ്റഡ്. നാല് പതിറ്റാണ്ടിന്റെ പ്രവർത്തന ചരിത്രമുള്ള ചെന്നൈ ആസ്ഥാനമായുള്ള പ്രമുഖ കൂട്ടായ്മയായ ശ്രീറാം ഗ്രൂപ്പിന്റെ ഭാഗമാണിത്.  കമ്പനി പ്രാഥമികമായി മിഡ്-മാർക്കറ്റിലും താങ്ങാനാവുന്ന ഭവന വിഭാഗങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മിഡ്-മാർക്കറ്റ് പ്രീമിയം, ലക്ഷ്വറി ഹൗസിംഗ്, കൊമേഴ്‌സ്യൽ, ഓഫീസ് സ്‌പേസ് വിഭാഗങ്ങളിലും കമ്പനിക്ക് സാന്നിധ്യമുണ്ട്. ബെംഗളൂരു, ചെന്നൈ, കോയമ്പത്തൂർ, വിശാഖപട്ടണം എന്നിവിടങ്ങളിലായി കമ്പനിക്ക് പ്രവർത്തനങ്ങളുണ്ട്.

റിയൽറ്റി കമ്പനി 2021 സെപ്തംബർ 30-ന് 29 പ്രോജക്ടുകൾ പൂർത്തിയാക്കി, ഇത് 16.76 ദശലക്ഷം ചതുരശ്ര അടി വിൽപന പ്രദേശത്തെ പ്രതിനിധീകരിക്കുന്നു.  ആകെയുള്ളതിൽ 24 പദ്ധതികൾ ബെംഗളൂരുവിലും ചെന്നൈയിലുമാണുള്ളത്.  നിലവിൽ, എസ്പിഎല്ലിന് 35 പ്രോജക്ടുകളാണ് നടന്നു കൊണ്ടിരിക്കുന്നത്. വികസിച്ചുകൊണ്ടിരിക്കുന്നതും വരാനിരിക്കുന്നതുമായ പ്രോജക്റ്റുകൾ 46.72 ദശലക്ഷം ചതുരശ്ര അടിയായി കണക്കാക്കപ്പെടുന്നു.

എസ്പിഎൽ ഇപ്പോൾ റിയൽ എസ്റ്റേറ്റ് വികസനത്തിന്റെയും റിയൽ എസ്റ്റേറ്റ് സേവനങ്ങളെ അടിസ്ഥാനമാക്കിയുള്ള ബിസിനസ്സ് മോഡലിന്റെയും സംയോജനത്തിലേക്ക് മാറുകയാണ്. അതായിത് ഒരു അസറ്റ്-ലൈറ്റ് ബിസിനസ് സ്ട്രാറ്റജിയിലേക്ക് മാറുകയെന്നതാണ് കമ്പനിയുടെ പുതിത നീക്കം.  ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളിലെ മിഡ്-മാർക്കറ്റിൽ   ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കമ്പനി തുടരും.

ഐപിഒ എങ്ങനെ?

ഡിസംബർ 8ന് ആരംഭിച്ച ഐപിഒ ഡിസംബർ 10ന് അവസാനിക്കും. ഓഹരി ഒന്നിന് 113- 118 രൂപ നിരക്കിലാണ് പ്രെെസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്.

പത്ത് രൂപ മുഖവിലയ്ക്ക് 250 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവാണ് നടക്കുക. നിലവിലുള്ള നിക്ഷേപകരിൽ നിന്നും 350 കോടി രൂപയുടെ ഓഹരികൾ ഓഫർ ഫോർ സെയിൽ വഴി വിതരണം ചെയ്യും. ഒരു റീട്ടെയിൽ നിക്ഷേപകന് അപേക്ഷിക്കാവുന്ന ഏറ്റവും കുറഞ്ഞ ഓഹരികളുടെ എണ്ണം 125 ഇക്യൂറ്റി ഓഹരികൾ അഥവ ഒരു ലോട്ട് മാത്രമാണ്. ഇതിനായി നിങ്ങൾക്ക് കുറഞ്ഞത് 14,750 രൂപ ആവശ്യമായി വരും. അപേക്ഷിക്കാവുന്ന ഏറ്റവും കൂടിയ എണ്ണം 1625 ഓഹരികൾ അഥവ 13 ലോട്ടുകളാണ്.

ഐപിഒ വഴി ലഭിക്കുന്ന പണം കമ്പനി ഇക്കാര്യങ്ങൾക്കായി ഉപയോഗിക്കും.

  • കമ്പനിയുടെയും അനുബന്ധ സ്ഥാപനങ്ങളായ ശ്രീപ്രോപ്പ് സ്ട്രക്‌ചേഴ്‌സ്, ഗ്ലോബൽ എൻട്രോപോളിസ്, ബംഗാൾ ശ്രീറാം എന്നിവയുടെയും  വായ്പകളുടെ തിരിച്ചടവിനായി 200 കോടി രൂപ ഉപയോഗിക്കും. 

  • പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കായി ബാക്കി തുക ഉപയോഗിക്കും.

ഐപിഒയ്ക്ക് ശേഷം കമ്പനിയുടെ മൊത്തം പ്രൊമോട്ടർ വിഹിതം എന്നുള്ളത് 31.98 ശതമാനത്തിൽ നിന്നും 27.98 ശതമാനമായി കുറയും.

സാമ്പത്തിക സ്ഥിതി

തുടർച്ചയായ രണ്ട് സാമ്പത്തിക വർഷങ്ങളിലും കമ്പനി നഷ്ടം രേഖപ്പെടുത്തിയിട്ടുള്ളതായി കാണാം. 2019ൽ 723.79 കോടി രൂപയായിരുന്ന കമ്പനിയുടെ വരുമാനം 2021 സാമ്പത്തിക വർഷത്തിൽ 501.3 കോടി രൂപയായി കുറഞ്ഞു. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് വിൽപ്പന കുറഞ്ഞതാണ് വരുമാനം ഇടിയാൻ കാരണമായത്. കമ്പനിയുടെ ഇബിഐടിഡിഎ 2019ൽ 79.93 കോടി രൂപയായിരുന്നത് 2021 സാമ്പത്തിക വർഷത്തിൽ 121.05 കോടി രൂപയായി രേഖപ്പെടുത്തി. എന്നാൽ ഇതേ കാലയളവിൽ കമ്പനിയുടെ പ്രവർത്തന മാർജിനുകൾ മെച്ചപ്പെട്ടിട്ടുണ്ട്.

2021 സാമ്പത്തിക വർഷം കമ്പനിയുടെ പ്രതിവർഷ വിൽപ്പന വോള്യം 7.7 ശതമാനം വർദ്ധിച്ച് 3 മില്യൺ സ്കോയർ ഫീറ്റായിരുന്നു. ഇതേകാലയളവിൽ സെഗ്‌മെന്റിൽ നിന്നുള്ള അതിന്റെ മൊത്ത കളക്ഷനുകൾ 20.56 ശതമാനം കുറഞ്ഞ് 939.36 കോടി രൂപയായി. 20222 സാമ്പത്തിക വർഷത്തെ രണ്ടാം പാദം വരെയുള്ള കമ്പനിയുടെ കടം എന്നത് 695.1 കോടി രൂപയാണ്.

അപകട സാധ്യതകൾ

  • കമ്പനിയുടെ ബിസിനസ്സും ലാഭക്ഷമതയും ദക്ഷിണേന്ത്യയിലെ റിയൽ എസ്റ്റേറ്റ് വിപണിയുടെ പ്രകടനത്തെ വളരെയേറെ ആശ്രയിച്ചിരിക്കുന്നു. വിപണി സാഹചര്യങ്ങളിലെ ഏറ്റക്കുറച്ചിലുകൾ പ്രതീക്ഷിച്ച വിലയിൽ പ്രോജക്ടുകൾ വിൽക്കാൻ സാധിക്കാതെ വരുന്ന സാഹചര്യം എന്നിവ എല്ലാം കമ്പനിയുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാം.

  • ശ്രീറാം പ്രോപ്പർട്ടിസിന് ഗണ്യമായ തുക കടമുണ്ട്.  ഈ ഘടകം ഭാവിയിൽ ധനസഹായം നേടുന്നതിനോ വളർച്ചാ തന്ത്രങ്ങൾ പിന്തുടരുന്നതിനോ ഉള്ള കമ്പനിയുടെ കഴിവിനെ ബാധിച്ചേക്കാം.

  • കമ്പനിയുടെ നിലവിലുള്ളതും വരാനിരിക്കുന്നതുമായ ചില പ്രോജക്ടുകൾ അതിന്റെ നിയന്ത്രണത്തിന് അതീതമായ ഘടകങ്ങൾ കാരണം വൈകിയേക്കാം. ഇത്തരം കാലതാമസം കമ്പനിയുടെ പ്രശസ്തിയേയും സാമ്പത്തിക നിലയേയും പ്രതികൂലമായി ബാധിച്ചേക്കാം.

  • തൊഴിലാളികളുടെയും പ്രധാന നിർമ്മാണ സാമഗ്രികളുടെയും വിതരണത്തിലെ വില വർദ്ധനവ്, ക്ഷാമം, തടസ്സം എന്നിവ കണക്കാക്കിയ നിർമ്മാണ ചെലവുകളെയും സമയക്രമങ്ങളെയും സാരമായി ബാധിക്കും.

  • കമ്പനിയുടെ അനുബന്ധ സ്ഥാപനങ്ങൾ, ഡയറക്ടർമാർ, പ്രൊമോട്ടർമാർ എന്നിവർക്കെതിരെ നിയമനടപടികൾ നിലനിൽക്കുന്നുണ്ട്.

  • കമ്പനിയുടെ ബിസിനസ്സ് മൂലധന തീവ്രതയുള്ളതും ഇന്ത്യയിലെ റിയൽ എസ്റ്റേറ്റ് ധനസഹായത്തിന്റെ ലഭ്യതയെ ആശ്രയിച്ചുള്ളതുമാണ്. ആഗോള, ഇന്ത്യൻ മൂലധന വിപണികളിലെ മോശം സാഹചര്യങ്ങൾ കമ്പനിക്ക് ഫണ്ടുകളുടെ പരിമിതമായ ലഭ്യത ഉണ്ടാക്കാൻ സാധ്യതയുണ്ട്. ഇത് പ്രവർത്തനങ്ങളെ മൊത്തത്തിൽ ബാധിച്ചേക്കാം.

ഐപിഒ വിവരങ്ങൾ ചുരുക്കത്തിൽ

ആക്സിസ് ക്യാപിറ്റൽ, ഐസിഐസിഐ സെക്യൂരിറ്റീസ്, നോമുറ ഫിനാൻഷ്യൽ അഡ്വൈസറി & സെക്യൂരിറ്റീസ് (ഇന്ത്യ) എന്നിവരാണ്  ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാർ. ഡിസംബർ 1നാണ് കമ്പനി ആർഎച്ച്പി സമർപ്പിക്കുന്നത്. ഇത് വായിക്കുവാനായി ലിങ്ക് സന്ദർശിക്കുക. മൊത്തം ഓഫറിന്റെ 75 ശതമാനവും ക്യുഐബിക്കായി മാറ്റിവച്ചിരിക്കുകയാണ്. 15 ശതമാനം നോൺ ഇൻസ്റ്റിറ്റ്യുഷൻസിനായും 10 ശതമാനം റിട്ടെയിൽ നിക്ഷേപകർക്കായും മാറ്റിവച്ചിട്ടുണ്ട്.

ഐപിഒയ്ക്ക് മുമ്പായി തന്നെ വിവിധ നിക്ഷേപകരിൽ നിന്നും 268.65 കോടി രൂപ കമ്പനി സമാഹരിച്ചിരുന്നു. സൊസൈറ്റി ജനറൽ, പയനിയർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട്, നോമുറ, ബ്ലൂ മൗണ്ട് ക്യാപിറ്റൽ, നിപ്പോൺ ലൈഫ്, എച്ച്‌ഡിഎഫ്‌സി ട്രസ്റ്റി, എന്നിവർ ഇതിൽ ഉൾപ്പെടും. 

നിഗമനം 

റിയൽ എസ്റ്റേറ്റ് മേഖല ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ ഏറ്റവും വലിയ സംഭാവന നൽകുന്ന ഒന്നാണ്. ദ്രുതഗതിയിലുള്ള നഗരവൽക്കരണത്തിന്റെയും ഗാർഹിക വരുമാനം വർദ്ധിക്കുന്നതിന്റെയും ഫലമായി റസിഡൻഷ്യൽ പ്രോപ്പർട്ടികളുടെ ആവശ്യം ഉയർന്നു. എന്നാൽ കൊവിഡ് വെെറസ് വ്യാപനത്തെ തുടർന്ന് റിയൽഎസ്റ്റേറ്റ് പ്രവർത്തനങ്ങൾ തിർത്തിവയ്ക്കാൻ ഡെവലപ്പർമാർ നിർബന്ധിതരായി. ഇതോടെ കഴിഞ്ഞ വർഷം വിൽപ്പന അളവിൽ ഗണ്യമായ കുറവുണ്ടായി. എന്നാൽ ലോക്ക്ഡൗണുകൾ നീക്കം ചെയ്തതോടെ, മേഖലയ്ക്ക് അനുകൂലമാണ് കാര്യങ്ങൾ എന്ന് കാണാം. വിവിധ റിയാലിറ്റി സ്ഥാപനങ്ങൾ ഇപ്പോൾ ആവശ്യകത വീണ്ടെടുക്കുന്നതായി കാണാം. കൂടാതെ മികച്ച ഫലങ്ങൾ കാഴ്ചവക്കുന്നതായും കാണാം. റിയൽ എസ്റ്റേറ്റ് മേഖലയെ പറ്റി കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ഇന്ത്യയുടെ റിയൽ എസ്റ്റേറ്റ് വികസന വ്യവസായം വളരെ മത്സരാധിഷ്ഠിതവും വലിയ പ്രതിബന്ധങ്ങളെ അഭിമുഖീകരിക്കുന്നതുമാണ്.  പ്രസ്റ്റീജ് എസ്റ്റേറ്റ്‌സ്, ബ്രിഗേഡ് എന്റർപ്രൈസസ്, ഗോദ്‌റെജ് പ്രോപ്പർട്ടീസ്, ഒബ്‌റോയ് റിയൽറ്റി, സൺടെക്ക് റിയാലിറ്റി, ശോഭ തുടങ്ങിയ വലിയ ഡെവലപ്പർമാരുമായി എസ്.പി.എൽ നേരിട്ട് മത്സരിക്കും.

ഗ്രേ മാർക്കറ്റിൽ കമ്പനിക്ക് മികച്ച സ്വീകാര്യത ഉള്ളതായി കാണുന്നില്ല. 20 രൂപയുടെ പ്രീമിയത്തിലാണ് ഓഹരി ഗ്രേ മാർക്കറ്റിൽ വ്യാപാരം ചെയ്യപ്പെടുന്നത്. എസ്പിഎല്ലിന്റെ വിലയേറിയ മൂല്യനിർണ്ണയം മറ്റു സ്ഥാപനങ്ങളേക്കാൾ വളരെ കൂടുതലാണെന്ന് പല വിശകലന വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു. ഐപിഒയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പായി തന്നെ നിക്ഷേപ സ്ഥാപനങ്ങളുടെ ഭാഗം ഓവർ സബ്സ്ക്രെെബ് ആയിട്ടുണ്ടോ എന്ന് ശ്രദ്ധിക്കുക. അപകട സാധ്യതകൾ മനസിലാക്കി സ്വയം നിഗമനത്തിൽ എത്തുക.

ഈ ഐപിഒയെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്തു അറിയിക്കുക.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement