പ്രധാനതലക്കെട്ടുകൾ
Reliance Industries: കമ്പനിയുടെ അനുബന്ധ സ്ഥാപനമായ റിലയൻസ് ഇൻഡസ്ട്രിയൽ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഹോൾഡിംഗ്‌സ് ലിമിറ്റഡ് ന്യൂയോർക്കിലെ മന്ദാരിൻ ഓറിയന്റലിന്റെ 73.37 ശതമാനം ഇക്വിറ്റി ഓഹരി ഏറ്റെടുക്കും.
Sobha: മൂന്നാം പാദത്തിൽ കമ്പനിയുടെ പ്രതിവർഷ വിൽപ്പന വോള്യം 17 ശതമാനം വർദ്ധിച്ച് 1,322,684 ചതുരശ്ര അടി വിസ്തീർണ്ണമുള്ള സൂപ്പർ ബിൽറ്റ്-അപ്പ് ഏരിയ ആയി രേഖപ്പെടുത്തി. 1048 കോടി രൂപയുടെ മൂല്യമാണ് ഇതിനുള്ളത്.
KEC International: റെയിൽവേ, സിവിൽ, ഓയിൽ ആൻഡ് ഗ്യാസ് പൈപ്പ്‌ലൈൻ, സ്മാർട്ട് ഇൻഫ്രാ, കേബിളുകൾ തുടങ്ങിയ വിവിധ ബിസിനസുകൾക്കായി 1,025 കോടി രൂപയുടെ പുതിയ ഓർഡറുകൾ സ്വന്തമാക്കി കമ്പനി.
SJVN: ഉത്തർപ്രദേശിലെ യുപി സോളാർ പാർക്കിൽ 125 മെഗാവാട്ട് ഗ്രിഡ് സോളാർ പവർ പ്രോജക്ട് സ്വന്തമാക്കി കമ്പനി.
Reliance Infrastructure: 2021 ഡിസംബർ 31 വരെ ഉള്ള കണക്കുകൾ പ്രകാരം 2807.43 കോടി രൂപയുടെ വായ്പയാണ് കമ്പനി തിരിച്ചടയ്ക്കാതെ ഉള്ളത്.
Sintex: 2021 ഡിസംബർ 31 വരെ ഉള്ള കണക്കുകൾ പ്രകാരം 7425.5 കോടി രൂപയുടെ കടമാണ് കമ്പനി കമ്പനി തിരിച്ചടയ്ക്കാതെ ഉള്ളത്.
ഇന്നത്തെ വിപണി സാധ്യത
വെള്ളിയാഴ്ച ഗ്യാപ്പ് അപ്പിൽ 17803 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ നിഫ്റ്റി മുന്നേറ്റം നടത്തിയെങ്കിലും 17900ൽ അനുഭവപ്പെട്ട പ്രതിബന്ധത്തെ തുടർന്ന് താഴേക്ക് വീണു. ശേഷം 17700ൽ നിന്നും തിരികെ കയറിയ സൂചിക 67 പോയിന്റുകൾക്ക് മുകളിലായി 17813 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി ഗ്യാപ്പ് അപ്പിൽ 37674 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ മുന്നേറ്റം തുടർന്നു. 38100ൽ അനുഭവപ്പെട്ട പ്രതിരോധത്തെ തുടർന്ന് സൂചിക 37500ലേക്ക് വീണു. ഇവിടെ നിന്നും തിരികെ കയറിയ ബാങ്കിംഗ് സൂചിക 249 പോയിന്റുകൾ/ 0.67 ശതമാനം മുകളിലായി 37740 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി എഫ്.എം.സി.ജി(+0.64%) നേട്ടത്തിൽ അടച്ചപ്പോൾ നിഫ്റ്റി മീഡിയ (-0.83%) നഷ്ടത്തിൽ അടച്ചു.
യൂഎസ് വിപണി നഷ്ടത്തിൽ അടച്ചു. FTSE ഒഴികെയുള്ള യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഡൌ ജോൺസ് ഫ്ലാറ്റായി വ്യാപാരം അവസാനിപ്പിച്ചു.
ഏഷ്യൻ വിപണികൾ രാവിലെ നഷ്ടത്തിൽ ആയിരുന്നെങ്കിലും പിന്നീട് തിരികെ കയറി. ജപ്പാൻ വിപണി അവധി ആയതിനാൽ തുറന്നിട്ടില്ല. യുഎസ് ഫ്യൂച്ചേഴ്സ് , യൂറോപ്യൻ ഫ്യൂച്ചേഴ്സ് എന്നിവ കയറിയിറങ്ങി ഡൌ ജോൺസ് ഫ്യൂച്ചറിനൊപ്പം നേരിയ നഷ്ടത്തിലാണുള്ളത്.
SGX NIFTY 17,930-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
17,800, 17,725, 17,700, 17,650, 17,600, 17,550 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,850, 17,900,17,950, 18,000, 18,040 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 37,700, 37,500, 37,300, 37,200, 37,000, 36,900 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 37,800, 38,000, 38,100, 38,350, 38,500, 38,800 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
നിഫ്റ്റിയിൽ 18000 ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 17500 ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നത്.
ബാങ്ക് നിഫ്റ്റിയിൽ 38000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 37000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.
വിക്സ് 17.6 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 496 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 116 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.
അങ്ങനെ വെള്ളിയാഴ്ച ഡിഐഐ ഓഹരികൾ വിറ്റഴിച്ചതായി കാണാം. എന്നാൽ ഇത് വളരെ കുറച്ച് കോണ്ടിറ്റി മാത്രമാണുള്ളത്. ഇത്രയും നാൾ എഫ്ഐഐ ഓഹരികൾ വിറ്റഴിച്ച് കൊണ്ടിരുന്നപ്പോൾ തുടർച്ചയായി ഓഹരികൾ വാങ്ങികൂട്ടികൊണ്ട് വിപണിയെ പിന്തുണച്ചിരുന്നത് ഡി.ഐഐകൾ ആയിരുന്നു.
ബാങ്ക് നിഫ്റ്റി കഴിഞ്ഞ ആഴ്ച 2000 പോയിന്റുകളുടെ മുന്നേറ്റമാണ് കാഴ്ചവച്ചത്. സൂചിക 38000 മറികടന്നാൽ ഇത് നിഫ്റ്റിയെ 17800ന് മുകളിൽ നിലനിർത്തിയേക്കാം. 18000 ആണ് നിഫ്റ്റിയുടെ അടുത്ത ലക്ഷ്യം. ഇത് സ്വന്തമാക്കുന്നതിനായി ഈ ആഴ്ച പുറത്തുവരാനിരിക്കുന്ന ഐടി ഓഹരികളുടെ പിന്തുണ കൂടി നിഫ്റ്റിക്ക് ആവശ്യമാണ്. ഇൻഫോസിസ് ലാഭമെടുപ്പിന് വിധേയമായപ്പോൾ ടിസിഎസ് ശക്തമായി നില കൊണ്ടു. റിലയൻസ് ഓഹരിയുടെ നീക്കവും സൂചികയെ സ്വാധീനിച്ചേക്കാം.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

