പ്രധാനതലക്കെട്ടുകൾ
Sobha: നാലാം പാദത്തിൽ കമ്പനി മികച്ച വിൽപ്പനാ വോള്യം രേഖപ്പെടുത്തി. മൊത്തം 1109.6 കോടി രൂപയുടെ വിൽപ്പന വോള്യമാണ് കമ്പനി ഈ പാദത്തിൽ നേടിയത്.
Infosys: ഐടി കമ്പനിയുമായി ചേർന്ന് കൊണ്ട് റോൾസ് റോയ്‌സ് അവരുടെ സംയുക്ത ‘എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗ് ആൻഡ് ഡിജിറ്റൽ ഇന്നൊവേഷൻ സെന്റർ’ ബെംഗളൂരുവിൽ പ്രഖ്യാപിച്ചു.
Sonata Software: ശ്രീകർ റെഡ്ഡി സ്വമേധയാ സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന് ഏപ്രിൽ 8 മുതൽ സമീർ ധീറിൻ കമ്പനിയുട ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി സ്ഥാനമേൽക്കും.
Indiabulls Real Estate: ഓഹരി ഒന്നിന് 106.38 രൂപ വീതം 1500 കോടി രൂപയുടെ ക്യുഐബി വിതരണത്തിന് കമ്പനി അനുമതി നൽകി.
ഇന്നത്തെ വിപണി സാധ്യത
കഴിഞ്ഞ ദിവസം ഗ്യാപ്പ് ഡൌണിൽ 17755 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീണു. മുകളിലേക്ക് കയറിയ സൂചിക 17800 രേഖപ്പെടുത്തിയെങ്കിലും ഇവിടെ അനുഭവപ്പെട്ട സമ്മർദ്ദത്തെ തുടർന്ന് താഴേക്ക് വീണു. തുടർന്ന് 168 പോയിന്റുകൾ/0.94 ശതമാനം താഴെയായി 17640 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി 37500 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ഏറെ നേരം അസ്ഥിരമായി നിന്നു. ശേഷം മുകളിലേക്ക് ശക്തമായ മുന്നേറ്റം നടത്തിയ സൂചിക 38000 കൈവരിച്ചെങ്കിലും ഇവിടെ ഉണ്ടായ സമ്മർദ്ദത്തെ തുടർന്ന് താഴേക്ക് വീണു. തുടർന്ന് 75 പോയിന്റുകൾ/ 0.2 ശതമാനം താഴെയായി 37557 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
ഫാർമ ലാഭത്തിൽ അടച്ചു.
യൂഎസ് വിപണികൾ ലാഭത്തിൽ അടച്ചു. യൂറോപ്യൻ വിപണികൾ നഷ്ടത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ കയറിയിറങ്ങിയാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് നേരിയ നിലയിൽ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. യൂറോപ്യൻ ഫ്യൂച്ചേഴ്സ് താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.
SGX NIFTY 17766-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
17,620, 17,550,17,500 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,700, 17,780, 17,820 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 37,500, 37,390, 37,190 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 37,700, 37,800, 38,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ഇന്ത്യ വിക്സ് 19 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 5000 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1800 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
ആർബിഐയുടെ സാമ്പത്തിക നയം ഇന്ന് പ്രഖ്യാപിക്കും. അവർ അനുകൂലമായ നിലപാട് തുടർന്നേക്കാം. അതേസമയം തന്നെ റിവേഴ്സ് റിപ്പോ നിരക്ക് വർധിപ്പിക്കാനുള്ള സാധ്യതയും നമുക്ക് തള്ളിക്കളയാനാവില്ല.
പണപ്പെരുപ്പം എന്നത് 6.07 ശതമാനത്തിലാണ് നിൽക്കുന്നത്. ഇത് ആർബിഐയുടെ പരിധിയായ 6 ശതമാനത്തേക്കാൾ കൂടുതലാണ്. ക്രൂഡ് ഓയിൽ വില 100 ഡോളറിന് അടുത്ത് തന്നെ നിന്നാൽ പണപ്പെരുപ്പം 5.5 ശതമാനത്തിൽ താഴെ ആക്കുക എന്നത് കഠിനകരമായേക്കും. നിലവിൽ 2022 സാമ്പത്തിക വർഷത്തേക്കുള്ള ആർബിഐയുടെ പണപ്പെരുപ്പ പ്രവചനം എന്നത് 4.5 ശതമാനമാണ്. അത് അവർ ഉയർത്തിയേക്കാം.
ക്രൂഡ് ഓയിൽ വില 100 ഡോളറിന് താഴേക്ക് വീണു. ക്രൂഡ് ഓയിൽ വിലയിലേക്ക് കൂടി ശ്രദ്ധിക്കാവുന്നതാണ്.
വരുന്ന വ്യാഴം വെള്ളി ദിവസങ്ങളിൽ വിപണി അവധി ആയതിനാൽ തന്നെ ഇന്നത്തെ ഡീക്കെ വ്യത്യാസമായിരിക്കും. അതിനാൽ തന്നെ ഐവിലേക്ക് കൂടി ശ്രദ്ധിക്കാവുന്നതാണ്.
മുകളിലേക്ക് നിഫ്റ്റിക്ക് 17780, താഴേക്ക് 17550 എന്നിവ ശ്രദ്ധിക്കാം.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

