ഇന്നത്തെ വിപണി വിശകലനം

സുപ്രധാന നിലയിൽ വീണ്ടും സപ്പോർട്ട് രേഖപ്പെടുത്തി നിഫ്റ്റി.

ഇന്ന് 15853 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 5 മിനിറ്റിൽ 100 പോയിന്റുകളുടെ പതനത്തിനാണ് സാക്ഷ്യംവഹിച്ചത്. വെള്ളിയാഴ്ചത്തെ താഴ്ന്ന നിലയിൽ സപ്പോർട്ട് രേഖപ്പെടുത്തിയ സൂചിക തിരികെ കയറി 16000ന് അടുത്ത് വരെ എത്തിയെങ്കിലും ഈ നേട്ടം നിലനിർത്താൻ സാധിച്ചില്ല.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 60 പോയിന്റുകൾ/0.38 ശതമാനം മുകളിലായി 15842 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

33263 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 33000ന് അടുത്തായി ഒരിക്കൽ കൂടി സപ്പോർട്ട് രേഖപ്പെടുത്തി. ഇവിടെ നിന്നും ശക്തി കൈവരിച്ച സൂചിക തിരികെ കയറി വെള്ളിയാഴ്ചത്തെ ഉയർന്ന നിലയ്ക്ക് സമീപം വരെയെത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 476 പോയിന്റുകൾ/ 1.44 ശതമാനം മുകളിലായി 33597 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഓട്ടോ (+2.2%), നിഫ്റ്റി പി.എസ്.യു ബാങ്ക്(+2.9%), നിഫ്റ്റി റിയൽറ്റി (+2.6%) എന്നിങ്ങനെ നേട്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ ലാഭത്തിൽ അടച്ചു. യൂറോപ്യൻ വിപണികളും ഇപ്പോൾ കയറിയിറങ്ങിയാണ് വ്യാപാരം നടത്തുന്നത്. 

നിർണായക വാർത്തകൾ

പ്രതിവർഷ അറ്റാദായം 16 ശതമാനം വർദ്ധിച്ചതിന് പിന്നാലെ Eicher Motors (+7.6%) ഓഹരി ശക്തമായ മുന്നേറ്റം നടത്തി നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

അദാനി ഗ്രൂപ്പ് 81000 കോടി രൂപയ്ക്ക് Ambuja (+2.4%), ACC (+3.9%) വാങ്ങിയതിന് പിന്നാലെ UltraTech Cement (-2.9%), Shree Cements (-2.5%) എന്നീ സിമന്റ് ഓഹരികൾ ഇന്ന് നഷ്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

5ജി സാങ്കേതിക വിദ്യയിൽ പരീക്ഷണം ആരംഭിച്ചതിന് പിന്നാലെ Vodafone Idea (+12.5%) ഓഹരി നേട്ടത്തിൽ അടച്ചു.

നാലാം പാദത്തിൽ മികച്ച ഫലങ്ങൾ പുറത്തുവിട്ടതിന് പിന്നാലെ Balkrishna Industries(+8.6%) ഓഹരി നേട്ടത്തിൽ അടച്ചു. അറ്റാദായം താഴേക്ക് വീണിട്ടും ഭാവി പദ്ധതികളെ തുടർന്ന് Escorts (+6.1%) ഓഹരി നേട്ടത്തിൽ അടച്ചു.

അനേകം നിഷ്ക്രിയ ആസ്തികൾ വീണ്ടെടുക്കുന്നതിലൂടെ ആസ്തിയുടെ ഗുണനിലവാരം മെച്ചപ്പെട്ടതിനെ തുടർന്ന് Bandhan Bank(+6.6%) ഓഹരി നേട്ടത്തിൽ അടച്ചു. 

വിപണി മുന്നിലേക്ക്

നിഫ്റ്റി തുടർച്ചയായ മൂന്നാം ദിവസവും 15,740 ന് അടുത്തായി സപ്പോർട്ട് രേഖപ്പെടുത്തി. ഇതിനൊപ്പം തന്നെ ബാങ്കിംഗ് ഓഹരികളും ശക്തമായ പിന്തുണയാണ് വിപണിക്ക് ഇന്ന് നൽകിയത്.

നിഫ്റ്റിയുടെ ഇന്നത്തെ 60 പോയിന്റ് നേട്ടത്തിൽ HDFC Twins, Kotak Bank, SBI എന്നീ ഓഹരികളാണ് ഏറെയും പിന്തുണ നൽകിയത്.

നിഫ്റ്റി സ്മോൾ ക്യാപ്പ്, മിഡ് ക്യാപ്പ് എന്നിവ വമ്പൻ ഓഹരികളെ മറികടന്ന് മിന്നുംപ്രകടനം കാഴ്ചവച്ചു.

16000, 16080 എന്നത് നിഫ്റ്റിയുടെ സുപ്രധാന പ്രതിബന്ധമായി കാണാവുന്നതാണ്. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വിൽപ്പന തുടരുന്നതിനാൽ ആഗോള വിപണികൾ വീണ്ടെടുക്കൽ നടത്തിയാലും
ഇന്ത്യൻ വിപണി തിരികെ കയറുക കഠിനകരമായേക്കും.

നാളെ എൽ.ഐ.സി ഓഹരി ഐപിഒയ്ക്ക് ശേഷം വിപണിയിൽ വ്യാപാരം ആരംഭിക്കും. ഏകദേശം 60 രൂപ നഷ്ടത്തിലാകാം ഓഹരി ലിസ്റ്റ് ചെയ്യുന്നത്. എങ്കിലും വമ്പൻ നിക്ഷേപ സ്ഥാപനങ്ങൾ ഓഹരി വാങ്ങാൻ കാത്തിരിക്കുകയാകും എന്നതും ശ്രദ്ധേയമാണ്.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement