പ്രധാനതലക്കെട്ടുകൾ
Reliance New Energy: 61 മില്യൺ ഡോളറിന് ലിഥിയം വർക്ക്സിന്റെ ആസ്തികൾ ഏറ്റെടുത്ത് കമ്പനി.
REIT: ധനസമാഹരണം നടത്തുന്നത് മാർച്ച് 17ന് കമ്പനി പരിഗണിക്കും.
Jai Corp: റിഡീം ചെയ്യാവുന്ന 84,000 വരുന്ന 1 ശതമാനം നോൺ-ക്യുമുലേറ്റീവ്, നോൺ-പാർട്ടിസിപ്പേറ്റിംഗ് മുൻഗണനാ ഓഹരികൾ കമ്പനി അംഗീകരിച്ചു.
Wipro: ടെക്നോളജി ഇൻഫ്രാസ്ട്രക്ചറും സ്പൈറയുടെ സൈബർ സുരക്ഷാ ആവശ്യകതകളും ശക്തിപ്പെടുത്തുന്നതിന് സ്പൈറയുമായി കൈകോർത്ത് ഐടി കമ്പനി.
RITES: ഓഹരി ഒന്നിന് 7.5 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
Black Box: 10 രൂപ വീതം മുഖവിലയുള്ള ഓഹരികളെ രണ്ട് രൂപ വീതം മുഖവിലയുള്ള ഓഹരികളാക്കി വിഭജിക്കുന്നതിന് കമ്പനി അനുമതി നൽകി.
ഇന്നത്തെ വിപണി സാധ്യത
കഴിഞ്ഞ ദിവസം ഫ്ലാറ്റായി 16651 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം നടത്തി. 16840 എന്ന നില മറികടക്കാൻ പാടുപെട്ട സൂചിക പിന്നീട് ഇത് മറികടന്ന് മുന്നേറി. തുടർന്ന് 241 പോയിന്റുകൾ/1.45 ശതമാനം മുകളിലായി 16871 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഇന്നലെ നേരിയ ഗ്യാപ്പ് അപ്പിൽ 34734 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ മുന്നേറ്റം കാഴ്ചവച്ചു. 5 മിനിറ്റ് ചാർട്ടിൽ സൂചിക ചാഞ്ചാട്ടത്തിന് വിധേയമായെങ്കിലും 15 മിനിറ്റ് ചാർട്ടിൽ മുകളിലേക്ക് കയറുന്നത് കാണാം. തുടർന്ന് 766 പോയിന്റുകൾ/ 2.22 ശതമാനം മുകളിലായി 35312 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി 2 ശതമാനത്തിന് മുകളിൽ നേട്ടം കൈവരിച്ചു.
യൂഎസ് വിപണികൾ നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണികൾ ലാഭത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ താഴ്ന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്. നിക്കി മാത്രം ലാഭത്തിൽ കാണപ്പെടുന്നു. യുഎസ് ഫ്യൂച്ചേഴ്സ്, യൂറോപ്യൻ ഫ്യൂച്ചേഴ്സ് എന്നിവയും ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.
SGX NIFTY 16,850.-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
16,840, 16,750, 16,650 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 16,900, 17,000, 17,100 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 34,800, 34,400, 34,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 35,000, 35,200, 35,500 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
നിഫ്റ്റിയിൽ 17500ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 16000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 36000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 34000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ഇന്ത്യ വിക്സ് 25.7 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 180 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1,100 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.
എസ്.ജി.എക്സ് സൂചിക ഗ്യാപ്പ് ഡൌൺ സൂചന നൽകുന്നുവെങ്കിലും യുഎസ് ഫ്യൂച്ചേഴ്സ് ഉയർന്ന നിലയിൽ വ്യാപാരം നടത്തുന്നതിനാൽ ഫ്ലാറ്റ് ഓപ്പണിംഗ് പ്രതീക്ഷിക്കാവുന്നതാണ്. ചർച്ചകൾ നടന്നുവരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ റഷ്യ-ഉക്രൈൻ സംഘർഷം പരിഹരിക്കപ്പെടുമെന്ന് കരുതാം.
പേടിഎമ്മിൽ നേരിട്ടുള്ള ഓഹരികളില്ലാത്ത ചൈനീസ് സ്ഥാപനങ്ങൾക്ക് ഡാറ്റ ആക്സസ് നൽകിയതായി റിപ്പോർട്ടുകൾ ഉള്ളതിനാലാണ് ഉപഭോക്താക്കളെ ചേർക്കുന്നതിൽ നിന്ന് പേടിഎം ബാങ്കുകളെ ആർബിഐ വിലക്കിയതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. ആരോപണം അടിസ്ഥാനരഹിതമാണെന്ന് കമ്പനി സിഇഒ പ്രതികരിച്ചു.
ഫെബ്രുവരിയിലെ സിപിഐ 6.07 ശതമാനമായി രേഖപ്പെടുത്തി. 5.9 ശതമാനമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. മൊത്തം വില സൂചിക 3.11 ശതമാനമായി രേഖപ്പെടുത്തി. ബുധനാഴ്ച ഫെഡറൽ പലിശ നിരക്ക് സംബന്ധിച്ച തീരുമാനം കൂടി വരുന്നതോടെ വിപണിയെ ഇത് എങ്ങനെ ബാധിക്കുമെന്ന് നോക്കി കാണേണ്ടതുണ്ട്.
11.05ന് ബാങ്ക് നിഫ്റ്റിയിൽ ഒരു വിചിത്രമായ കാൻഡിൽ രൂപപ്പെട്ടതായി കാണാം. പൂർണമായ പച്ച കാൻഡിലിന് പിന്നാലെ വലിയ ചുവന്ന കാൻഡിൽ രൂപപ്പെട്ടു. എയു ബാങ്ക് അതേ കാൻഡിലിൽ തന്നെ 10 ശതമാനം താഴേക്ക് വീണു. ബാങ്കിൽ ആർബിഐ അന്വേഷണം നടത്തുമെന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇവ വെറും അഭ്യൂഹങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബാങ്ക് രംഗത്തെത്തിയിരിക്കുന്നത്.
പ്രതീക്ഷിച്ചത് പോലെ എൽഐസി ഐപിഒ മാറ്റിവച്ചു, വിപണി ചാഞ്ചാട്ടത്തിന് വിധേയമായതിനാൽ ഇത് ഐപിഒ നടത്താൻ ഉചിതമായ സമയമല്ല.
നിഫ്റ്റിക്ക് മുകളിലേക്ക് 17000, താഴേക്ക് 16750 എന്നിവ ശ്രദ്ധിക്കാവുന്നതാണ്.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

