ഇന്നത്തെ വിപണി വിശകലനം
ആഗോള കൂപ്പുകുത്തിയതിന് പിന്നാലെ നഷ്ടത്തിൽ അടച്ച് നിഫ്റ്റി.
നേരിയ മുന്നേറ്റത്തിൽ 16900 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി പിന്നീട് താഴേക്ക് വീണു. റഷ്യ ഉക്രൈൻ യുദ്ധം വന്നതിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ നിന്നും ലാഭമെടുപ്പിനെ തുടർന്ന് സൂചിക താഴേക്ക് വീണു. ദിവസം മുഴുവൻ വിപണിയിൽ കരടികളുടെ സാന്നിധ്യം അനുഭവപ്പെട്ടു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 208 പോയിന്റുകൾ/ 1.23 ശതമാനം താഴെയായി 16663 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
35487 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ഇന്ന് 400 പോയിന്റുകൾക്ക് ഉള്ളിലായി അസ്ഥിരമായി കാണപ്പെട്ടു. ഉച്ചയ്ക്ക് ശേഷം ദിവസത്തെ ഉയർന്ന നിലയിൽ നിന്നും 950 പോയിന്റുകളാണ് സൂചിക തകർന്നടിഞ്ഞത്.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 289 പോയിന്റുകൾ/ 0.82 ശതമാനം താഴെയായി 35022 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി(-2.5%), നിഫ്റ്റി മെറ്റൽ (-4%), നിഫ്റ്റി മീഡിയ (-2.3%) എന്നിവ ഇന്ന് നഷ്ടത്തിൽ അടച്ചു. നിഫ്റ്റി ഓട്ടോ (+0.57%) നേരിയ നേട്ടത്തിൽ നഷ്ടത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.
നിർണായക വാർത്തകൾ
എഫ്.എം.സി.ജി ഓഹരികൾ ഇന്ന് ശക്തി കൈവരിച്ച് കൊണ്ട് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. Tata Consumer (+3.6%), Britannia (+1.1%), Dabur (+2.9%), VBL (+2.8%) എന്നിവ നേട്ടത്തിൽ അടച്ചു.
Cipla (+1.8%) മുന്നേറ്റം തുടർന്ന് എക്കാലത്തെയും ഉയർന്ന നില കൈവരിച്ചു.
Hindalco (-5.2%), Tata Steel (-4.8%), JSW Steel (-3.5%) എന്നീ ഓഹരികൾ ലാഭമെടുപ്പിനെ തുടർന്ന് കുത്തനെ താഴേക്ക് വീണു. ONGC (-4.6%), Coal India (-4.1%), BPCL (-2.6%) എന്നിവയും നഷ്ടത്തിൽ അടച്ചു.
പി.എൽ.ഐ സ്കീമിന് അംഗീകാരം ലഭിച്ചതിന് പിന്നാലെ നിരവധി ഓട്ടോ ഓഹരികൾ നേട്ടത്തിൽ അടച്ചു. Maruti (+1.4%), M&M (+2.4%) എന്നിവ ലാഭത്തിൽ അടച്ചു.
നാസ്ഡാക് സൂചിക ഇന്നലെ വീണതിന് പിന്നാലെ ഐടി ഓഹരികളായ Mindtree (-5.8%), Coforge (-5.1%), LTTS (-4.3%), TechM (-2.9%), Infosys (-2.7%) എന്നിവ ഇന്ന് കുത്തനെ താഴെ വീണ് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.
മൈക്രോഫിനാൻസ് വായ്പ നൽകുന്നവർക്കുള്ള വിലനിർണ്ണയ പരിധി ആർബിഐ നീക്കം ചെയ്തതോടെ Bandhan Bank (+6.1%), AU Bank (+4.3%), Indiabulls Housing (+3.9%) എന്നീ ഓഹരികൾ നേട്ടത്തിൽ അടച്ചു.
മഹാരാഷ്ട്ര രജിസ്ട്രാർ ഓഫ് കമ്പനീസ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ്
അംഗീകരിച്ചതിന് പിന്നാലെ Ruchi Soya’s (+13.1%) ഓഹരി നേട്ടത്തിൽ അടച്ചു. രണ്ട് ദിവസമായി 35 ശതമാനത്തിന്റെ മുന്നേറ്റമാണ് ഓഹരി കാഴ്ചവച്ചത്.
വിപണി മുന്നിലേക്ക്
റഷ്യയിൽ നിന്നുള്ള വാർത്തെയ തുടർന്ന് ആഗോള വിപണികൾ താഴേക്ക് വീണു. നിലവിൽ കീവ് പിടിച്ചെടുക്കാൻ റഷ്യൻ സൈന്യം ശ്രമിക്കുന്നില്ലെന്നും എന്നാൽ ചർച്ചയിൽ ധാരണയുണ്ടാകുമെന്നും അല്ലെങ്കിൽ റഷ്യ ആക്രമണം അഴിച്ചുവിടുമെന്നും ഉക്രൈൻ പ്രസിഡൻഷ്യൽ അഡ്വൈസർ പറഞ്ഞു.
നിലവിൽ നാറ്റോയുടെ സേനയെ അയൽരാജ്യമായ പോളണ്ടിൽ വിന്യസിച്ചിട്ടുണ്ട്. ഉക്രൈനിൽ രാസ ആയുദ്ധങ്ങളുടെ ഏതെങ്കിലും തരത്തിലുള്ള ഉപയോഗം നടന്നാൽ അത് യൂറോപ്പിലുടനീളം ഒരു വലിയ യുദ്ധത്തിന് കാരണമായേക്കും.
ടെക്നിക്കലിലേക്ക് നോക്കിയാൽ നിഫ്റ്റിയുടെ നിലവിലെ പ്രതിബന്ധം എന്നത് 17000 ആണ്. ഇത് 200 ദിവസത്തെ മൂവിംഗ് ആവറേജിന് അടുത്തായി കാണപ്പെടുന്നു. 16480 മികച്ച സപ്പോർട്ടായി കാണുന്നു. വരും ദിവസങ്ങളിൽ രൂക്ഷമായ ചാഞ്ചാട്ടം പ്രതീക്ഷിക്കാവുന്നതാണ്.
ഇന്ത്യ വിക്സ് 4 ദിവസത്തെ ഉയർന്ന നിലയിലാണുള്ളത്. Linde India ഓഹരി പോലെ ശക്തി കൈവരിച്ച് നിൽക്കുന്ന ഓഹരികളിൽ ശ്രദ്ധിക്കുക.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

