പ്രധാനതലക്കെട്ടുകൾ
Bank of Baroda: നാലാം പാദത്തിൽ കമ്പനി 1778.77 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. പോയവർഷം 1046.5 കോടി രൂപയായിരുന്നു നഷ്ടം.
Tech Mahindra: നാലാം പാദത്തിൽ കമ്പനി 1506 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. 1411 കോടി രൂപ അറ്റാദായം ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
Amber Enterprises: നാലാം പാദത്തിൽ അറ്റാദായം 24 ശതമാനം കുറഞ്ഞ് 57.22 കോടി രൂപയായി രേഖപ്പെടുത്തി. 117 കോടി രൂപ അറ്റാദായം ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. വരുമാനം 21 ശതമാനം ഉയർന്ന് 1940 കോടി രൂപയായി.
Eicher Motors: നാലാം പാദത്തിൽ അറ്റാദായം 16 ശതമാനം ഉയർന്ന് 610 കോടി രൂപയായി രേഖപ്പെടുത്തി. വരുമാനം 9 ശതമാനം ഉയർന്ന് 3190 കോടി രൂപയായി.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഗ്യാപ്പ് അപ്പിൽ 15994 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി രൂക്ഷമായ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായി. 16070ന് അടുത്തായി പ്രതിബന്ധം നേരിട്ട സൂചിക എസ്.ബി.ഐ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ കുത്തനെ താഴേക്ക് വീണു. തുടർന്ന് 26 പോയിന്റുകൾക്ക് താഴെയായി 15782 എന്ന നിലയിൽ നിഫറ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഗ്യാപ്പ് അപ്പിൽ 33960 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ 33500ൽ സപ്പോർട്ട് രേഖപ്പെടുത്തി മുകളിലേക്ക് കയറി. എന്നാൽ അവസാന നിമിഷം സൂചിക കുത്തനെ താഴേക്ക് വീണു. തുടർന്ന് 411 പോയിന്റുകൾ/ 1.23 ശതമാനം താഴെയായി 33121 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി മെറ്റൽ 2 ശതമാനം ഇടിഞ്ഞു.
യൂഎസ് വിപണികൾ, യൂറോപ്യൻ വിപണികൾ എന്നിവ ഉയർന്ന നിലയിലാണുള്ളത്.
ഏഷ്യൻ വിപണികൾ കയറിയിറങ്ങിയാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ്, യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
SGX NIFTY 15,808-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
15,740, 15,670, 15,600 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 15,860, 15,920, 16,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 33,000, 32,850, 32,200 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 33,450, 33,900, 34,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
17000,16800 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ ഉള്ളത്. 15000, 15500 എന്നിവിടെയാണ് ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നത്.
ബാങ്ക് നിഫ്റ്റിയിൽ 34000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ ഉള്ളത്. 32500ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ഇന്ത്യ വിക്സ് 23.5 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 3800 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 3200 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
പണപ്പെരുപ്പ നിരക്കുകൾ ആഗോള വിപണികളെ പിടിച്ചു കുലുക്കിയ ആഴ്ചയായിരുന്നു കടന്ന് പോയത്. ഉക്രൈൻ സംഘർഷങ്ങളിൽ നിന്നും പണപ്പെരുപ്പ ഭീഷണിയിലേക്കാണ് ഏവരും ഇപ്പോൾ ഉറ്റുനോക്കുന്നത്.
നമ്മൾ ഉക്രൈൻ യുദ്ധ സമയത്ത് വിപണി രേഖപ്പെടുത്തിയ താഴ്ന്ന നിലയ്ക്ക് അടുത്താണെന്ന് മുമ്പത്തെ റിപ്പോർട്ടിൽ ഞങ്ങൾ സൂചിപ്പിച്ചിരുന്നു. എന്നാൽ ബാങ്ക് നിഫ്റ്റി കൊവിഡ് കാലഘട്ടത്തിൽ
രേഖപ്പെടുത്തിയ താഴ്ന്ന നിലയ്ക്ക് അടുത്താണ് ഉള്ളതെന്ന് കാണാം. 32,800 എന്നത് ബാങ്ക് നിഫ്റ്റിക്ക് ഏറെ നിർണായകമാണ്.
വെള്ളിയാഴ്ച പുറത്തുവന്ന എസ്.ബി.ഐ ഫലം പ്രതീക്ഷിച്ച അത്ര നന്നായിരുന്നില്ല. ഇക്കാരണത്താലാണ് ബാങ്കിംഗ് സൂചിക കുത്തനെ താഴേക്ക് വീണത്.
ഏഷ്യൻ വിപണികൾ ആദ്യം ഉയർന്ന നിലയിൽ വ്യാപാരം നടത്തിയിരുന്നുവെങ്കിലും പിന്നീട് ദുർബലമായി താഴേക്ക് വീണു. ഇത് ആഗോള വിപണികൾ ദുർബലമാണെന്ന് കാണിക്കുന്നു.
താഴേക്ക് നിഫ്റ്റിയിൽ 15670, മുകളിലേക്ക് 15900 എന്നിവ ശ്രദ്ധിക്കാവുന്നതാണ്.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.
