2022 ജനുവരി മുതൽ വില 2.5% വർദ്ധിപ്പിക്കാൻ ഒരുങ്ങി ടാറ്റ മോട്ടോഴ്‌സ്

2022 ജനുവരി 1 മുതൽ വാണിജ്യ വാഹനങ്ങളുടെ വില 2.5% വർദ്ധിപ്പിക്കാൻ ഒരുങ്ങി ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ്. ഇടത്തരം, ഹെവി വാണിജ്യ വാഹനങ്ങൾ, ലഘു വാണിജ്യ വാഹനങ്ങൾ, ചെറിയ വാണിജ്യ വാഹനങ്ങൾ, ബസുകൾ എന്നീ വിഭാഗങ്ങളിൽ വിലക്കയറ്റം പ്രാബല്യത്തിൽ വരും. ചരക്കുകളുടെയും അലുമിനിയം, സ്റ്റീൽ, സെമികണ്ടക്ർ, ലോഹങ്ങൾ എന്നിങ്ങനെയുള്ള അസംസ്കൃത വസ്തുക്കളുടെയും വിലയിലെ വർദ്ധനവാണ് വില വർദ്ധിപ്പിക്കാൻ കാരണം.

5G യിൽ ഡ്രോൺ പരീക്ഷണം നടത്തി റിലയൻസ് ജിയോ

തദ്ദേശീയ 5G നെറ്റ്‌വർക്കിൽ ഡ്രോണുകളുടെ പരീക്ഷണം വിജയകരമായി നടത്തി റിലയൻസ് ജിയോ ഇൻഫോകോം. ക്ലൗഡിൽ പ്രവർത്തിക്കുന്ന ഫ്ലീറ്റ് മാനേജ്‌മെന്റ് സിസ്റ്റം ഉപയോഗിച്ച് ഡ്രോണുകളുടെ കമാൻഡും നിയന്ത്രണവും പരീക്ഷിച്ചിരുന്നു. ഇമേജ് തിരിച്ചറിയൽ, ട്രാക്ക്-ആൻഡ്-ട്രേസ്, ഡിസ്‌ക്രീറ്റ് പേലോഡ് പിക്കപ്പ് & ഡെലിവറി, വീഡിയോ ഇമേജറി, തത്സമയ ഡ്രോൺ നിയന്ത്രണം, മറ്റ് ആപ്ലിക്കേഷനുകൾ എന്നിവ പോലുള്ള ജോലികളും ഡ്രോൺ വിജയകരമായി നടത്തി. സ്വന്തമായി വികസിപ്പിച്ചെടുത്ത 5G സ്റ്റാക്ക് പാൻ-ഇന്ത്യ സ്കെയിലിൽ പരീക്ഷിച്ചതിന് ശേഷം വിദേശത്തേക്ക് കയറ്റുമതി ചെയ്യാൻ കമ്പനി പദ്ധതിയിടുന്നുണ്ട്.

ഐഐടി മദ്രാസുമായി ധാരണാപത്രം ഒപ്പുവെച്ച്‌ ടാറ്റ പവർ

റിസർച്ച് ആൻഡ് ഡെവലപ്മെന്റ്, കൺസൾട്ടൻസി, അഡ്വക്കസി, ട്രെയിനിംഗ്, ടെക്‌നോളജി സൊല്യൂഷനുകൾ എന്നിവയിൽ സഹകരിക്കാൻ ഐഐടി മദ്രാസുമായി ഒരു ധാരണാപത്രം ഒപ്പുവെച്ച് ടാറ്റ പവർ. ഇതിന്റെ ഭാഗമായി ടാറ്റ പവറും ഐഐടി മദ്രാസും ചേർന്ന് ഭാവി സാങ്കേതികവിദ്യകളിൽ വിപുലമായ ഗവേഷണം നടത്താൻ ലക്ഷ്യമിടുന്നുണ്ട്. കരാർ വഴി ഐഐടി മദ്രാസിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കുള്ള ക്യാമ്പസ് റിക്രൂട്ട്‌മെന്റ് അവസരങ്ങളും നൽകും.

ആഡംബര ഭവന പദ്ധതിക്കായി ടിഡിഐയുമായി സഹകരിക്കാൻ ഗോദ്‌റെജ്

സെൻട്രൽ ഡൽഹിയിലെ കൊണാട്ട് പ്ലേസിൽ ആഡംബര ഭവന പദ്ധതി നിർമ്മിക്കുന്നതിനായി ടിഡിഐ ഗ്രൂപ്പുമായി സംയുക്ത സംരംഭത്തിൽ ഏർപ്പെട്ട് ഗോദ്‌റെജ് പ്രോപ്പർട്ടീസ് ലിമിറ്റഡ്. 1.25 ലക്ഷം ചതുരശ്ര അടി വിൽപന സാധ്യതയാണ് പദ്ധതിക്കുള്ളത്.

ഐഇഎക്സ് വൈദ്യുതിയുടെ അളവ് 54 ശതമാനം വർദ്ധിച്ച് 9,477 ദശലക്ഷം യൂണിറ്റായി

നവംബറിൽ 9,477 ദശലക്ഷം യൂണിറ്റ് വൈദ്യുതി വ്യാപാരം നടത്തി ഇന്ത്യൻ എനർജി എക്‌സ്‌ചേഞ്ച്. പ്രതിവർഷം 54% വളർച്ചയാണ് രേഖപ്പെടുത്തിയത്. അതേസമയം ടേം-എഹെഡ് മാർക്കറ്റിന്റെ വ്യാപാരം (ഇൻട്രാഡേ, കണ്ടിൻജൻസി, ഡെയ്‌ലി, വീക്ക്‌ലി കോൺട്രാക്‌റ്റുകൾ) പ്രതിവർഷം 23.4% വർദ്ധിച്ച് 302.7 ദശലക്ഷം യൂണിറ്റ് ആയി.

രാമകൃഷ്ണ ഫോർജിംഗ്സിന് 72 കോടിയുടെ ഓർഡർ

മീഡിയം & ഹെവി കൊമേഴ്‌സ്യൽ വെഹിക്കിൾ (എംഎച്ച്‌സിവി) വിഭാഗത്തിലെ ഇന്ത്യൻ വാഹന നിർമ്മാതാക്കളിൽ നിന്ന് 72 കോടി രൂപയുടെ ഓർഡർ രാമകൃഷ്ണ ഫോർജിംഗ്‌സ് ലിമിറ്റഡിന് ലഭിച്ചു. നാലുവർഷത്തിനകം ഓർഡർ പൂർത്തിയാക്കണം. കമ്പനി ഇന്ത്യയിൽ ശക്തവും വൈവിധ്യപൂർണ്ണവുമായ ഉപഭോക്തൃ അടിത്തറ കെട്ടിപ്പടുത്തിട്ടുണ്ട് ഇതിന്റെ സാന്നിധ്യം ശക്തിപ്പെടുത്താനും വിപണി വിഹിതം നേടുന്നതിനുമുള്ള ശ്രമത്തിലാണ് കമ്പനി.

സാമ്പത്തിക പരിഹാരങ്ങൾക്കായി കർണാടക ബാങ്കുമായി സഹകരിച്ച് ടൊയോട്ട കിർലോസ്‌കർ മോട്ടോർ

ഇന്ത്യയിലെ നഗരങ്ങളിലും പട്ടണങ്ങളിലുമായി വാഹനങ്ങൾക്ക് ധനസഹായം നൽകുന്നതിന് കർണാടക ബാങ്കുമായി സഹകരിച്ച് ടൊയോട്ട കിർലോസ്‌കർ മോട്ടോർ. ഇതുവഴി ടി‌കെ‌എം വിൽക്കുന്ന മുഴുവൻ വാഹനങ്ങളുടെയും മുൻ‌ഗണന നൽകുന്ന ഫിനാൻ‌ഷ്യർ‌മാരിൽ‌ ഒരാളായിരിക്കും ബാങ്ക്. സ്വകാര്യ- വാണിജ്യ ആവശ്യകൾക്കായി ടൊയോട്ട വാഹനങ്ങൾ വാങ്ങുന്നതിന് ഉപഭോക്താക്കൾക്ക് മത്സര പലിശ നിരക്കിലുള്ള ധനസഹായങ്ങൾ ലഭ്യമാകും.

250 കോടിക്ക് ഇൻഫോടെക് പോളിമെറാസിനെ ഏറ്റെടുത്ത് ജിഎസ്എസ്

ഫാം-ടു-സ്റ്റോർ കമ്പനിയായ പോളിമെറാസിന്റെ 100% ഓഹരികൾ 250 കോടി രൂപയ്ക്ക് ഒരു സ്റ്റോക്കും ക്യാഷ് ഡീലുമായി ഏറ്റെടുത്ത് ജിഎസ്എസ് ഇൻഫോടെക് ലിമിറ്റഡ്. ഹൈദരാബാദിലു ബാംഗ്ലൂരിലുമായി പോളിമെറാസിന് 75 സ്റ്റോറുകൾ ഉണ്ട്. കാർഷിക ഉൽപന്നങ്ങൾ, പ്രൊസസ്ഡ് ഫുഡ്, വീട്ടുപയോഗ സാധനങ്ങൾ എന്നിവയുടെ സംഭരണം, വിതരണം, വിൽപ്പന എന്നിവ കമ്പനി നടത്തി വരുന്നു. ആപ്ലിക്കേഷൻ ഡെവലപ്‌മെന്റ്, ഇ-കൊമേഴ്‌സ്, ക്ലൗഡ്, സെക്യൂരിറ്റി, റിമോട്ട് ഇൻഫ്രാസ്ട്രക്ചർ മാനേജ്‌മെന്റ് എന്നിവയിൽ വൈദഗ്ധ്യമുള്ള ഐടി കമ്പനിയാണ് ജിഎസ്എസ് ഇൻഫോടെക്.

ജിഎച്ച്സിഎൽന്റെ ഹോം ടെക്സ്റ്റൈൽ ബിസിനസ്സ് ഏറ്റെടുക്കാൻ ഇൻഡോ കൗണ്ട് ഇൻഡസ്ട്രീസ്

ഗുജറാത്തിലെ വാപിയിൽ ഹോം ടെക്സ്റ്റൈൽ ബിസിനസ്സ് ഏറ്റെടുക്കുന്നതിനായി ജിഎച്ച്സിഎൽ ലിമിറ്റഡുമായി ബിസിനസ് ട്രാൻസ്ഫർ കരാറിൽ (ബിടിഎ) ഒപ്പുവച്ച് ഇൻഡോ കൗണ്ട് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ഐസിഐഎൽ). ഐസിഐഎൽന്റെ യുഎസ് ആസ്ഥാനമായുള്ള സബ്‌സിഡിയറിയുടെ നിർദ്ദിഷ്‌ട ആസ്തികൾ ഏറ്റെടുക്കുന്നതിനുള്ള ഒരു അസറ്റ് ട്രാൻസ്ഫർ കരാറിലും കമ്പനി ഒപ്പുവച്ചിട്ടുണ്ട്. 576 കോടി രൂപയാണ് ഏറ്റെടുക്കലിന്റെ ചെലവ്.

5ജി ഗിയർ ലഭ്യമാക്കുന്നതിനായി വെണ്ടർമാരുമായി ചർച്ച നടത്തി വോഡഫോൺ ഐഡിയ

5G നെറ്റ്‌വർക്കിനായുള്ള ഗിയർ സോഴ്‌സിംഗ് ഓപ്ഷനുകൾ പര്യവേക്ഷണം ചെയ്യുന്നതിനായി നിരവധി പ്രാദേശിക, അന്തർദ്ദേശീയ ടെലികോം വെണ്ടർമാരുമായും കമ്പനി ചർച്ചകൾ നടത്തിവരുന്നുണ്ട്. മത്സരത്തിന്റെ അഭാവത്തിൽ പരമ്പരാഗത യൂറോപ്യൻ വെണ്ടർമാരായ നോക്കിയ, എറിക്‌സൺ എന്നിവയിൽ നിന്നുള്ള സോഴ്‌സിംഗ് ഉണ്ടാകാനിടയുള്ള ചെലവ് പ്രത്യാഘാതങ്ങളെ കുറയ്ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. വിഐയുടെ എതിരാളികളായ റിലയൻസ് ജിയോ ഭാരതി എയർടെൽ തുടങ്ങിവ സ്വന്തമായി 5G സ്റ്റാക്ക് വികസിപ്പിച്ചെടുത്തിട്ടുണ്ട്. പാരമ്പര്യേതര കമ്പനികളുമായി ചേർന്ന് സംയുക്തമായി ഇന്ത്യയിൽ നെറ്റ്‌വർക്ക് സാങ്കേതികവിദ്യ നിർമ്മിക്കുന്നതിന് തന്ത്രപരമായ പങ്കാളിത്തത്തിലും ഏർപ്പെട്ടിട്ടുണ്ട്.

ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് ഡൌണിൽ 17665 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 42 പോയിന്റുകൾ/0.24 ശതമാനം മുകളിലായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41178 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 150 പോയിന്റുകൾക്ക് ഉള്ളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 226 പോയിന്റുകൾ/ 0.55 ശതമാനം […]
പ്രധാനതലക്കെട്ടുകൾ LTIMindtree: പോളണ്ടിലെ ക്രാക്കോവിൽ ഒരു പുതിയ ഡെലിവറി സെന്ററിന്റെ ഉദ്ഘാടനം കമ്പനി പ്രഖ്യാപിച്ചു. Allcargo Logistics: കമ്പനി അതിന്റെ പങ്കാളികളിൽ നിന്ന് 373 കോടി രൂപയ്ക്ക് 38.87 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. Adani: ഓഹരികൾ പണയംവെച്ചു എടുത്ത  7374 കോടി രൂപയുടെ ലോൺ കമ്പനി തിരിച്ചടച്ചു. ഇന്നത്തെ വിപണി സാധ്യത തിങ്കളാഴ്ച വലിയ ഗ്യാപ്പ് അപ്പിൽ 17684 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17800ൽ ശക്തമായപ്രതിബന്ധം […]
ഇന്നത്തെ വിപണി വിശകലനം  ഇന്ന് ഗ്യാപ്പ് അപ്പിൽ 17680 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 200 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ 11 മണിക്ക് ശേഷം സൂചികയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതായി കാണാം. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 117 പോയിന്റുകൾ/0.67 ശതമാനം മുകളിലായി 17711 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 41418 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യം 250 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു. […]

Advertisement