പ്രധാനതലക്കെട്ടുകൾ
Tata Consumer: പെയ്ഡ്-അപ്പ് ഷെയർ ക്യാപിറ്റലിന്റെ 1.5 ശതമാനം പ്രതിനിധീകരിക്കുന്ന ഇക്വിറ്റി ഷെയറുകളുടെ മുൻഗണനാ ഇഷ്യൂ മാർച്ച് 29-ന് ഒരു വിദേശ കമ്പനിക്കായി കമ്പനി പരിഗണിക്കും.
Punjab and Sind Bank: മാർച്ച് 29-ന് അഡീഷണൽ ടയർ I ബോണ്ട് സീരീസിലെ കോൾ ഓപ്‌ഷൻ നടപ്പിലാക്കുന്നതിനുള്ള അംഗീകാരം ബാങ്കുകൾ പരിഗണിക്കും.
Axis bank: കടം നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ ലംഘിച്ചതിന് ബാങ്കിന് മേൽ 5 ലക്ഷം രൂപ പിഴ ചുമത്തി സെബി.
Zen Technology: ഇന്റഗ്രേറ്റഡ് എയർ ഡിഫൻസ് കോംബാറ്റ് സിമുലേറ്ററിന്റെ പ്രോട്ടോടൈപ്പ് രൂപകല്പന ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനുമായി ഇന്ത്യൻ ആർമിയിൽ നിന്ന് കമ്പനിക്ക് പ്രോജക്ട് ഓർഡർ അനുമതി ലഭിച്ചു.
Yes Bank: ബോണ്ടുകളുടെ റിഡീംഷൻ/പലിശ പേയ്മെന്റ് തീയതി ഏപ്രിൽ 12-ന് ബാങ്ക് പരിഗണിക്കും.
ഇന്നത്തെ വിപണി സാധ്യത
കഴിഞ്ഞ ദിവസം ഗ്യാപ്പ് ഡൌണിൽ 17415 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി. 17300ൽ അനുഭവപ്പെട്ട പ്രതിബന്ധത്തെ തുടർന്ന് സൂചിക 17150ലേക്ക് വീണു. ശേഷം നേരിയ ചാഞ്ചാട്ടത്തിന് വിധേയമായ നിഫ്റ്റി 23 പോയിന്റുകൾ/0.13. ശതമാനം താഴെയായി 17223 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
ബാങ്ക് നിഫ്റ്റി താഴ്ന്ന നിലയിൽ 35696ൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ മുകളിലേക്ക് കയറി. 36000ൽ അനുഭവപ്പെട്ട പ്രതിബന്ധത്തെ തുടർന്ന് സൂചിക താഴേക്ക് വന്നു. ശേഷം 35400ന് മുകളിൽ അസ്ഥിരമായി നിന്ന വിപണി. 620 പോയിന്റുകൾ/1.72 ശതമാനം താഴെയായി 35527 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി, മെറ്റൽസ് എന്നിവ നേട്ടത്തിൽ അടച്ചു.
യൂഎസ് വിപണികൾ ലാഭത്തിലാണ് അടച്ചത്. യൂറോപ്യൻ വിപണികളും ഫ്ലാറ്റായി അടച്ചു.
ഏഷ്യൻ വിപണികൾ നേരിയ നഷ്ടത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ്, യൂറോപ്യൻ ഫ്യൂച്ചേഴ്സ് എന്നിവ ഫ്ലാറ്റായി ലാഭത്തിൽ കാണപ്പെടുന്നു.
SGX NIFTY 17,289-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
17,200, 17,150, 17,100, 17,000 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,250, 17,300, 17,350, 17,480, 17,620 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 35,300, 35,000, 34,500 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 35,700, 36,000, 36,400 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
നിഫ്റ്റിയിൽ 18000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 16000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 37000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 34500ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ഇന്ത്യ വിക്സ് 23.9 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1700 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 2100 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.
ക്രൂഡ് ഓയിൽ വില 120 ഡോളർ ആയി കാണപ്പെടുന്നു. ഇത് വരും ദിവസങ്ങളിൽ വിപണിയെ പ്രതികൂലമായി ബാധിച്ചേക്കും,
റഷ്യ രാസായുധങ്ങളും ആണവായുധങ്ങളും ഉപയോഗിക്കരുതെന്ന് ജി-7 രാജ്യങ്ങൾ ആവശ്യപ്പെട്ടു. കഴിക്കൻ യൂറോപിലെ സൈനിക നീക്കം ശക്തമാക്കാൻ നാറ്റോ തീരുമാനിച്ചു. റഷ്യയുടെ ഭാഗത്തുനിന്നുണ്ടായേക്കാവുന്ന ആണവ ദുരന്തത്തെ നേരിടാൻ തങ്ങൾ നാറ്റോയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് യുഎസ് പറഞ്ഞു.
കൊട്ടക് ബാങ്കിൽ ഉണ്ടായ ബ്ലോക്ക് ഡീലിനെ തുടർന്ന് ഓഹരി 3 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി. സാമ്പത്തിക ഓഹരികൾ ഇന്നലെ നിഫ്റ്റിയെ താഴേക്ക് വലിച്ചു. അല്ലെങ്കിൽ ഒരുപക്ഷേ മറ്റു മേഖലകളുടെ പിന്തുണയോടെ നിഫ്റ്റി ലാഭത്തിൽ വ്യാപാരം അവസാനിപ്പിക്കുമായിരുന്നു.
1.25 ഓടെ ഉണ്ടായ പച്ച കാൻഡിലിൽ ഉയർന്ന വോള്യം കാണപ്പെട്ടിരുന്നെങ്കിലും അത് ഒരു ഡോജി ആയി മാറി.
നിഫ്റ്റിയിൽ താഴേക്ക് 17000, മുകളിലേക്ക് 17350 എന്നിവ ശ്രദ്ധിക്കാവുന്നതാണ്.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

